കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യമാണ്. ആ സാഹചര്യത്തിലാണ്, ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പറയുന്ന മീഡിയവൺ ചാനലിന്റെ ന്യൂസ് കാര്‍ഡ് ഫേസ്ബുക്കിൽ വൈറലാവുന്നത്. “മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാം'” എന്നാണ് ബിജെപി നേതാവ് Lasitha Palakkalയുടെ ഐഡിയിൽ നിന്നുമുള്ള ന്യൂസ് കാർഡ് പറയുന്നത്. 113 പേരാണ് ഞങ്ങൾ കാണുമ്പോൾ, ആ ന്യൂസ് കാര്‍ഡ് ഷെയർ ചെയ്തത്.
ബി ജെ പി കട്ടപ്പന എന്ന ഐഡിയിൽ നിന്നും ഇതേ ന്യൂസ് കാർഡ് 21 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു.
Jayaraman Thanikudam എന്ന ഐഡിയിൽ നിന്നും ഇതേ ന്യൂസ് കാർഡ് 5 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു.

Fact Check/Verification
ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ആദ്യം മീഡിയവണിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചു. ഇത്തരം ഒരു ന്യൂസ് കാർഡ് അവിടെ ഇല്ലായെന്ന് മനസിലായി.
തുടർന്ന് ഞങ്ങൾ കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ചുള്ള വാർത്ത പരിശോധിച്ചു.ഞായറാഴ്ച്ചകളിൽ വാരാന്ത്യ ലോക്‌ഡൗൺ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിയിട്ടുണ്ട്, എന്ന് മനോരമ ഓൺലൈൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് തൊഴിൽ ശാലകൾക്കും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്ന് പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ സൈറ്റിൽ കൊടുത്തിരിക്കുന്ന വാർത്തകുറിപ്പിൽ നിന്നും മനസിലായി.
എന്നാൽ 2020 മേയ് മാസം ബാർബർ ഷോപ്പുകൾ അടച്ചിട്ടിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ സാമൂഹിക അകലം പാലിക്കല്‍ ബുദ്ധിമുട്ടാകും എന്നതു പരിഗണിച്ചാണ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്. അവ തുറക്കാൻ 2020 മേയ് 18നു അനുവാദം നൽകി.
അന്ന് ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി നൽകിയത്.
ഫേഷ്യല്‍ അടക്കം മറ്റ് സൗന്ദര്യവര്‍ധക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്ക് അക്കാലത്ത് ണ് നിലവിൽ ഉണ്ടായിരുന്നു. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് അനുമതി കൊടുത്തിരുന്നില്ല. പിന്നീട് ബാർബർ ഷോപ്പുകൾ പൂർണമായി തുറക്കാൻ സർക്കാർ അനുമതി നൽകി.
മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസറുമായി സംസാരിച്ചു.2020ലെ ലോക്ക്ഡൗൺ സമയത്ത് മുടിവെട്ടാൻ മാത്രം ബാർബർ ഷോപ്പ് തുറക്കാം എന്ന് ഒരു ബ്രേക്കിംഗ് ന്യൂസ് കാർഡ് നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്ത സമ്മേളന വേളയിലാണ് അത് നൽകിയത്,നാസർ പറഞ്ഞു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന കാർഡ് മീഡിയവണിന്റെതല്ല.ആ കാർഡിലെ ഫോണ്ട് മീഡിയവൺ ഉപയോഗിക്കുന്ന ഫോണ്ട് അല്ല, അദ്ദേഹം വ്യക്തമാക്കി.
Conclusion
ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തായി പറയുന്ന ഒരു മീഡിയവൺ ചാനലിന്റെ പേരിൽ,പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Fabricated News/False Content
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.