Claim
ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന ഒരു വീഡിയോ തെലുങ്കാനയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“തെലുങ്കാന ഗമ്മം പ്രകാശ് നഗര്‍ പാലത്തിനടുത്ത് ഒഴുക്കില്‍ പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ജെസിബി ഡ്രൈവര്‍ സുബ്ഹാന്‍ മുന്‍ പിന്‍ നോക്കാതെ പുഴയില്‍ ഇറങ്ങുകയും ഒമ്പത് യാത്രക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്തു. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സുബ്ഹാന്‍ പറഞ്ഞ വാക്കുകള്‍: മടങ്ങിവന്നാല്‍ ഞങ്ങള്‍ പത്തുപേര്‍ മടങ്ങിവരും. പരാജയപെട്ടാല്‍ എനിക്കൊരു തിരിച്ചുവരവില്ല,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

Shanavas Vnprm’s Post
Fact
ഞങ്ങൾ വൈറൽ വിഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ സമാനമായ ചിത്രം 2024 ഏപ്രില്‍ 28ന് ഗള്‍ഫ് ന്യൂസിന്റെ എക്സ്പോസ്റ്റിൽ കണ്ടെത്തി. “കാണുക: ബിഷ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ച നാലുപേരെ രക്ഷിച്ച സൗദി അറേബ്യകാരനെ നായകനായി വാഴ്ത്തി,” എന്നാണ് പോസ്റ്റ് പറയുന്നത്.

ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ, 2024 ഏപ്രിൽ 28-ന് Alekhbariya.net-ൻ്റെ മറ്റൊരു ലേഖനം ലഭിച്ചു. “അൽ-അക്‌ലാബിയുടെ ധൈര്യം ബിഷ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 4 പേരെ രക്ഷിച്ചു,” എന്ന അടിക്കുറിപ്പോടെ വൈറൽ വീഡിയോയുടെ സ്‌ക്രീൻഷോട്ട് ലേഖനത്തിൽ ഉണ്ടായിരുന്നു.

തെലങ്കാനയിലെ ഖമ്മമിൽ ഒരു ജെസിബി ഡ്രൈവർ പ്രകാശ് നഗർ പാലത്തിന് സമീപം വെള്ളപ്പൊക്കത്തിൽ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങുന്നതായി കാണിക്കുന്ന വീഡിയോയിലെ വിവരങ്ങൾ തെറ്റാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. 2024 ഏപ്രിലിൽ സൗദി അറേബ്യയിൽ ഉണ്ടായ ബിഷ വെള്ളപ്പൊക്കത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
Result: False
ഇവിടെ വായിക്കുക: Fact Check: വെള്ളക്കെട്ടുള്ള തകർന്ന റോഡ് ഇന്ത്യയിൽ നിന്നല്ല
Sources
X post by Gulf News on April 28,2024
News Report by Alekhbariya.net on April 28,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.