Tuesday, November 19, 2024
Tuesday, November 19, 2024

HomeFact Checkക്യാൻസർ വന്ന് മരിച്ചത്  ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ് 

ക്യാൻസർ വന്ന് മരിച്ചത്  ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ്. അത് ഇവിടെ വായിക്കുക)

ഡേവിഡ് മില്ലറുടെ മകൾ ക്യാൻസർ വന്നു മരിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

ക്രിക്കറ്റ് ആരാധകരെ ആവേശഭരിതരാക്കിയ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം അവസാനിച്ചിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. വെറും 47 പന്തിൽ 106 റൺസ് അടിച്ചുകൂട്ടിയതിന് ശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ സോഷ്യൽ മീഡിയയിലും  വാർത്തകളിലും നിറഞ്ഞു നിൽക്കുകയായിരുന്നു. ആ സന്ദർഭത്തിലാണ്  “ലിറ്റിൽ റോക്ക്സ്റ്റാറിന്”  ആദരാഞ്ജലി അർപ്പിച്ച ഒരു വൈകാരിക പോസ്റ്റ് വഴി ഡേവിഡ് മില്ലർ വീണ്ടും  സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയത്. മില്ലർ ഒരു പെൺകുട്ടിയുമായി നിൽക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു പരമ്പര അടങ്ങുന്ന  ഒരു വീഡിയോ പങ്കിട്ടിരുന്നു. “RIP യു ലിറ്റിൽ റോക്ക്സ്റ്റാർ. എപ്പോഴും നിന്നെ സ്നേഹിക്കുന്നു!” എന്ന വിവരണത്തോടൊപ്പമാണ് മില്ലർ ഈ ഫോട്ടോകൾ പങ്കിട്ടത്.

Instagram will load in the frontend.

തുടർന്ന്,കുട്ടി മില്ലറുടെ മകളാണെന്ന് അവകാശപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്രിക്കറ്റ് താരത്തിനൊപ്പമുള്ള ആ ചിത്രം  ഫേസ്ബുക്കിൽ പങ്കിട്ടു. ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ Cinema Mixer എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  141 ഷെയറുകൾ ഉണ്ടായിരുന്നു.

Cinema Mixer’s Post 

Troll Cricket Malayalam എന്ന പേജിൽ  നിന്നും ഞങ്ങൾ കാണും വരെ 60 ഷെയറുകൾ ഉണ്ടായിരുന്ന പോസ്റ്റിലെ അവകാശവാദം ഡേവിഡ് മില്ലറുടെ പെങ്ങളുടെ മകൾ ആണ് എന്നാണ്.

Troll Cricket Malayalam‘s Post

Joby Jobin Joseph എന്ന ഐഡിയിൽ നിന്നും പങ്കിട്ട വീഡിയോ ഞങ്ങൾ കാണും വരെ  6 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Joby Jobin Joseph‘s Post

ഇത് കൂടാതെ ധാരാളം ആളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Screen grab of posts going Viral in Facebook

Fact Check/Verification

ഡേവിഡ് മില്ലറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ കമന്റ് സെക്ഷൻ  ഞങ്ങൾ പരിശോധിച്ചു. അവിടെ നിരവധി ഉപയോക്താക്കൾ പെൺകുട്ടി ഡേവിഡ് മില്ലറുടെ മകളല്ല, ആരാധകയാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരത്തിന്റെ അമ്മ ജെന്നി മില്ലറുടെ ഒരു കമന്റും ഞങ്ങൾ ശ്രദ്ധിച്ചു.കമൻറ് ഇങ്ങനെയാണ്: “അമൂല്യമായ ഒരു മാലാഖ. ആനേ, നിങ്ങൾ ചുറ്റുമുള്ളവർക്ക് ഒരു പ്രചോദനമായിരുന്നു. ഒരു പോരാളി. ഡേവിഡ്, നിങ്ങളുടെ അനുകമ്പയും പ്രതീക്ഷയും നിറഞ്ഞ സ്നേഹത്തിലും  കരുതലിലും  ഞാൻ അഭിമാനിക്കുന്നു. നിങ്ങൾക്ക്  സഹജീവികളോട് നിസ്വാർത്ഥവും ദയയും സൗമ്യതയും  സന്തോഷവും നിറഞ്ഞ ഹൃദയം ഉണ്ട്. ഒരു രക്ഷിതാവ് എന്ന നിലയിൽ അവ നിങ്ങൾക്ക് ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്ന് അറിയുന്നതിൽ എനിക്ക് അത്യധികം അഭിമാനമുണ്ട്. ക്യാൻസറിനെതിരായ അവളുടെ പോരാട്ടത്തിൽ  അവൾക്കും  അവളുടെ കുടുംബത്തിനും ഒപ്പം  യാത്ര ചെയ്യുമ്പോൾ നിങ്ങൾ ആനേക്ക് എല്ലാവരും ആയിരുന്നു. RIP പ്രിയേ ആനേ.”

Screengrab from Instagram post by David Miller

അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്  കൂടുതൽ സ്‌കാൻ ചെയ്തപ്പോൾ, 2017 മാർച്ച് 22-ലെ ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.തന്റെ “ലിറ്റിൽ റോക്ക്‌സ്റ്റാറിന്റെ” മരണത്തിൽ അനുശോചിച്ച് മില്ലർ പോസ്റ്റ് ചെയ്ത വീഡിയോയിലെ   ഒരു ചിത്രം അതിൽ  പ്രദർശിപ്പിച്ചിട്ടുണ്ട്.  “എന്തൊരു പ്രത്യേകതയുള്ള  ചെറിയ ആത്മാവ്. 5 വർഷത്തെ ജീവിതത്തോടുള്ള അവളുടെ അഭിനിവേശം എനിക്ക് ഒരു മാതൃകയാണ്! ആനേ നിന്നെ ചേർത്ത് പിടിക്കാൻ കിട്ടിയ ഈ അവസരം  ഇഷ്ടപ്പെട്ടുന്നു. എനിക്ക് കുറച്ച് കപ്പ് കേക്കുകൾ ഉണ്ടാക്കി  തന്നിട്ടുണ്ട്! (sic)”

Screengrab from Instagram post by David Miller

കൂടാതെ, ഞങ്ങൾ Google-ൽ “David Miller Ane” എന്ന വാക്കുകൾ ഉപയോഗിച്ച്  ഒരു കീവേഡ് സെർച്ച്  നടത്തി. അപ്പോൾ ഒന്നിലധികം റിപ്പോർട്ടുകൾ കിട്ടി. 2022 ഒക്ടോബർ 9-ന് ദി ഇക്കണോമിക് ടൈംസിന്റെ അത്തരത്തിലുള്ള ഒരു റിപ്പോർട്ടിന്റെ തലക്കെട്ട് ”RIP you little rockstar” എന്നായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഡേവിഡ് മില്ലർ കടുത്ത ആരാധകയുടെ   നഷ്ടത്തിൽ ദുഃഖിക്കുന്നു,’ എന്നായിരുന്നു വാർത്ത.

ഡേവിഡ് മില്ലറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഫീച്ചർ ചെയ്തുകൊണ്ട് റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “ പവർ ഹിറ്റിംഗിന് പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻഡേവിഡ് മില്ലർ, തന്റെ കടുത്ത ആരാധക ആനേയുടെ വിയോഗത്തിന്റെ ദുഃഖവാർത്ത പങ്കുവെച്ചു. പക്ഷെ,  പെൺകുട്ടി കാൻസർ ബാധിച്ച് മരിച്ച മില്ലറുടെ  മകളാണോ എന്ന് സോഷ്യൽ മീഡിയയിൽ ചിലർ സന്ദേഹിക്കുന്നു. ലേഖനം ഉപസംഹരിച്ചു, “ആനേ അദേഹത്തിന്റെ  മകളല്ലായിരുന്നു, ആരാധികയായിരുന്നു. ക്യാൻസറിനോട് പോരാടുന്നതിനിടയിൽ, മില്ലറുമായി വളരെ  അധികം അടുത്തു.”

Screengrab from Economic Times report

2022 ഒക്ടോബർ 9 ലെ ഒരു ബിസിനസ് ടുഡേ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “തന്റെ യുവ ആരാധകരിലൊരാളായ ആനെ അന്തരിച്ചതായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ ശനിയാഴ്ച അറിയിച്ചു. അർബുദവുമായുള്ള വർഷങ്ങളോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ്  ശേഷമാണ് ആനേ  മരിച്ചത്.

Screengrab from Business Today report

ഡേവിഡ് മില്ലറുടെ യുവ ആരാധകന്റെ വിയോഗത്തെക്കുറിച്ച് മറ്റ് നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.

2022 ഒക്ടോബർ 9 ലെ ട്വീറ്റിൽ, ക്രിക്കറ്റ് കേന്ദ്രീകൃത വെബ്‌സൈറ്റ് CricTracker ഡേവിഡ് മില്ലറുടെ വീഡിയോയിൽ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടു. “ഡേവിഡ് മില്ലറിന് തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളെ നഷ്ടപ്പെട്ടു” എന്ന അടിക്കുറിപ്പോടെയായിരുന്നു അത്.


 Screenshot of tweet by @Cricketracker

വായിക്കാം:ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം

Conclusion

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ കാൻസർ ബാധിച്ച് മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. ചിത്രത്തിലെ പെൺകുട്ടിയായ കാൻസർ ബാധിച്ച് മരിച്ച  ആനേ മില്ലറുടെ യുവ ആരാധകരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ “പോരാളി”ക്ക് വൈകാരികമായ  ആദരാഞ്ജലി അദ്ദേഹം അർപ്പിച്ചിരുന്നു.

Result: False

Sources
Instagram Post By David Miller, Dated March 22, 2017
Report By Economic Times, Dated October 9, 2022
Report By Business Today, Dated October 9, 2022
Tweet By CricTracker, Dated October 9, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular