Claim
” പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്,” എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Fact-check/Verification
“പ്രേം നസീർ ആരാധകർക്കും ഒരു കാലത്ത് പാവപ്പെട്ടവർക്കും സഹായം ചോദിച്ചു ധൈര്യപൂർവം ചെന്ന് കയറുവാൻ ഉണ്ടായിരുന്ന ഇടങ്ങൾ റിയൽ എസ്റ്റേറ്റ്കാരുടെ കൈകളിൽ എത്തുന്നതും കാണേണ്ടി വരുന്നു,” എന്നും പോസ്റ്റ് പറയുന്നു.

കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, നസീറിന്റെ കുടുംബാംഗങ്ങൾ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പ്രചാരണം തെറ്റാണ് എന്ന് വ്യക്തമാക്കിയതായി കണ്ടു. പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരി അനീസ ബീവി ന്യൂസ് 18നോട് പറഞ്ഞു. വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു.

മീഡിയവണിനോടും അനീസ ബീവി പ്രചരിക്കുന്ന വാർത്ത തെറ്റാണ് എന്ന് പ്രതികരിച്ചിട്ടുണ്ട്. നസീറിന്റ് ചിറയിന്‍കീഴുള്ള വീട് കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത. മനോരമ മാക്സിനോട് സംസാരിച്ചിട്ടുണ്ട്. “വീട് നവീകരിച്ച് സംരക്ഷിക്കുമെന്ന്,” റീത്ത മനോരമ മാക്സിനോട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിനോടും ഇതേ കാര്യം റീത്ത പറഞ്ഞിട്ടുണ്ട്.
Conclusion
പ്രേം നസീറിന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ നിഷേധിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Fabricated Content/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.