Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കം എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അത്തരം ചില പോസ്റ്റുകൾ താഴെ ചേർക്കുന്നു.
Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചരണം
കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക. തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് രംഗത്തെത്തിയത്.
കാസർകോട്ടെ അതിർത്തി പ്രദേശത്തുള്ളവരുടെ വികാരം ഹനിക്കുന്ന തീരുമാനത്തിൽനിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന് കത്തെഴുതിയതായി കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ചെയർപേഴ്‌സൺ സി. സോമശേഖർ അറിയിച്ചു.
കേരളവുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി പി. രവികുമാറിന് നിവദേനം നൽകി.കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്‌സൺ ടി.എസ്. നാഗഭരണ പറഞ്ഞു.
മൈസൂരു എം.പി. പ്രതാപ് സിംഹയും കന്നഡ ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള കേരളത്തിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പേരുമാറ്റുന്ന സ്ഥലങ്ങൾ (ബ്രാക്കറ്റിൽ മലയാളത്തിലേക്ക് മാറ്റുന്ന വിധം): മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മദ്ദൂരു (മദ്ദൂർ), മല്ല (മല്ലം), ഹൊസദുർഗ (പുതിയകോട്ട), കുബളെ (കുംബള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗിൽ), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (ശൈവളപ്പ്). ഇങ്ങനെയൊക്കെയാണ് പ്രചരണം പോവുന്നത്.
ഈ പ്രചാരണത്തെ തുടർന്ന് ബി എസ് യെദ്യൂരപ്പ,ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കർണാടകയിലെ ബിജെപിയിലെ പ്രമുഖ നേതാക്കളും അടക്കം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനോട് പേര് മാറ്റരുതെന്നു അഭ്യർത്ഥിക്കുക കൂടി ചെയ്തിരുന്നു.
Karnataka borderലെ അതിർത്തി ഗ്രാമങ്ങളുടെ പേര്:കെ സുരേന്ദ്രൻ പറഞ്ഞത്
ഈ വിഷയത്തെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്.
കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ ഇപ്പോൾ അവരുടെ സാംസ്കാരികത്തനിമയേയും തകർക്കാനൊരുങ്ങിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് കേവലം പേരുമാറ്റലുകളല്ല. ചിലരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ്. ഇതനുവദിക്കാനാവില്ല.
Karnataka borderലെ അതിർത്തി ഗ്രാമതിന്റെ പേര് 2016ൽ മാറ്റി
കാസർഗോഡ് ആകെ മാറ്റിയത് ഒരു സ്ഥലത്തിന്റെ പേര് മാത്രമാണ്. മൈരേ എന്ന പോസ്റ്റ് ഓഫീസിന്റെ പേര് ഷേണി എന്ന് മാറ്റി.
2016 ഡിസംബര്‍ 20ന് കാസറഗോഡ് പോസ്റ്റോഫീസ് സൂപ്രണ്ട് പുറത്തിറക്കിയ ഒരു ഉത്തരവ് കേരളത്തിലെ മാധ്യമങ്ങള്‍ ഒട്ടുമുക്കാലും ഒരു കൌതുക വാര്‍ത്ത പോലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുളുവര്‍ വസിക്കുന്ന കാസറഗോട്ടെ ഒരു ഗ്രാമത്തിലെ പോസ്റ്റോഫീസിന്റെ പേര് മാറ്റുന്ന ഉത്തരവായിരുന്നു സൂപ്രണ്ടിന്റേത്.
എന്‍മകജെ പഞ്ചായത്തിലെ ‘മൈരെ’ എന്ന ഗ്രാമം ഇനിമേല്‍ ‘ഷേണി’ എന്ന പേരില്‍ അറിയപ്പെടുമെന്നായിരുന്നു ആ ഉത്തരവ്. കാസറഗോഡ് പെര്‍ള സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലുളളതാണ് മൈരെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്. ‘മൈരെ’ മലയാളത്തിൽ ഒരു അശ്ലീല പദമാണ്. അശ്ലീലം പൊതുസ്ഥലത്ത് പാടില്ല എന്നാണ് അതിനു കാരണമായി പറഞ്ഞത്.
എന്നാല്‍ മൈരെ നിവാസികളോട് മലയാളം ചെയ്തത് തെറ്റാണ് എന്ന് കരുതിയവരും ഉണ്ട് .2016 ഡിസംബര്‍ 23ന് ഡെക്കാന്‍ ക്രോണിക്കിളില്‍ അമിയ മീത്തല്‍ എഴുതിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: “കാസറഗോട്ടെ തുളു ഗ്രാമത്തെ മലയാളം വിഴുങ്ങുന്നു.
ഇപ്പോൾ കന്നഡയിലുള്ള സ്ഥലപ്പേരുകൾ മലയാളത്തിൽ ആക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ബോർഡർ ഡെവലപ്മെന്റ് അതോറിറ്റി , മന്ത്രി മുഹമ്മദ് റിയാസിന് ഒരു കത്തയക്കുകയും ചെയ്തതായി സിഫി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ പ്രാദേശിക വാർത്ത മാധ്യമങ്ങളും പേര് മാറ്റത്തെ സംബന്ധിക്കുന്ന ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും ഇത് ചർച്ച ആയിട്ടുണ്ട്. അതിൽ ചിലതിന്റെ ലിങ്കുകൾ താഴെ എംബെഡ് ചെയ്തു കൊടുത്തിട്ടുണ്ട്.
വായിക്കുക:കർണാടകത്തിലെ ആശുപത്രിയിൽ കോവിഡ് രോഗികളെ കൊന്നോ?
Fact Check/Verification
പോസ്റ്റ് ശ്രദ്ധയിൽ വന്നപ്പോൾ ഞങ്ങൾ കാസർഗോഡ് ജില്ലാ കളക്‌ടർ സജിത്ത് ബാബുവിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് കാസർഗോഡ് ജില്ലയിലെ അതിർത്തിഗ്രാമങ്ങളുടെ പേര് മാറ്റാൻ ഒരു തീരുമാനവും എടുത്തിട്ടില്ലായെന്നാണ്.ഇത്തരത്തിലുള്ള ഒരു നീക്കവും ഔദ്യോഗിക തലത്തില്‍ ഇല്ലെന്ന് കാസര്‍ഗോഡ് ജില്ല കളക്ടര്‍ സജിത്ത് ബാബു വ്യക്തമാക്കി.
ഞങ്ങൾ വിളിച്ചപ്പോൾ മഞ്ചേശ്വരം എം എൽ എ എകെഎം അഷ്റഫും ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന വാർത്ത നിഷേധിച്ചു.ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
Conclusion
കേരള സർക്കാർ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ഇത് കാസർഗോഡ് കളക്‌ടറും മഞ്ചേശ്വരം എംഎൽഎയും സ്ഥിരീകരിച്ചു.
Result: False
Correction: This article was modified on 30 July 2021 to remove a Facebook post by Brave India which was originally included as a false claim to the article. The post made by the page was not making the false claim described in the article, instead, it only reported Karnataka CM’s reaction to the false information that we fact-checked in the article above. തിരുത്ത്: ആദ്യം ലേഖനത്തിൽ അവകാശവാദം എന്ന നിലയിൽ തെറ്റായി ഉൾപ്പെടുത്തിയിരുന്ന ബ്രേവ് ഇന്ത്യയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുന്നതിനായി ഈ ലേഖനം 2021 ജൂലൈ 30-ന് പരിഷ്‌ക്കരിച്ചിരുന്നു. ആ പേജിന്റെ പോസ്റ്റ് ലേഖനം വസ്തുത പരിശോധന നടത്തിയ തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നില്ല, പകരം, മുകളിലുള്ള ലേഖനത്തിൽ ഞങ്ങൾ വസ്തുതാപരമായി പരിശോധിച്ച തെറ്റായ വിവരങ്ങളോടുള്ള കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം മാത്രമാണ് ആ പേജ് റിപ്പോർട്ട് ചെയ്തത്. |
Sources
https://newsable.asianetnews.com/south/malayalam-cuss-word-prompts-village-to-change-name
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.