Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മലയാളികള്‍ക്ക് അഭിമാനമായി ഐ എസ് ആർ ഓയുടെ തലപ്പത്തേക്ക് ഒരു ആലപ്പുഴക്കാരൻ.അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.നിരവധി പ്രൊഫൈലുകളിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഐ എസ് ആർ ഓയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത്തെ മലയാളിയാണ് സോമനാഥ് എന്നും ആലപ്പുഴ തുറവൂർ സ്വദേശിയാണ് എന്നും പോസ്റ്റിലുണ്ട്.
ഐ എസ് ആർ ഓയുടെ തലപ്പത്ത് ഇപ്പോഴും കെ ശിവനാണ്. അദ്ദേഹം 2018ലാണ് ആ പദവിയിലേക്ക് വന്നത് എന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മനസിലാവും. റോക്കറ്റ് ശാസ്ത്രജ്ഞനായ ശിവൻ 2018 ജനുവരിയിൽ എ.എസ് കിരൺ കുമാറിൽ നിന്നാണ് ചുമതലയേറ്റത്. അദ്ദേഹം ഐ എസ് ആർഓയുടെ ഒമ്പതാമത്തെ മേധാവിയാണ്.അദ്ദേഹം മലയാളിയല്ല.കന്യാകുമാരി ജില്ലയിലെ താരക്കൺവില്ലായ് ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച ശിവൻ അവിടത്തെ ഒരു പ്രാദേശിക സർക്കാർ സ്കൂളിലാണ് പഠിച്ചത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രശസ്തനായ ശിവൻ നേരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നുവെന്നൊക്കെ അദ്ദേഹം ഐ എസ് ആർ ഓ ചെയർമാനായ കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.മാത്രമല്ല ശിവന്റെ കാലാവധി 2022 ജനുവരി വരെ നീട്ടി കൊടുത്ത കാര്യവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.എസ് സോമനാഥ് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.ഐ എസ് ആർ ഓയുടെ ചെയർമാനായി കെ ശിവൻ നിയമിക്കപ്പെട്ട ഒഴിവിലാണ് സോമനാഥ്.വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായത്. വലിയാമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായിരുന്നു അപ്പോൾ സോമനാഥ്. ഐഎസ്‌ആർ ഓയുടെ എല്ലാ വിക്ഷേപണ വാഹനങ്ങൾക്കും സാറ്റലൈറ്റ് പ്രോഗ്രാമുകൾക്കുമായി ലിക്വിഡ് എഞ്ചിനുകൾക്കും സ്റ്റേജുകൾക്കും ഉത്തരവാദിത്തമുള്ള പ്രധാന കേന്ദ്രമാണ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ.ഇതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ഐ എസ് ആർ ഓയുടെ തലപ്പത്തുള്ള കെ ശിവൻ 2018ലാണ് ആ പദവിയിലേക്ക് വന്നത്. അദ്ദേഹത്തിന്റെ കാലാവധി 2022 വരെയുണ്ട്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ് എസ് സോമനാഥ്.
അപ്ഡേറ്റ്: ഈ ലേഖനം എഴുത്തുന്ന സമയത്ത് കെ ശിവൻ ആയിരുന്നു ഐഎസ്ആർഓ ചെയർമാൻ. എന്നാൽ 2022 ജനുവരി 14ന് ശിവനിൽ നിന്നും സോമനാഥ് ആ പോസ്റ്റ് ഏറ്റെടുത്തു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.