Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നമ്മുടെ കേരളത്തിൽ കൃത്രിമ മുട്ട സുലഭം, കരുതിയിരിക്കുക എന്ന ഒരു പോസ്റ്റ് വൈറൽ ആവുന്നുണ്ട്. കെ ആർ സുനിൽ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 7.8 K ഷെയറുകളും ഉണ്ട്.
പോസ്ടിനോപ്പം ഉള്ള വീഡിയോയുടെ ട്രാൻസ്‌ക്രിപ്റ്റ് പറയുന്നത് ഇതാണ്. ഇടുക്കിയിൽ വ്യാജ മുട്ട സുലഭമാണ് എന്ന വാർത്തയെ തുടർന്നാണ് മാതൃഭൂമി ന്യൂസ് അന്വേഷണം ആരംഭിച്ചത്.
നഗര ഗ്രാമ വ്യത്യാസമില്ലാതെ വിപണിയിൽ സജീവമാണ് ചൈനീസ് മുട്ട എന്നറിയപ്പെടുന്ന കൃത്രിമ മുട്ട. കാഴ്ചയിൽ വലിയ വ്യത്യാസങ്ങളില്ലാത്ത ചൈനീസ് മുട്ട തമിഴ്നാട്ടിൽ നിന്നാണ് അതിർത്തി കടന്നെത്തുന്നത്.
സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വ്യാജ മുട്ടകൾ സുലഭമാണ്. സാധാരണ മുട്ടയെക്കാൾ കട്ടി കൂടിയതാണ് ഇത്തരം മുട്ടകൾ. കച്ചവടക്കാർ പോലും അറിയാതെയാണ് ഇവ പലപ്പോഴായി വിറ്റഴിക്കപ്പെടുന്നത്.
കഴുകിയപ്പോൾ ആ സമയത്ത് മുട്ട ഒന്ന് താഴെ പോവുകയും അപ്പോളത് പൊട്ടിയില്ല. വീണ്ടും അത് പൊട്ടിച്ച് തുറന്നു നോക്കിയപ്പോൾ റബ്ബർ പോലെ വലിയുന്നതാണ് കണ്ടത്. മുട്ട പൊട്ടിച്ച് ദിവസങ്ങൾ കഴിഞ്ഞാലും മണമുണ്ടാകാറില്ല.

വായിക്കുക:KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന് തമിഴ്‌നാട് ധനകാര്യ മന്ത്രി പറഞ്ഞോ?
പോസ്റ്റിനൊപ്പമുള്ള വീഡിയോ പരിശോധനയിൽ നിന്നും അത് 2016 ഒക്ടോബർ 12നു മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ് എന്ന് മനസിലാക്കി. ഇടുക്കിയിൽ കൃത്രിമ മുട്ട സുലഭമാണ് എന്നാണ് വാർത്ത പറയുന്നത്.
തുടർന്നുള്ള പരിശോധനയിൽ, ഫുഡ് സേഫ്റ്റി അതോറിറ്റി ഇന്ത്യയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മിത്ത് ബസ്റ്റർ ലിങ്ക് കിട്ടി.
മുട്ടകൾ പൂർണമായി കൃത്രിമമായി നിർമ്മിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയോ രാസവസ്തുക്കളോ ലഭ്യമല്ല. സാധാരണ മുട്ടകൾ ധാരാളമായും മിതമായ നിരക്കിലും ലഭ്യമായതിനാൽ ഇത് സാമ്പത്തികമായി ലാഭകരവുമല്ല,മിത്ത് ബസ്റ്റർ വ്യക്തമാക്കുന്നു.

അതിനൊപ്പം മുട്ടയുപയോഗത്തിനുള്ള guidelines വെബ്സൈറ്റിലുണ്ട്.അതിൽ വിഷയം കൂടുതൽ ആഴത്തിൽ വിശകലനം ചെയിതിട്ടുണ്ട്.


കൃത്രിമ മുട്ട നിർമിക്കാൻ കഴിയും എന്ന വാദം തന്നെ ഫുഡ് സേഫ്റ്റി അതോറിറ്റി ഇന്ത്യ തള്ളികളഞ്ഞതാണ്.
https://fssai.gov.in/cms/myth-buster.php
https://www.fssai.gov.in/upload/uploadfiles/files/Guidance_Note_Plastic_Eggs_08_08_2018.pdf
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.