Wednesday, January 19, 2022
Wednesday, January 19, 2022
HomeFact CheckKSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ യാഥാർഥ്യം ഇതാണ്

KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ യാഥാർഥ്യം ഇതാണ്

*KSEB പുതിയ വൈദ്യുതിനിരക്ക്  പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക,* എന്ന പേരിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.


*നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220. ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3. വ്യത്യാസം 247.3.കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം.ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന വൈദ്യുതി എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക,തുടങ്ങി പല കാര്യങ്ങളും പോസ്റ്റ് പറയുന്നുണ്ട്.

ഇത് കൂടാതെ വൈദ്യതി ഉപയോഗത്തിന് അനുസരിച്ച് എത്ര നിരക്ക് വരും എന്ന് കാണിക്കുന്ന ഒരു ടേബിളും അനുബന്ധമായി കൊടുത്തിട്ടുണ്ട്. വാട്ട്സ്ആപ്പിൽ ആണ് പ്രചാരണം കുടുതലായി നടക്കുന്നത്. അത്തരം ഒരു വാട്ട്സ്ആപ്പ് ഫോർവേഡ് ഞങ്ങൾ ചേർക്കുന്നു.

Screenshot of theWharsapp foeward

ഫേസ്ബുക്കിലും ഇത് പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ മുപ്പത് ദിവസത്തിനകം എട്ട് പോസ്റ്റുകളിലായി 2732 ഇന്റർആക്ഷനുകൾ ഉണ്ട് എന്ന് മനസിലായി. 

Crowdtangle data on posts on the subject

Ashokan Bhagiയുടെ പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ  13 ഷെയറുകൾ ഉണ്ടായിരുന്നു .

സമാനമായ പോസ്റ്റ് Santhosh Kumarന്റെ പ്രൊഫൈലിൽ നിന്നും എട്ട് പേർ  ഷെയർ ചെയ്തു.

Abhilash Asokan Manakkandathilയുടെ ഇതേ ആശയമുള്ള പോസ്റ്റ് 12 പേർ  ഷെയർ ചെയ്തു.

കേരളത്തിലെ ദുർബല ജനവിഭാഗങ്ങൾക്കും കർഷകർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന തരത്തിൽ സാമൂഹിക ബാധ്യത കൂടി ഏറ്റെടുത്തുകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ 11 പൈസയുടെ നഷ്ടമാണ് ഇപ്പോൾ വൈദ്യുതി ബോർഡിന് ഉണ്ടാകുന്നത്. ഇതനുസരിച്ച് 71,50,000 രൂപയുടെ പ്രതിദിന നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്,എന്നൊക്കെ മാധ്യമങ്ങൾ വാർത്ത നൽകിയത് മുതലാണ് നിരക്ക് വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുന്നത്.

വൈദ്യുതിബോർഡിന്റെ ആകെ നഷ്ടം 12,104 കോടി രൂപയാണ്. 2017-18 സാമ്പത്തികവർഷം വരെ സ്ഥിരപ്പെടുത്തിയ കണക്കുകൾ പ്രകാരം 6862 കോടി രൂപ റവന്യൂ കമ്മി കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതു പൂർണ്ണമായി താരിഫിൽ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിട്ടില്ല, കെ എസ്‌ ഇ ബി പറയുന്നു.

വൈദ്യുതിബോർഡിന്റെ മൊത്തം കുടിശ്ശിക 3200 കോടി രൂപയാണ്. ആയതിൽ 1200 കോടി രൂപ സർക്കാർ കുടിശ്ശികയാണ്. വാട്ടർ അതോറിറ്റി മാത്രം 817 കോടി രൂപ നൽകുവാനുണ്ട്. പ്രതിമാസം 27 കോടി ഈ ഇനത്തിൽ കുടിശ്ശിക വർദ്ധനവ് ഉണ്ട്, എന്ന് കെ എസ്‌ ഇ ബി തന്നെ പറയുന്നു.

കേരളത്തിലെ എല്ലാ വിതരണ കമ്പനികളും പെറ്റിഷൻ ഡിസംബർ 31 നു മുൻപ് തങ്ങളുടെ വരവ്-ചെലവ് കണക്കുകളും താരീഫ് പെറ്റിഷനും സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേൽ പെറ്റിഷൻ സമർപ്പണത്തിന്റെ നടപടികൾ പുരോഗമിച്ചുവരുന്നു. തുടർന്ന് മേൽ പെറ്റിഷന്റെ വെളിച്ചത്തിൽ പൊതുജന അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ട് ആവശ്യമായ ഭേദഗതി വരുത്തി മാത്രമേ വൈദ്യുതി താരിഫ് നിർണ്ണയിക്കപ്പെടുകയുള്ളൂ. ആയതിനാൽ ഇപ്പോൾ പ്രചരിക്കുന്ന ഉടൻ വൈദ്യുത ചാർജ് വർധനയുണ്ടാകും എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കെ എസ് ഇ ബി പറയുന്നു.

Factcheck/ Verification

പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, എന്ന് കെ എസ് ഇ ബി അവരുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 ഏപ്രില്‍ ഒന്നിന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. 2019 ജൂലൈ എട്ടിനാണ് അവസാനം നിരക്ക് കൂട്ടിയത്.

അന്ന് ഏകദേശം 9 ശതമാനമായിരുന്നു നിരക്ക് വര്‍ദ്ധന. പ്രസ്തുത സന്ദേശത്തിൽ വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്ന രീതിയും തെറ്റാണ്. കെ എസ് ഇ ബിയുടെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ Electricity Bill Calculator – https://www.kseb.in/bill_calculator_v14/ എന്ന ലിങ്കിൽ സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്, എന്നും കെ എസ് ഇ ബി പറയുന്നു.

KSEB’s Facebook Post

പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക, എന്ന പ്രചാരണം വ്യാജമാണ് എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും തന്റെ പ്രൊഫൈലിൽ നിന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Minister K Krishnankutty’s Facebook Post

വായിക്കാം: പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞുവെന്നു വാദം തെറ്റിദ്ധാരണാജകം

Conclusion

 പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ ഉള്ളടക്കം വ്യാജമാണ് എന്ന് കെ എസ് ഇ ബിയും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും വ്യക്തമായിട്ടുണ്ട്. പോരെങ്കിൽ 2019നു ശേഷം ഇത് വരെ വൈദ്യുതിനിരക്ക് കൂടിയിട്ടുമില്ല.

Result: Fabricated news/False Content

Sources

K Krishnankutty

KSEB


ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular