Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം ഒപ്പമുണ്ട്.
“2012കാലഘട്ടങ്ങളിൽ ജമ്മു കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ് കെട്ടിപ്പൊക്കിയ ഹോസ്റ്റൽ ആണ്. 400 മുറികളാണ് ഇതിൽ ഉള്ളത്. ഈ ഹോസ്റ്റലിൽ ഹിന്ദുക്കൾക്കോ മറ്റ് ജാതി മത വിഭാഗങ്ങൾക്കോ താമസിക്കാൻ പാടില്ല. ജമ്മു കാശ്മീരിൽ നിന്നുള്ള മുസ്ലിം വിദ്യാർഥികൾക്ക് വേണ്ടി മാത്രമാണ് ഈ ഹോസ്റ്റൽ പണിതത്. യാതൊരുവിധ ഹോസ്റ്റൽ ഫീസും അടക്കേണ്ടതില്ല. ഈ ഹോസ്റ്റൽ ആണ് പിന്നീട് ജമ്മുകാശ്മീർ വിഘടനവാദികളുടെ കേന്ദ്രമായി രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിച്ചത്. എന്തു തരം മതേതരത്വമാണ് കോൺഗ്രസ് ഇതിലൂടെ രാഷ്ട്രത്തിന് നൽകിയത്?,”എന്നാണ് പോസ്റ്റിലെ വിവരണം.
കൽക്കി രുദ്രൻ എന്ന ഐഡിയിൽ നിന്നും Metroman എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഐഡി ഞങ്ങൾ കാണുമ്പോൾ അതിന് 280 ഷെയറുകൾ ഉണ്ടായിരുന്നു.

Dileep Kottoor എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 177 ഷെയറുകൾ ഉണ്ടായിരുന്നു.

ഹിന്ദുപരിവാർ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 95 ഷെയറുകൾ ഉണ്ടായിരുന്നു.

വൈറലായ പോസ്റ്റിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ചിത്രത്തിൽ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. 2018 ൽ പിഡിപി നേതാവ് വഹീദ് ഉർ റഹ്മാൻ പാരയുടെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. തന്റെ ട്വീറ്റിൽ പാരാ, ഹോസ്റ്റൽ യാഥാർത്ഥ്യമാക്കിയതിന് അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നന്ദി പറഞ്ഞു.
തുടർന്ന്,ഞങ്ങൾ ജാമിയ ഹോസ്റ്റൽ’, ‘ജെ&കെ’, ‘മെഹബൂബ മുഫ്തി’ എന്നീ വാക്കുകൾ ഉപയോഗിച്ച് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, ദി ഹിന്ദുവിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. “മുൻ മുൻ വൈസ് ചാൻസലർ നജീബ് ജംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത് എന്ന് റിപ്പോർട്ട് പറയുന്നു. ഈ ഹോസ്റ്റൽ ജാമിയ മില്ലിയ ഇസ്ലാമിയിലാണ്.
2012-ൽ ജാമിയയും ആഭ്യന്തര മന്ത്രാലയവും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചപ്പോഴാണ് ഹോസ്റ്റലിനായുള്ള പദ്ധതി ആദ്യമായി രൂപപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ശ്രീ (രാജ്‌നാഥ്) സിംഗ് സംസ്ഥാനം സന്ദർശിച്ചതിന് ശേഷമാണ് പദ്ധതി വേഗത്തിലാക്കിയതെന്ന് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, റിപ്പോർട്ട് പറയുന്നു.
കൂടുതൽ ഗവേഷണത്തിൽ, ന്യൂസ്‌ചെക്കറിന് 2019-2020 വർഷത്തിലെ hostel manual കണ്ടെത്താൻ കഴിഞ്ഞു, അതിൽ J&K ഹോസ്റ്റൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മാനുവലിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, J&K ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ ഇനി പ്പറയുന്നവയാണ്.
a) മുഴുവൻ സമയ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസം ലഭ്യമാകൂ.
b) അപേക്ഷകർ കഴിഞ്ഞ യോഗ്യതാ പരീക്ഷയിൽ മൊത്തം മാർക്കിന്റെ കുറഞ്ഞത് 45% മാർക്ക് നേടിയിരിക്കണം.
c) ഹോസ്റ്റലുകളിൽ സീറ്റുകൾ പരിമിതമായതിനാൽ, മാതാപിതാക്കൾ/ഭർത്താവ് താമസിക്കുന്നവരും ഡൽഹി/എൻസിആറിൽ ജോലി ചെയ്യുന്നവരുമായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ താമസത്തിന് അർഹത ഉണ്ടായിരിക്കണമെന്നില്ല.
ഹിന്ദുക്കൾക്കോ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങൾക്കോ ഹോസ്റ്റൽ താമസസൗകര്യം നൽകില്ലെന്നും അല്ലെങ്കിൽ ജെ&കെയിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് താമസസൗകര്യം സൗജന്യമായിരുന്നെന്നും അതിൽ എവിടെയും പരാമർശിച്ചിട്ടില്ല.
ഡോക്യുമെന്റ് കൂടുതൽ പരിശോധിച്ചപ്പോൾ, ഹോസ്റ്റൽ ഫീസ് ഇളവ് പ്രത്യേക കേസുകളിൽ മാത്രമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളുടെ വാർഷിക വരുമാനം 1.50 ലക്ഷം രൂപയിൽ കൂടാത്ത വിദ്യാർത്ഥികളെയും റൂം വാടകയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (ജെഎംഐ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ.)
ജാമിയ മില്ലിയ ഇസ്ലാമിയയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ അഹമ്മദ് അസീമിനോട് ന്യൂസ്‌ചെക്കർ സംസാരിച്ചു, ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഹോസ്റ്റൽ നിർമ്മിച്ചത്. 2017 മുതൽ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളെ ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ഞങ്ങൾക്ക് ഒരു സംസ്ഥാനത്തിന് മാത്രാമായി ഹോസ്റ്റൽ ക്രമീകരണം ഇല്ല. കൂടാതെ വിദ്യാർത്ഥികളുടെ മതവും ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമല്ല,”അദ്ദേഹം പറഞ്ഞു.
വായിക്കാം:Fact Check:സുബി സുരേഷിന്റെ അവസാന വീഡിയോ ആണോ ഇത്? ഒരു അന്വേഷണം
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ ജെ & കെ ഹോസ്റ്റലിന്റെ ചിത്രം മുസ്ലീം വിദ്യാർത്ഥികൾക്ക് മാത്രമായി സൗജന്യമായി നടത്തുന്ന ഒരു ഹോസ്റ്റലിന്റെത്എന്ന പേരിൽ പ്രചരിപ്പിക്കുന്നു.
Sources
News report by The Hindu on November 17, 2017
Jamia Millia Islamia
Tweet by Waheed Ur Rehman Para on on April 30, 2018
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് എവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.