Monday, January 24, 2022
Monday, January 24, 2022
HomeFact Checkഅഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമെന്ന രീതിയിൽ ഒരു ഫോട്ടോ  സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിനുശേഷം ആ രാജ്യം ഭീതിയിലാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനു ശേഷം സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള  പല തരത്തിലുള്ള  പ്രചാരണങ്ങളിൽ ഒന്നാണിത്.

ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ പാലായനം ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവൻ നഷ്‌ടപ്പെടുത്താൻ പോലും ആളുകൾ സന്നദ്ധരാണ്. 

ഒരു യുഎസ് വിമാനം കാബൂളിൽ എത്തിയപ്പോൾ, ആയിരക്കണക്കിന് ആളുകൾ കാബൂൾ വിമാനത്താവളത്തിലെത്തി. ബലമായി വിമാനത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് കണ്ടു.

പലരും വിമാനത്തിന്റെ വാതിലുകളിലും എൻജിനിലും ചിറകുകളിലും തൂങ്ങി കിടന്നു. ഇതിനുശേഷം, വിമാനം പറന്നുയർന്നപ്പോൾ, ആളുകൾ വീണു, ഈ അപകടത്തിൽ  3 പേർ മരിച്ചു,അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ പറയുന്നു.

ഇതിനെ തുടർന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായത്.

 വിഡിയോയിൽ ഒരാൾ വിമാനത്തിന്റെ ചിറകിൽ തൂങ്ങിക്കിടക്കുന്നതായി കാണാം.

ഈ വീഡിയോ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ട  ഒരു വിമാനത്തിന്റേത്  ആണെന്നാണ് അവകാശവാദം.

Santhosh Thulasidas എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പടത്തിനു ഞങ്ങൾ കണ്ടപ്പോൾ 4.8K റിയാക്ഷനുകളും 1.4K  ഷെയറുകളും  ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്

 Fact Check/Verification

വൈറൽ ക്ലെയിമിന്റെ സത്യാവസ്ഥ പരിശോധിക്കാൻ, ഞങ്ങൾ ഇൻവിഡ്  ടൂളിന്റെ സഹായത്തോടെ വീഡിയോയെ കീഫ്രെയിമുകളാക്കി വിഭജിച്ചു. ഒരു കീഫ്രെയിം  ഉപയോഗിച്ച് Googleൽ തിരഞ്ഞപ്പോൾ  24 ആഗസ്റ്റ് 2020 ന് @Abdalhmedalfdel എന്ന ട്വിറ്റർ അക്കൗണ്ടിൽ  ഈ വൈറൽ വീഡിയോ കണ്ടെത്തി.

 ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ, ട്വീറ്റ് ചെയ്ത വീഡിയോ യഥാർത്ഥത്തിൽ  Huyquanhoa എന്ന ആളുടെ ടിക് ടോക്ക് വീഡിയോയാണെന്ന് കണ്ടെത്തി. ഇൻറർനെറ്റിൽ തമാശയായി അദ്ദേഹം പങ്കുവച്ച അത്തരം നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടെത്തി.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ചില കീവേഡുകൾ വഴി ഞങ്ങൾ Google- ൽ തിരഞ്ഞു.തുടർന്ന് , 17 ഡിസംബർ 2020 ന് അപ്‌ലോഡ് ചെയ്ത ക്വാൻ ഹോവ ടിവി എന്ന യൂട്യൂബ് ചാനലിൽ വൈറൽ വീഡിയോയുടെ യഥാർത്ഥ പതിപ്പ് ഞങ്ങൾ കണ്ടെത്തി.

 വീഡിയോയിൽ, മനുഷ്യൻ വിമാനത്തിന്റെ ചിറകിലിരുന്നു  പാചകം ചെയ്യുന്നതും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതും വിമാനത്തിന്റെ ചിറകിൽ കിടക്കുന്നതും കാണാം.

വീഡിയോയെ കുറിച്ച്, കൂടുതൽ അറിയാൻ  ഈ YouTube ചാനൽ പരിശോധിക്കാൻ ഞങ്ങൾ തുടങ്ങി. ഈ ചാനൽ സാധാരണ ജീവിത ദൃശ്യങ്ങൾ  ഫോട്ടോഷോപ്പ് ചെയ്യുകയും അവരുടെ ബ്ലോഗിൽ പങ്കിടുകയും ചെയ്യുന്നുവെന്ന് ചാനൽ അതിന്റെ വിവരണത്തിൽ സൂചിപ്പിക്കുന്നതായി  കണ്ടെത്തി.

ഞങ്ങളുടെ അന്വേഷണത്തിനിടെ,Huy Xuan Mai (ഹുയ് സുവാൻ മായ്) എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ലിങ്ക് കണ്ടെത്തനായി.

ഈ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോൾ, അദ്ദേഹം നിരവധി ഫോട്ടോഷോപ്പ് പേജുകൾ സൃഷ്‌ടിക്കുന്ന ആളാണ് എന്ന് മനസിലായി.  അത്തരം പേജുകൾ വഴി ഇങ്ങനെയുള്ള വീഡിയോകൾ എഡിറ്റ് ചെയ്തു അദ്ദേഹം സ്ഥിരമായി പങ്കിടാറുണ്ട്.

വായിക്കുക:ത് അഫ്ഗാൻ വനിത പൈലറ്റ് വധിക്കപ്പെട്ടുന്ന ഫോട്ടോ അല്ല

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണ്. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്തു ഉണ്ടാക്കിയ  വീഡിയോ  ആണിത്.

ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Result: False

Our Sources

Facebook –https://www.facebook.com/huyquanhoa/videos/3333800896740402

Youtube –https://www.youtube.com/watch?v=vGu2rYDZ0V0&t=43s

Twitter –https://twitter.com/Abdalhmedalfdel/status/1297647052046950400


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular