Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി” എന്ന പേരിൽ മാതൃഭൂമി ന്യൂസിന്റെ ഒരു വാർത്ത കാർഡ്.
ഈ വാർത്ത കാർഡ് പുതിയതല്ല. മാതൃഭൂമി ന്യൂസിന്റെ 2020 നവംബർ 6-നുള്ള ഒരു റിപ്പോർട്ടിന്റെ പഴയ കാർഡാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി എന്ന പേരിൽ ഒരു മാതൃഭൂമി ന്യൂസിന്റെ വാർത്ത കാർഡ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. കാർഡിൽ പറയുന്ന തീയതികൾ ഇങ്ങനെ:ഒന്നാം ഘട്ടം – ഡിസംബർ 8 (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി)
രണ്ടാം ഘട്ടം – ഡിസംബർ 10 (കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്) മൂന്നാം ഘട്ടം – ഡിസംബർ 14 (മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)
ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +91 9999499044 ലേക്ക് ഒരാൾ ഈ പോസ്റ്റ് ഫാക്ട്ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചു.

ഇവിടെ വായിക്കുക:യുപിയിൽ അറസ്റ്റിലായ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അല്ല വീഡിയോയിൽ
ഞങൾ കാർഡിലെ വിവരങ്ങൾ വെച്ച് ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, മാതൃഭൂമിയുടെ 06 November 2020 ലെ ഒരു വാർത്ത കിട്ടി.
കാർഡിലെ വിവരങ്ങൾ ഈ വാർത്തയുമായി ഇത് പൊരുത്തപ്പെടുന്നു.“തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ; വോട്ടെണ്ണൽ 16 ന്” എന്ന തലക്കെട്ടോടെയാണ് അന്ന് വാർത്ത പ്രസിദ്ധീകരിച്ചത്.
Mathrubhumi News, 06 Nov 2020

2025 നവംബർ 6-ന് മാതൃഭൂമി ന്യൂസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കാർഡ് പഴയതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതായി മാതൃഭൂമി ന്യൂസിന്റെ പേരിൽ പ്രചരിക്കുന്നത് പഴയ വാർത്തയാണ്; 6-11-2020-ലെ വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്, “എന്നാണ് പോസ്റ്റ്.
Mathrubhumi News Facebook Post, 07 Nov 2025

തുടർന്ന്,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിആർഒ കെ എം അയ്യപ്പനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, “ഈ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളല്ല കാർഡിൽ ഉള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പത്രസമ്മേളനം നടത്തിയാണ് തീയതി തീരുമാനിക്കുന്നത്,”അദ്ദേഹം പറഞ്ഞു.
Update (November 10,2025): സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടം – ഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം
രണ്ടാം ഘട്ടം – ഡിസംബർ 11: തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
വോട്ടെണ്ണൽ തീയതി – ഡിസംബർ 13. വൈറൽ ന്യൂസ്കാർഡിലുള്ള തീയതികളിൽ നിന്നവ വ്യത്യസ്തമാണ്.
മാതൃഭൂമി ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന “തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു” എന്ന കാർഡ് 2020 ലെതാണ്. നിലവിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പല്ല ഇത്.
FAQ
1. ഇപ്പോൾ പ്രചരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കാർഡ് എന്താണ്?
ഇത് മാതൃഭൂമി ന്യൂസിന്റെ 2020 നവംബർ 6-നുള്ള പഴയ വാർത്താ കാർഡാണ്.
2. ഈ വാർത്ത ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനോട് ബന്ധമുണ്ടോ?
ഇല്ല. ഈ കാർഡ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധമില്ല.
3. കാർഡിലെ തീയതികൾ ശരിയാണോ?
അത് 2020-ൽ നടന്ന തിരഞ്ഞെടുപ്പിന്റെ തീയതികളാണ്, ഇപ്പോഴത്തേതല്ല.
4. തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചോ?
ഇല്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെന്ന് പിആർഒ അറിയിച്ചു.
Sources
Mathrubhumi News, Report, 06 Nov 2020
Mathrubhumi News Official Facebook Post, 06 Nov 2025
Phone Verification with State Election Commission PRO K.M. Ayyappan
Sabloo Thomas
November 10, 2025
Sabloo Thomas
July 10, 2024
Sabloo Thomas
May 17, 2024