“മമ്മൂട്ടിക്ക് പത്മശ്രീ നല്‍കിയത് ബിജെപി സര്‍ക്കാരാണ്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഇത്തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.”
Manorenjan P. Chitharenjan എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 750ലേറെ ഷെയറുകൾ ഉണ്ടായിരുന്നു.

Premod Thodiyil എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റിനു 42 ഷെയറുകൾ ഉണ്ടായിരുന്നു.

മറ്റു ചില ഐഡികളിൽ നിന്നും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
“നിന്റെ പാര്‍ട്ടിക്ക് പമ്മഭൂഷണ്‍കൊടുക്കാന്‍ അവര്‍ ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ ജനം അവസരം കൊടുത്തിട്ട് വേണ്ടേടൊ പൊട്ടാസേ”
എന്ന ചോദ്യവുമായാണ് ഈ പ്രചാരണം നടക്കുന്നത്. സിപിഎമ്മിന്റെ രാജ്യസഭാ എംപിയും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസ് ഔട്ട്ലുക്കിൽ മമ്മൂട്ടിയുടെ അൻപതാം വാർഷികത്തിന്റെ അവസരത്തിൽ എഴുതിയ ലേഖനത്തിൽ ഈ മഹാനടന് പദ്മഭൂഷൺ നൽകാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കൊണ്ടാണ് എന്ന് സൂചിപ്പിച്ചതാണ് ഈ പോസ്റ്റുകൾക്ക് പ്രകോപനം.
Fact Check/Verification
ഈ സാഹചര്യത്തിലാണ് ഞങ്ങൾ വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണോ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത് എന്ന് അന്വേഷിക്കാൻ തീരുമാനിച്ചത്.
അതിനായി ഞങ്ങൾ പദ്മ അവാർഡുകളുടെ വെബ്‌സൈറ്റിൽ കയറി അവാർഡുകളെ കുറിച്ചുള്ള അടിസ്ഥാന വിവരണങ്ങൾ ആദ്യം നോക്കി.
അത് പ്രകാരം അവാർഡ് പ്രഖ്യാപിക്കുന്നത് ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധമായാണ്. റിപ്പബ്ലിക്ക് ദിനത്തിന്റെ തലേ ദിവസമാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിയാണ് അത് ചെയ്യുന്നത്.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാര വിതരണം നടത്തും.
അവാർഡ് കമ്മിറ്റിയെ നിയോഗിക്കുന്നത് അപ്പോൾ ഭരണത്തിലുള്ള പ്രധാനമന്ത്രി നിയോഗിക്കുന്ന കമ്മിറ്റിയാണ്.


പത്മ അവാർഡിനായി ലഭിക്കുന്ന എല്ലാ നോമിനേഷനുകളും എല്ലാ വർഷവും പ്രധാനമന്ത്രി രൂപീകരിക്കുന്ന അവാർഡ് കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കുന്നു.
കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പത്മ അവാർഡ് കമ്മിറ്റിയിൽ ആഭ്യന്തര സെക്രട്ടറി, രാഷ്ട്രപതിയുടെ സെക്രട്ടറി, നാല് മുതൽ ആറ് വരെ പ്രമുഖ വ്യക്തികൾ എന്നിവരും അംഗങ്ങളാണ്. സമിതിയുടെ ശുപാർശകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അംഗീകാരത്തിനായി സമർപ്പിക്കുന്നു.

അവർഡ് പ്രഖ്യാപിച്ച സമയത്ത് ഐ കെ ഗുജറാളാണ് പ്രധാനമന്ത്രി. എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത് 1998 മാര്‍ച്ച് 19നാണ്. അതായത് വാജ്‌പേയിയുടെ കാലഘട്ടത്തിലാണ് അവാർഡ് കൊടുത്തത് എങ്കിലും പ്രഖ്യാപിച്ച കാലഘട്ടത്തിൽ ഗുജറാളായിരുന്നു പ്രധാനമന്ത്രി.
ജനുവരി 25ന് രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ മമ്മൂട്ടി ഉള്‍പ്പെടെയുള്ള പത്മ അവാര്‍ഡ് ജേതാക്കളുടെ പേരുണ്ട്. അത് പി ഐ ബിയുടെ വെബ്‌സൈറ്റിലെ ആർക്കൈവ്സിൽ ലഭ്യമാണ്.
പിഐബി ആർക്കൈവ്സിന്റെ പേജിൽ ആഭ്യന്തര വകുപ്പിന്റെ ജനുവരി 25നു പുറത്തിറക്കിയ പത്രകുറിപ്പായി ഇത് കാണാം.



തമിഴ്‌നാടിന്റെ അവാർഡ് ജേതാക്കളുടെ കൂടെയാണ് മമ്മൂട്ടിയുടെ പേര് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വായിക്കാം: യുഡിഎഫ് എട്ടു നിലയിൽ പൊട്ടും എന്ന് രമേശ് പിഷാരടി പറഞ്ഞോ?
Conclusion
പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. മമ്മൂട്ടിയെ പത്മശ്രീയ്ക്ക് തിരഞ്ഞെടുത്തപ്പോൾ ഐ കെ ഐ കെ ഗുജറാൾ ആയിരുന്നു പ്രധാനമന്ത്രി. അത് വിതരണം ചെയ്ത സമയത്ത് വാജ്‌പേയി പ്രധാനമന്ത്രിയായി.
Result: Misleading
Sources
Padma awards Website
PIB Website archives
https://knowindia.gov.in/general-information/prime-ministers-of-india.php
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.