Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വാനരൻ ഒരു ടൂറിസ്റ്റിന്റെ കുട കവർന്നെടുക്കുകയും പറന്നുപോകുകയും ചെയ്യുന്നു.
വീഡിയോ യഥാർത്ഥമല്ല. ഇത് എഐ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച ക്ലിപ്പാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു വാനരൻ ടൂറിസ്റ്റിന്റെ കുട കവർന്നെടുക്കുകയും പറന്നു പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. “വാനരൻ ലങ്കയും കഴിഞ്ഞു പോയി തോന്നുന്നു,”എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
Claim Post:
https://www.facebook.com/reel/1320093116589843

ഇവിടെ വായിക്കുക:പള്ളിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 22: എല്ഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള വാസ്തവം എന്താണ്?
ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
https://www.fakeimagedetector.com/

ഹൈവ് മോഡറേഷൻ ടൂൾ പരിശോധനയിൽ വീഡിയോ എഐ നിർമ്മിതം അല്ലെങ്കിൽ ഡീപ്ഫേക്ക് ആയിരിക്കാനുള്ള സാധ്യത 52.5% കണ്ടെത്തി.
https://hivemoderation.com/ai-generated-content-detection

സൈറ്റ് എഞ്ചിൻ പരിശോധന പ്രകാരം വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിരിക്കാനുള്ള 99% സാധ്യത പറയുന്നു.
https://sightengine.com/

വാസ് ഇറ്റ് എഐ എന്ന ടൂളും പറഞ്ഞത് ചിത്രം അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം, എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ്.
https://wasitai.com

2025 നവംബർ 25-ന് റോബോട്ടിക്സ് എഞ്ചിനീയറും എഐ അദ്ധ്യാപകനുമായ ഹെയ്സോയാഖാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽ പ്രകാരം ഈ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സ്ഥിരീകരിക്കുന്നു.
Instagram Post: https://www.instagram.com/heyzoyakhan/reel/DReOureiV–/

ഹെയ്സോയാഖാന്റെ പ്രൊഫൈൽ പറയുന്നത്, റോബോട്ടിക്സ് എഞ്ചിനീയർ, സംരംഭകരെ എഐ ടെക്നോളജി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു, എഐ കോഡിംഗ്, റോബോട്ടിക്സ്, ഇന്നൊവേഷൻ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നുവെന്നൊക്കെയാണ്.
Instagram profile: https://www.instagram.com/heyzoyakhan
വാനരൻ കുട കവർന്നെടുക്കുന്ന വൈറലായ വീഡിയോ യഥാർത്ഥമല്ല. വിവിധ എഐ ഡിറ്റക്ഷൻ ടൂളുകളും എഐ വിദഗ്ധന്റെ റീലും വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നു.
FAQ
1. വാനരൻ ടൂറിസ്റ്റിന്റെ കുട പിടിച്ച് പറന്നുപോയത് യഥാർത്ഥമാണോ?
അല്ല. വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
2. വീഡിയോ എഐ ജനറേറ്റഡ് ആണെന്ന് എങ്ങനെ ഉറപ്പാക്കി?
ഫേക്ക് ഇമേജ് ഡിറ്റക്ടർ, ഹൈവ് മോഡറേഷൻ, സൈറ്റ് എഞ്ചിൻ, വാസ് ഇറ്റ് എഐ തുടങ്ങിയ ടൂളുകൾ പരിശോധനയിൽ വീഡിയോ കൃത്രിമമാണെന്ന് സ്ഥിരീകരിച്ചു.
3. ഇത്തരത്തിലുള്ള എഐ വീഡിയോകൾ തിരിച്ചറിയാൻ എന്താണ് നോക്കേണ്ടത്?
അസാധാരണ ചലനം, പ്രകാശ-നിഴൽ പിശക്,,എഐ ടൂൾ പരിശോധനകൾ തുടങ്ങിയവ.
4 ചിലർ വീഡിയോ യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നത് എന്തുകൊണ്ട്?
അസാധ്യമായ ദൃശ്യങ്ങൾ ആകർഷകമായതിനാൽ ആളുകൾ പെട്ടെന്ന് വിശ്വസിക്കാറുണ്ട്, പ്രത്യേകിച്ച് മൃഗങ്ങളെ ഉൾപ്പെടുത്തിയ ക്ലിപ്പുകൾ.
Sources
Hive Moderation Website
SightEngine Website
FakeImageDetector Tool
Was It AI Tool
Instagram post by heyzoyakhan, November 25, 2025