Fact Check
സൗദിയിൽ നിന്നുള്ള ഓക്സിജൻ റിലയൻസ് സ്വന്തം പേരിലാക്കിയോ?
സൗദിയിൽ നിന്നുള്ള ഓക്സിജൻ സ്വന്തം പേരിലാക്കി ക്രെഡിറ്റ് സ്വന്തമാക്കാൻ റിലിയൻസ് ശ്രമിക്കുന്നുവെന്നാരോപിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.സംഘി ഭരണകൂടം നാട് മുടിപ്പിച്ചേ അടങ്ങൂവെന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.മെയ് ഒന്നാം തീയതി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.8 k ലൈക്കും 61 k ഷെയറുകളും ഉണ്ട്.
പോസ്റ്റിലുള്ളത് റിലയൻസിന്റെ മെഡിക്കൽ ഓക്സിജൻ സപ്ലൈ ചെയ്യുന്ന വാഹനമാണ്.ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സിൽ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ആർജിച്ച കാര്യം ഈ അടുത്ത കാലത്ത് റിലയൻസ് കമ്പനി പരസ്യമാക്കിയിരുന്നു. ജാംനഗർ റിഫൈനറിയിലെ പ്ലാന്‍റുകൾ ഒറ്റരാത്രികൊണ്ട് പുനർനിർമ്മിച്ചാണ് മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി കമ്പനി കൈവരിച്ചത്.
കോവിഡ് മഹാമാരിയ്ക്ക് മുമ്പ് റിലയൻസ് മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ നിർമ്മാതാവായിരുന്നില്ല. ഉയർന്ന പ്യൂരിറ്റി മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനായി പെട്രോകെമിക്കൽസ് ഗ്രേഡ് ഓക്സിജനെ ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങിയതായും റീലിയൻസ് അറിയിച്ചിരുന്നു.ഒറ്റ രാത്രി കൊണ്ടാണ് പ്ലാന്റ് പുനഃ ക്രമീകരിച്ചതെന്നും റീലിയൻസ് അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പോസ്റ്റ് വന്നിരിക്കുന്നത്.

Fact Check/Verification
വാസ്തവത്തിൽ ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ വാർത്തകളിൽ നിന്നും എടുത്തതാണ്.ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാമേകാന്‍ സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ തുടങ്ങിയതായി റിയാദിലെ ഇന്ത്യന്‍ എംബസിയാണ് വെളിപ്പെടുത്തിയതാണ് അതിലൊന്ന്.

ലിന്‍ഡെ എന്ന കമ്പനിയുടെ സഹകരണത്തോടെ സൗദി അറേബ്യയിൽ നിന്ന് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി ലഭ്യമാക്കിട്ടുണ്ടെന്നും ഇത് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്നും അദാനി ഗ്രൂപ്പും ട്വീറ്റ് ചെയ്തു.

ഹിന്ദു ദിനപത്രം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ ഇന്ത്യൻ എംബസി സൗദി സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിനു ട്വീറ്റിലൂടെ നന്ദി പറഞ്ഞ കാര്യം പരാമർശിക്കുന്നുണ്ട്.ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി വന്ന ആ റിപ്പോർട്ടിൽ, ആദ്യത്തെ കൺസൈയിൻമെന്റായി, 80 ടൺ ദ്രാവക ഓക്സിജനുമായി നാലു ഐഎസ്ഒ ക്രയോജനിക് ടാങ്കുകൾ ദമ്മമിൽ നിന്ന് മുണ്ടറയിലേക്ക് കപ്പൽ മാർഗം വരികയാണ് എന്ന കാര്യവും പറഞ്ഞിട്ടുണ്ട്.സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ കടത്താൻ ഉപയോഗിക്കുന്ന നാല് ക്രയോജനിക് ടാങ്കുകൾ ഇന്ത്യൻ വ്യോമസേന ശനിയാഴ്ച കൊണ്ടുവന്നു. വ്യോമസേനയുടെ സി 17 ഹെവി-ലിഫ്റ്റ് വിമാനമാണ് സിംഗപ്പൂരിൽ നിന്ന് കണ്ടെയ്നറുകൾ വിമാനം കയറ്റിയത്.
സിംഗപ്പൂരിൽ നിന്ന് ദ്രാവക O2 സംഭരിക്കാനായിട്ടുള്ള ക്രയോജനിക് കണ്ടെയ്നറുകളുള്ള ഇന്ത്യൻ വായു സേനയുടെ വിമാനം പനഗ്രാഹ എയർബേസിൽ എത്തിയ കാര്യവും പറയുന്നുണ്ട്.വ്യോമസേനയുടെ സി 17 ഹെവി-ലിഫ്റ്റ് വിമാനത്തിലാണ് സിംഗപ്പൂരിൽ നിന്ന് കണ്ടെയ്നറുകൾ കൊണ്ട് വന്നതെന്നും വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാമത്തെ വാർത്ത രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടയിൽ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ നിർമ്മാതാവായി മാറിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചതിനെ കുറിച്ചാണ്.

മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ നിർമ്മാതാവായിരുന്നില്ല റിലയൻസ്.എന്നാൽ, ഇപ്പോൾ പ്രതിദിനം 1,000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിന്റെ 11 ശതമാനത്തിലധികമാണ്, കമ്പനി അറിയിച്ചു.
റെഗുലേറ്ററി ബോഡിയായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രക്രിയകളിലൂടെ നൈട്രജൻ ടാങ്കറുകൾ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ട്രാൻസ്പോർട്ട് ട്രക്കുകളായി പരിവർത്തനം ചെയ്തത കാര്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് 24 ഐഎസ്‌ഒ കണ്ടെയ്നറുകൾ ഇന്ത്യയിലേക്ക് വിമാന മാർഗം കൊണ്ട് വരാൻ നീക്കം നടത്തുന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു ദിനപത്രം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ ഇന്ത്യൻ എംബസി സൗദി സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിനു ട്വീറ്റിലൂടെ നന്ദി പറഞ്ഞ കാര്യം പരാമർശിക്കുന്നുണ്ട്.ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി വന്ന ആ റിപ്പോർട്ടിൽ, ആദ്യത്തെ കൺസൈയിൻമെന്റായി , 80 ടൺ ദ്രാവക ഓക്സിജനുമായി നാലു ഐഎസ്ഒ ക്രയോജനിക് ടാങ്കുകൾ ദമ്മമിൽ നിന്ന് മുണ്ടറയിലേക്ക് കപ്പൽ മാർഗം വരികയാണ് എന്ന കാര്യവും പറഞ്ഞിട്ടുണ്ട്.സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ കടത്താൻ ഉപയോഗിക്കുന്ന നാല് ക്രയോജനിക് ടാങ്കുകൾ ഇന്ത്യൻ വ്യോമസേന ശനിയാഴ്ച കൊണ്ടുവന്നു. വ്യോമസേനയുടെ സി 17 ഹെവി-ലിഫ്റ്റ് വിമാനമാണ് സിംഗപ്പൂരിൽ നിന്ന് കണ്ടെയ്നറുകൾ വിമാനം കയറ്റിയത്.
Conclusion
രണ്ടു വാർത്തകളെ ഒരുമിച്ച് ചേർത്താണ് ഈ വീഡിയോയിലെ വിവരണങ്ങൾ തയ്യാറാക്കിയത്. ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാമേകാന്‍, സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ തുടങ്ങിയതായി റിയാദിലെ ഇന്ത്യന്‍ എംബസി വെളിപ്പെടുത്തിയ വാർത്തയാണ് അതിൽ ആദ്യത്തേത്. രണ്ടാമത്തെ വാർത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ ലൊക്കേഷൻ നിർമ്മാതാവായി മാറിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ച കാര്യമാണ്. ഇത് കൂടാതെ സൗദി അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും ഓക്സിജൻ കണ്ടെയ്നറുകൾ കൊണ്ടുവരുന്ന കാര്യവും റിലയൻസ് അറിയിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ചേർത്ത് വെച്ച് സൗദിയിൽ നിന്നും കൊണ്ടുവരുന്ന ഓക്സിജൻ, സ്വന്തം പേരിലാക്കി റിലയൻസ് ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി വരുത്തി തീർക്കാനാണ് പോസ്റ്റിൽ ശ്രമിക്കുന്നത്.
Result: False
Our Source
https://twitter.com/gautam_adani/status/1386021347260649477/photo/1
https://twitter.com/IndianEmbRiyadh/status/1385993688271126528
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.