Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
Fact
നെഹ്റു കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ ഈ കത്തെഴുതിയെന്നാണ് നെഹ്റുവിന്റെ സ്റ്റെനോഗ്രാഫർ ആയിരുന്ന ആൾ പറയുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ നെഹ്റു ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
നേതാജി സുഭാഷ് ചന്ദ്ര ബോസ് വാർ ക്രിമിനൽ ആണെന്ന് നെഹ്റു ആരോപിക്കുന്ന ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പറഞ്ഞു നെഹ്റു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ്ലിയ്ക്ക് കത്തെഴുതിയെന്നാണ് ആരോപണം. ബോസ് റഷ്യയിൽ ഉണ്ടെന്നും കത്തിൽ പറഞ്ഞതായും ആരോപണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു.

DIFFERENT THINKERS വ്യത്യസ്ഥ ചിന്തകർ ™ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 526 ഷെയറുകൾ ഉണ്ടായിരുന്നു.

ത്രിലോക് നാഥ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 75 ഷെയറുകൾ ഉണ്ടായിരുന്നു.

നേതാജി സുഭാഷ് ചന്ദ്ര ബോസ് വാർ ക്രിമിനൽ ആണെന്ന് ആരോപിച്ച കത്തിൽ നെഹ്റുവിന്റെ ഒപ്പില്ല എന്നത് ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ്. അതിനാൽ ഇത് നെഹ്റു തന്നെ എഴുതിയതാണോ എന്ന് തീർച്ചയില്ല.
സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനം അന്വേഷിക്കാൻ 1970-ൽ രൂപീകരിച്ച ജി ഡി ഖോസ്ല കമ്മീഷനു മുമ്പാകെ മൊഴി കൊടുത്തപ്പോൾ നെഹ്റുവിന്റെ സ്റ്റെനോഗ്രാഫറായിരുന്ന ശ്യാംലാൽ ജെയിൻ നൽകിയ സാക്ഷ്യത്തിന്റെ ഭാഗമാണ് കത്ത്. പ്രദീപ് ബോസിന്റെ പുസ്തകത്തിൽ 1945 ഡിസംബറിൽ കത്തിന്റെ ഉള്ളടക്കം നെഹ്റു തന്നോട് പറഞ്ഞു തരികയായിരുന്നുവെന്നും ജെയിൻ പറയുന്നു.

1945 ഡിസംബർ 26-നോ ഡിസംബർ 27-നോ ഡൽഹിയിലെ കോൺഗ്രസ് നേതാവ് ആസഫ് അലിയുടെ വസതിയിൽ വെച്ചാണ് നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്റു ബ്രിട്ടീഷുകാർക്ക് കത്ത് എഴുതിയതെന്ന് പ്രദീപ് ബോസിന്റെ പുസ്തകത്തിൽ ജെയിൻ പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം 1945 ഡിസംബർ 26-ന് ആസഫ് അലി സർദാർ വല്ലഭായ് പട്ടേലിനെ ബോംബയിൽ വെച്ച് കണ്ടുവെന്ന് പറയുന്നു. 1945 ഡിസംബർ 27-ന് അലി ബോംബെയിൽ നിന്ന് ഡൽഹിയിലേക്ക് പോയതായി മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.


1945 ഡിസംബർ 27 ലെ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച് ജവഹർലാൽ നെഹ്റു 1945 ഡിസംബർ 25 ന് ബിഹാറിലെ പട്നയിലായിരുന്നു. അതേ ദിവസം, നെഹ്റു അലഹബാദിലേക്ക് പോയിരുന്നു. നെഹ്റു അടുത്ത ദിവസങ്ങളിൽ അലഹബാദിലുണ്ടായിരുന്നു. 1945 ഡിസംബർ 28-ന് ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു വാർത്താ റിപ്പോർട്ടിൽ നിന്ന് ഇത് വ്യക്തമാണ്.


Jawaharlal Nehru Correspondence 1903-1947, ഈ കാലയളവിൽ നെഹ്റു എഴുതിയ എല്ലാ കത്തുകളുടെയും സമാഹാരമാണ്. 1945 ഡിസംബർ 26 നും 1945 ഡിസംബർ 27 നും നെഹ്റു ബർമ്മയിലെ ആംഗ്സാൻ യുവിന് കത്തുകൾ എഴുതിയിരുന്നുവെന്ന് ഈ സമാഹാരത്തിന്റെ പേജ് 42 വ്യക്തമായി പരാമർശിക്കുന്നു. ഈ രണ്ട് കത്തുകളിലും അവ അലഹാബാദിൽ നിന്നും എഴുതിയത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കം കേന്ദ്ര സർക്കാരിന്റെ ഇന്ത്യ കൾച്ചർ പോർട്ടലിൽ കൊടുത്തിട്ടുണ്ട്.

കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്റു ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്നാണ് സ്റ്റെനോഗ്രാഫർ ആയിരുന്ന ശ്യാംലാൽ ജെയിൻ പറയുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ നെഹ്റു ഡൽഹിയിൽ ഉണ്ടായിരുന്നില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Sources
Gooogle books
Report by the Indian Express dated December 27, 1945
Report by the Indian Express dated December 28, 1945
Report by the Indian Express dated December 27, 1945
Report by the Indian Express dated December 28, 1945
https://indianculture.gov.in/flipbook/86396
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.