(ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിന് വേണ്ടി പങ്കജ് മേനോനാണ് ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം)
Claim
അക്രമിയുടെ വെടിയേറ്റ ഇമ്രാൻ ഖാൻ ആശുപത്രിയിൽ കിടക്കുന്നത് എന്ന പേരിൽ വൈറലാവുന്ന ദൃശ്യം വൈറലാവുന്നുണ്ട്. നവംബർ 3 2022 ൽ ഇമ്രാൻ ഖാന് വെടിയേറ്റ പശ്ചാത്തലത്തിലാണ് ചിത്രം ഷെയർ ചെയ്യപ്പെടുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ആ പടം ഷെയർ ചെയ്തിരുന്നു.


ഇന്ത്യൻ എക്സ്പ്രസ്സ് അവരുടെ മലയാളം വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ആ പടം ഷെയർ ചെയ്തു.


Fact check:
വൈറൽ ഇമേജ് ഉപയോഗിച്ച് ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2014 ഓഗസ്റ്റിൽ The Hinduവിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ലിങ്ക് കിട്ടി.
നവാസുമായുള്ള ‘അവസാന മത്സരത്തിന്’ ഇമ്രാൻ തയ്യാറാണ് എന്ന തലക്കെട്ടിലാണ് ലേഖനം.അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ലേഖനത്തിൽ പറയുന്നു. മത പണ്ഡിതൻ താഹിറുൽ ഖാദ്രി നവാസിനോട് 48 മണിക്കൂർ സമയത്തിനുള്ളിൽ രാജി വെക്കാൻ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഇമ്രാൻ നവാസിന്റെ രാജി ആവശ്യപ്പെട്ടത്.
ഇമ്രാൻ ഖാന്റെ ട്വീറ്റുകളിലൊന്നിൽ ഇമ്രാൻ ഖാൻ കിടക്കയിൽ കിടക്കുന്നതായി കാണിച്ചിരുന്നു.വെളുത്ത ബെഡ്‌സ്‌പ്രെഡ്, ഉള്ള കിടക്കയിൽ കറുത്ത കുർത്ത ധരിച്ചാണ് ഇമ്രാൻ ട്വീറ്റിലെ ഫോട്ടോയിൽ. ഖാനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതായി കാണിക്കുന്ന ഇപ്പോൾ വൈറലായ ചിത്രവുമായി അതിനുള്ള സാമ്യം വ്യക്തമാണ്.
ആശുപത്രിയിൽ നിന്നുള്ള ഇമ്രാന്റെ ഏറ്റവും പുതിയ വാർത്ത കാണിക്കാൻ ഉപയോഗിക്കുന്ന ചിത്രത്തിന് യഥാർത്ഥത്തിൽ 8 വർഷം പഴക്കമുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തം.
Result: False
Sources
Report on Imran Khan’s protest by The Hindu, dated 17th August 2014
Tweet by Imran Khan dated 17th August 2014
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.