Claim
മന്ത്രിയുടെ വാഹനത്തിന് വേണ്ടി ആംബുലൻസ് പിടിച്ചിട്ട സംഭവത്തിന്റേത് എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ്.

Fact
സംഭവം എവിടെ നടന്നതാണ് എന്ന് പോസ്റ്റുകൾ പറയുന്നില്ല. അതിനാൽ പലരും അത് കേരളത്തിൽ നിന്നുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് കമന്റുകളിൽ നിന്നും മനസിലായി.

തുടർന്ന് ചിത്രം ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചുകൾ നടത്തി. അത് 2022 ഓഗസ്റ്റ് 9ലെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.

”ഒരു സംസ്ഥാന മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോവുന്നതിനായി ചെന്നൈയിൽ നിന്ന് ഏകദേശം 293 കിലോമീറ്റർ അകലെയുള്ള തമിഴ്‌നാട്ടിലെ കുംഭകോണത്ത് ആംബുലൻസ് കുറച്ചുനേരം നിർത്തി. മന്ത്രിയുടെ വാഹനം ഏതാണ്ട് ഒരു കിലോമീറ്റർ നീളമുള്ള, ഒരു ദിശയിൽ മാത്രം വാഹന ഗതാഗതം അനുവദിക്കുന്ന പുരാതന ആനക്കരൈ പാലം കടക്കുമ്പോഴാണ് സംഭവമെന്ന്,” കുംഭകോണത്തെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 8 ലെ റിപ്പബ്ലിക്ക് വേൾഡിന്റെ റിപ്പോർട്ട് പ്രകാരം, ”ഓഗസ്റ്റ് 5 വെള്ളിയാഴ്ച തഞ്ചാവൂർ ജില്ലയിലെ തിരുവിടൈമരുതൂർ താലൂക്കിൽ കോളീടം നദിയുടെ തീരത്ത് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനവ്യൂഹം പാലത്തിലൂടെ കടന്നുപോകുന്നതുവരെ ആനക്കരൈ പാലത്തിന്റെ ഒരറ്റത്ത് കാത്തുനിൽക്കാൻ ആംബുലൻസ് നിർബന്ധിതരായി.”
എന്നാൽ മന്ത്രിയുടെ വാഹനത്തിന് വേണ്ടിയല്ല ആംബുലൻസ് പിടിച്ചിട്ടത് എന്ന് പോലീസ് ഉദ്യാഗസ്ഥർ പറഞ്ഞതായി ഓഗസ്റ്റ് 9ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു.
”500 മീറ്ററിൽ താഴെ നീളമുള്ള പാലത്തിന് വീതി കുറവാണ്. പാലത്തിന്റെ ഇരുവശങ്ങളിലും നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഒരു വശത്തുനിന്നുള്ള വാഹനങ്ങൾ പാലത്തിലേക്ക് കടത്തിവിടുമ്പോൾ വയർലെസ് വഴി മറു ഭാഗത്തെ ഉദ്യോഗസ്ഥരോട് ഗതാഗതം നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നത് വർഷങ്ങളായി തുടരുന്ന പതിവാണ്. ഈ വാഹനങ്ങൾ കടന്നുപോകാൻ മറുവശത്തുനിന്നുള്ള വാഹനങ്ങൾ അൽപനേരം കാത്തുനിൽക്കും. ആഗസ്റ്റ് 5 ന് മന്ത്രിയുടെ വാഹനവ്യൂഹം പാലത്തിന്റെ ഒരു വശത്തേക്ക് പ്രവേശിച്ചിരുന്നു, മറുവശത്ത് നിന്ന് വന്ന ആംബുലൻസിന് രണ്ട് മിനിറ്റിനപ്പുറം കാത്തിരിക്കേണ്ടി വന്നില്ല,” എന്ന് പോലീസ് ഉദ്യാഗസ്ഥർ പറഞ്ഞതായി ഓഗസ്റ്റ് 9ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു.
ഇതിൽ നിന്നെല്ലാം സംഭവം നടന്നത് കേരളത്തിലല്ല, തമിഴ്‌നാട്ടിൽ ആണ് എന്ന് വ്യക്തം.
Result: Missing Context
Sources
Report by Indian Express on August 9,2022
Report by Republic world on August 8,2022
Report by New Indian Express on August 9,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.