വെള്ളത്തിൽ നിന്ന് രണ്ടു പേര് ചുംബിക്കുന്ന ഒരു ദൃശ്യം കുംഭമേളയിൽ നിന്ന് എന്ന പേരിൽ ഷെയർ ചെയ്യുന്നുണ്ട്.
പുഴയിൽ പരസ്പരം ചേര്‍ന്നു നിന്നുകൊണ്ട് ചുംബിക്കുന്ന രണ്ട്‌പേരും അവരെ മര്‍ദ്ദിക്കുന്ന ചിലയാളുകളുമാണ് ദൃശ്യത്തിലുള്ളത്. “ഇതിനാണോ കുംഭമേളക്ക് പോകുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കമന്റ്.

ഇവിടെ വായിക്കുക:വാൾ പയറ്റ് നടത്തുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Fact Check/Verification
വൈറൽ വീഡിയോ ഞങ്ങൾ കീ ഫ്രേമുകളാക്കി. അതിന് ശേഷം ഒരു കീ ഫ്രയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2022 ജൂണ്‍ 23ന് എബിപി ലൈവ് നല്‍കിയ റിപ്പോര്‍ട്ടിൽ ഈ വീഡിയോ കിട്ടി. അയോധ്യയിലെ സരയു നദിയിലെ രാം കി പൗഡി ഘട്ടിൽകുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് അയോധ്യ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.

എന്‍ഡിടിവിയും സമാനമായ വാർത്ത, ഈ വിഡിയോയ്‌ക്കൊപ്പം 2022 ജൂണ്‍ 22ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2022 ജൂണ്‍ 22ന് ഒരു എക്സ് പോസ്റ്റിന് മറുപടിയായി അയോദ്ധ്യ പോലീസ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സ്വമേധയാ കേസെടുത്തെന്നും പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ വായിക്കുക:നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം: പോസ്റ്ററിന്റ സത്യാവസ്ഥ എന്താണ്?
Conclusion
അയോധ്യയിലെ സരയു നദിയിലെ രാം കി പൗഡി ഘട്ടിൽകുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച 2022ലെ സംഭവമാണ് വീഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by ABP news on June 23,2022
News report by NDTV on June 22,2022
X Post by Ayodhya Police on June 22,2022