Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കി, ആളപായമില്ല
Fact
ചൈനയിൽ റൺവേയിൽ നിന്നും വിമാനം തെന്നി നീങ്ങിയത്.
“മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കി ആളപായമില്ല. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്. വീഡിയോയുടെ ഓഡിയോയിലും ഒരാൾ അരിപ്ര പാടത്ത് വിമാനം ഇറക്കിയതാണ് എന്ന വിവരണം കേൾക്കാം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇത് കൂടാതെ ഫേസ്ബുക്കിൽ റോസാപ്പൂവ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 1.1 k ഷെയറുകൾ കണ്ടു.
ഇവിടെ വായിക്കുക:Fact Check: വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?
പ്രചരിക്കുന്ന വീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി തിരിച്ചു. എന്നിട് അതിൽ ഒരു കീ ഫ്രേമിന്റെ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,ഞങ്ങൾക്ക് ഒരു ഫലവും കിട്ടിയില്ല.
തുടർന്ന് ഞങ്ങൾ വിമാനത്തിന്റെ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ അതിൽ Kalitta എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കണ്ടു.
ലോകമെമ്പാടും ഷെഡ്യൂൾ ചെയ്തും ചാർട്ടേഡ് ചെയ്തും ചരക്ക് ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു FAR 121 എയർ കാരിയറാണ് കലിട്ട എയർ എന്ന് അവരുടെ വെബ്‌സെറ്റിൽ നിന്നും മനസ്സിലായി.
തുടർന്നുള്ള കീ വേർഡ് സെർച്ചിൽ ഫ്ലൈറ്റ് എമർജൻസി എന്ന വെരിഫൈഡ് ട്വിറ്റർ പേജിൽ ഓഗസ്റ്റ് 7,2023ൽ,”ചൈനയിലെ നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ കലിറ്റ എയർ ഫ്‌ളൈറ്റ് K 4968 റൺവേയിൽ നിന്ന് തെന്നിമാറി,” എന്ന വിവരണത്തോടെ സമാനമായ ഒരു വിമാനത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.
എയർലൈവ് എന്ന ഏവിയേഷൻ വെബ്‌സൈറ്റ് ഓഗസ്റ്റ് 8,2023 ൽ ഇതേ അപകടത്തെ കുറിച്ചുള്ള വാർത്ത കൊടുത്തിട്ടുണ്ട്. വാർത്ത പറയുന്നത് ഓഗസ്റ്റ് 7,2023ൽ,”ചൈനയിലെ നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ കലിറ്റ എയറിന്റെ N401KZ രജിസ്ട്രേഷൻ നമ്പറുള്ള ബോയിങ് 747-400F ഫ്‌ളൈറ്റ് K 4968 റൺവേയിൽ നിന്ന് തെന്നിമാറി,” എന്നാണ്.
ഓഗസ്റ്റ് 7,2023 ൽ ചൈന ഡെയിലി എന്ന വെബ്‌സെറ്റും ഈ അപകടത്തെ കുറിച്ചുള്ള വാർത്ത കൊടുത്തിട്ടുണ്ട്. ഓഗസ്റ്റ് 7,2023 ൽ എയ്റോടൈംസ് എന്ന മറ്റൊരു ഏവിയേഷൻ വെബ്‌സെറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് N401KZ ആണ് ഈ ഫ്ളൈറ്റിന്റെ രജിസ്ട്രേഷൻ നമ്പർ.
അതെ നമ്പർ വൈറൽ വിഡിയോയിൽ കാണുന്ന ഫ്ളൈറ്റിന്റെ പുറകിലെ വശത്ത് എഴുതിയിരിക്കുന്നത് കാണാം.
ഇവിടെ വായിക്കുക:Fact Check:ധർമ്മടത്തെ നിലവിലെ വില്ലേജ് ഓഫീസിന്റെതല്ല ഈ ചിത്രം
മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കിയ വിമാനമല്ല വൈറൽ പോസ്റ്റുകളിൽ കാണുന്നത്. ആ വിഡിയോയിൽ കാണുന്ന വിമാനം നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിൽ തെന്നി മാറിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഇവിടെ വായിക്കുക:Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര അപകടകരമാണോ?
Sources
www.kalittaair.com
Tweet by Flight Emergency on August 7,2023
News report by airlive.net on August 8,2023
News report by chinadaily.com on August 7,2023
News report by aerotime.aero on August 7,2023
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.