Monday, March 17, 2025

Fact Check

Fact Check: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ചാടിയോ?

Written By Ishwarachandra B G, Translated By Sabloo Thomas, Edited By Pankaj Menon
Aug 31, 2024
banner_image

Claim
ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ചാടുന്നു.
Fact
ഓസ്ട്രിയൻ വംശജനായ ഫെലിക്സ് ബോംഗാർട്ട്നർ 2012 ൽ ബഹിരാകാശത്ത് നിന്ന് ചാടുന്നു.

ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് ചാടുന്നു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

“ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് 1,28,000 അടി ചാടി ഭൂമിയിലെത്തുന്നു. 1236 കി.മീ. 4 മിനിറ്റ് 5 സെക്കൻഡിനുള്ളിൽ യാത്ര പൂർത്തിയാക്കി,” എന്നാണ് പോസ്റ്റ് പറയുന്നത്.

Jo Jose's Post
Jo Jose’s Post


ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക:Fact Check: ഇസ്‌കോൺ അംഗങ്ങൾ ബംഗ്ലാദേശിലെ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പഴയത്

Fact Check/Verification

പോസ്റ്റിലെ വസ്തുത കണ്ടെത്തുന്നതിനായി, ഞങ്ങൾ പോസ്റ്റിലെ വൈറലായ വീഡിയോയെ കീ ഫ്രേമുകളാക്കി. തുടർന്ന്, ഒരു കീ ഫ്രയിമിൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തുകയും ചെയ്തു. 

അപ്പോൾ ഒക്‌ടോബർ 15, 2012-ന്, ഓൺ ഡിമാൻഡ് ന്യൂസ് യൂട്യൂബ് ചാനലിൻ്റെ വീഡിയോ ലഭിച്ചു. “സ്‌പേസ് ജമ്പ്: ഫെലിക്‌സ് ബോംഗാർട്ട്‌നർ തൻ്റെ റെക്കോർഡ് ബ്രേക്കിംഗ് സ്‌കൈഡൈവ് വിവരിക്കുന്നു” എന്ന തലക്കെട്ടിലാണ് വീഡിയോ. ഈ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഇതിന്  വൈറൽ വീഡിയോയുമായി സാമ്യമുള്ളതായി ഞങ്ങൾ മനസ്സിലാക്കി.

YouTube Video By On demand News
YouTube Video By On demand News

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേർച്ച്  നടത്തി. അപ്പോൾ, 2022 ഒക്‌ടോബർ 14-ന്, “ഞാൻ ബഹിരാകാശത്ത് നിന്ന് ചാടി (വേൾഡ് റെക്കോർഡ് സൂപ്പർസോണിക് ഫ്രീഫാൾ)” എന്ന തലക്കെട്ടിൽ റെഡ് ബുൾ YouTube ചാനൽ പ്രസിദ്ധീകരിച്ച വീഡിയോ കിട്ടി. ഈ വിഡിയോയിൽ ഫെലിക്‌സ് ബോംഗാർട്ട്‌നറുടെ ബഹിരാകാശത്ത് നിന്നുള്ള ചാട്ടം കൊടുത്തിട്ടുണ്ട്.

വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, “ബഹിരാകാശത്ത് നിന്ന് ചാടുമ്പോൾ *ശരിക്കും* എന്താണ് തോന്നുന്നത്? 2012-ൽ ഫെലിക്‌സ് ബോംഗാർട്ട്നർ ഒരു ഹീലിയം ബലൂണിൽ നിന്നും പ്രത്യേകം നിർമ്മിച്ച സ്‌പേസ് സ്യൂട്ടിൽ ഭൂമിയിലേക്ക് ചാടുന്നു.”

YouTube Video By Redbull
YouTube Video By Redbull

ഫെലിക്‌സ് ബോംഗാർട്ട്‌നറുടെ ചരിത്രപരമായ പറക്കലിൻ്റെ പത്താം വാർഷികത്തിൽ, അദ്ദേഹത്തിൻ്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ചുകൊണ്ട് 2022 ഒക്ടോബർ 14-ന് CNN ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടെത്തി.

Report By CNN
Report By CNN

ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, “ഓസ്ട്രിയൻ സ്കൈഡൈവർ ഫെലിക്സ് ബോംഗാർട്ട്നർ 38,969.4 മീറ്റർ ഉയരത്തിൽ നിന്ന് പാരച്യൂട്ട് ജമ്പ് പൂർത്തിയാക്കിയ സുപ്രധാന നിമിഷം  2012 ഒക്ടോബർ 14 ന് അഭൂതപൂർവമായ എട്ട് ദശലക്ഷം ആളുകൾ YouTube കണ്ടു,” എന്ന് വിവരിക്കുന്നുണ്ട്. ഇതിലൂടെ എട്ട് ലോക റെക്കോർഡുകൾ തകർത്ത് ബഹിരാകാശത്തിൻ്റെ ശബ്ദ തടസ്സം വെറും മൂന്ന് മണിക്കൂർ കൊണ്ട് തകർത്തുവെന്നും പറയുന്നു.

Guinnessworldrecords:
Guinnessworldrecords:

ഫെലിക്‌സ് ബോംഗാർട്ട്നർ ഏത് രാജ്യക്കാരനാണ് എന്ന് പരിശോധിക്കാൻ ഞങ്ങൾ അദ്ദേഹത്തിൻ്റെ വെബ്‌സൈറ്റും സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ബയോഡാറ്റയിൽ നിന്നും, അദ്ദേഹം ഒരു ഓസ്ട്രിയൻ പൗരനാണെന്ന് എന്ന് മനസ്സിലാക്കി.

Conclusion

ഞങ്ങളുടെ പരിശോധനയിൽ നിന്നും ബഹിരാകാശത്ത് നിന്ന് ചാടി ഭൂമിയിലെത്തുന്ന ആൾ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ അല്ലെന്ന് മനസ്സിലായി. ആ വിഡിയോയിൽ ഉള്ളത് ഓസ്ട്രിയൻ പൗരനായ സാഹസികൻ ഫെലിക്‌സ് ബോംഗാർട്ട്‌നറാണെന്ന് ഞങ്ങൾ കണ്ടെത്തി.

Result: False

Sources
YouTube Video By On demand News, Dated: October 15, 2012
YouTube Video By Redbull, Dated: October 14, 2022

Report By CNN, Dated: October 14, 2022
Guinnessworldrecords: Felix Baumgartner: First person to break sound barrier in freefall
Felixbaumgartner Biodata


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.