Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ആഴ്ച മുതൽ സർക്കാർ നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നു. ഇതിനെ തുടർന്ന് മദ്യപന്മാർ റോഡിലും വാഹനത്തിലും മറ്റും വീണു കിടക്കുന്ന ധാരാളം പടങ്ങൾ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നുണ്ട്. അതിൽ ഒരു പടം ആദ്യഫലങ്ങൾ വന്നു തുടങ്ങി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നതാണ്. ഒരു മനുഷ്യൻ ഓട്ടോയിൽ പുറത്തേക്ക് മറിഞ്ഞു വീണുകിടക്കുന്ന ചിത്രമാണ് അത്.
ഈ പടം പരിശോധിച്ചാൽ ഓട്ടോയില്‍ തമിഴില്‍ എന്തോ എഴുതിയിരിക്കുന്നുണ്ട് എന്ന് മനസിലാക്കാം.പോരെങ്കിൽ ചിത്രത്തിലുള്ള ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് തമിഴ്‌നാട് രജിസ്ട്രേഷനാണ്. തുടര്‍ന്ന് ആ പടം റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തമിഴ് വണ്‍ ഇന്ത്യ വെബ്‌സൈറ്റിൽ ജനുവരി ആറിന് വന്ന ലേഖനത്തിനൊപ്പം കൊടുത്ത ചിത്രമാണ് എന്ന് മനസിലാക്കാം. പൊങ്കൽ പ്രമാണിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 2500 രൂപ വിതരണം ചെയ്യാൻ തീരുമാനിച്ചിരിന്നു. അത് ദുരുപയോഗം ചെയ്തു മദ്യം വാങ്ങും എന്നാണ് ആക്ഷേപ ഹാസ്യത്തിലുള്ള ചിത്രം വ്യക്തമാക്കുന്നത്.വാകീശം,തീകടായി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അതിനു മുമ്പ് ജനുവരി നാലിന് Rs.2 has been credited to your account Txnid420840bjpit എന്ന ട്രോൾ പേജിലും ഈ പടം വന്നിട്ടുണ്ട്.
വായിക്കുക:സൗദിയിൽ നിന്നുള്ള ഓക്സിജൻ റിലയൻസ് സ്വന്തം പേരിലാക്കിയോ?
ഈ പടം കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതിന്റെ അനന്തര ഫലമായിട്ടുള്ളതല്ല. തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ജനുവരി മുതൽ ഈ പടം ഇന്റർനെറ്റിൽ ലഭ്യമാണ്.
http://www.vakeesam.com/?cat=204
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.