Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
തിരുപ്പതി ക്ഷേത്രത്തിലേക്ക് മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ പാകിസ്ഥാനികൾ.
Fact
വൈറൽ സ്‌ക്രീൻഷോട്ട് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭക്ഷണ റീട്ടെയിലറുടേത്. എആർ ഡയറിയുടെ ഡയറക്ടർമാർ രാജശേഖരൻ ആർ, സൂര്യ പ്രഭ ആർ, ശ്രീനിവാസൻ എസ് ആർ എന്നിവരാണ്.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് (ടിടിഡി) മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുടേത് എന്ന പേരിൽ പാകിസ്ഥാനികളുടെ പേരുള്ള ഒരു സ്‌ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടി വീഡിയോ യുപിയിലേതല്ല
ഇതേ സ്ക്രീൻ ഷോട്ട് ഇംഗ്ലീഷിലും വൈറലാവുന്നുണ്ട്. ഇംഗ്ലീഷിൽ മുസ്ലിമുകളാണ് ഈ കമ്പനി നടത്തുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഇംഗ്ലീഷ് അവകാശവാദത്തിൽ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ പ്രൊഫൈലിൽ നിന്നും പാകിസ്ഥാൻ എന്ന ഭാഗം ഒഴിവാക്കിയാണ് ഷെയർ ചെയ്യുന്നത്.
തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് സമർപ്പിക്കുന്ന പ്രശസ്തമായ തിരുപ്പതി ലഡ്ഡുകളിൽ ബീഫ്, പന്നിയിറച്ചി, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന ലബോറട്ടറി റിപ്പോർട്ടിനെ തുടർന്നാണ് എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് വിവാദത്തിൻ്റെ കേന്ദ്രബിന്ദുവായത്.
ക്ഷേത്രവും ലഡ്ഡു നിർമ്മാണവും നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് (ടിടിഡി) നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ നൽകിയെന്ന വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്ന ദിണ്ടിഗൽ ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ ഉൽപ്പന്നത്തിൽ ‘മൃഗക്കൊഴുപ്പ്’ ഉണ്ടെന്ന ആരോപണം നിഷേധിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ടിടിഡിക്ക് പാൽ മാത്രമാണ് വിതരണം ചെയ്തതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി പറഞ്ഞു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് മായം കലർന്ന നെയ്യ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ടിടിഡി നിയമനടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ, തീരുമാനത്തിന് ആധാരമായ റിപ്പോർട്ടിനെ കമ്പനി ചോദ്യം ചെയ്തു. എആർ ഡയറിയുടെ നെയ്യിൽ നിന്നുള്ള സാമ്പിളുകളിൽ മായം കലർന്നതായി കണ്ടെത്തിയതായി ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ വായിക്കുക:Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?
വൈറലായ സ്‌ക്രീൻഷോട്ടിലെ കമ്പനിയുടെ പേര് എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നല്ല, എആർ ഫുഡ്‌സ് (പ്രൈവറ്റ്) ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത് എന്ന് ഞങ്ങൾ ശ്രദ്ധിച്ചു. അവ സമാന പേരുകളുള്ള രണ്ട് വ്യത്യസ്ത കമ്പനികളാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇത് ഒരു സൂചനയായി എടുത്ത്, കമ്പനിയുടെയും ജീവനക്കാരുടെയും പേരുകൾ ഉപയോഗിച്ച് ഞങ്ങൾ പ്രസക്തമായ ഒരു കീവേഡ് സെർച്ച് നടത്തി. ഇത് AR Foods (Pvt) Limited-ലെ ഈ കോൺടാക്റ്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ RocketReachൻ്റെ പേജിലേക്ക് ഞങ്ങളെ നയിച്ചു. ആ സ്ഥാപനം പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ പ്രവർത്തിക്കുന്ന ഭക്ഷണ റീട്ടെയിലർ ആണെന്ന് ഞങ്ങൾ കണ്ടു.
കമ്പനിയുടെ പ്രൊഫൈലിൽ അതിൻ്റെ മുൻനിര ജീവനക്കാരുടെ പട്ടികയുള്ള ഒരു വിഭാഗവും ഞങ്ങൾ കാണാനിടയായി.
പാകിസ്ഥാൻ എന്ന ലൊക്കേഷൻ വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ മായ്ച്ചുകളഞ്ഞാണ് ഇംഗ്ലീഷിൽ ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് എന്ന് താഴെ കൊടുത്തിരിക്കുന്നത് താരതമ്യത്തിൽ നിന്നും വ്യക്തമാണ്.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഇത് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്നു. “എആർ. ഫുഡ്സ് പാക്കിസ്ഥാനിലെ തലമുറകളുടെ പഴകമുള്ള സ്ഥാപനമാണ്. മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും വിശ്വസനീയമായ പേരും കാരണം ഇത് പാകിസ്ഥാനി അടുക്കളകളുടെ ഭാഗമാണ്. മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശക്തമായ പ്രതിബദ്ധതയോടെയാണ് ഞങ്ങൾ 1970-ൽ സ്ഥാപിതമായത്,” വെബ്‌സൈറ്റ് പറയുന്നു
കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ പാക്കേജുചെയ്ത സുഗന്ധവ്യഞ്ജനങ്ങളാണെന്ന് വെബ്‌സൈറ്റിലെ ബയോയിൽ പറയുന്നു.
അടുത്തതായി “എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന് ഞങ്ങൾ കീ വേഡ് സെർച്ച് നടത്തി. അത് ഞങ്ങളെ Raaj Milkൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് നയിച്ചു. അത് കമ്പനി ദിണ്ടിഗലിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. “പാലും പാലുൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനായി 1995-ൽ സ്ഥാപിതമായ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. പാലിൻ്റെ പോഷകമൂല്യം അതിൻ്റെ ഏറ്റവും മികച്ച രൂപത്തിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിലാണ് കമ്പനി പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” വെബ്‌സൈറ്റിൽ ബയോ പറയുന്നു.
വെബ്‌സൈറ്റിലെ ഡയറക്ടർമാരുടെ പ്രൊഫൈൽ വിഭാഗം രാജശേഖരൻ ആർ മാനേജിംഗ് ഡയറക്ടറായും സൂര്യ പ്രഭ ആർ, ശ്രീനിവാസൻ എസ് ആർ എന്നിവരെ ഡയറക്ടർമാരായും വിവരിക്കുന്നു. അതുപോലെ, ഞങ്ങൾ കമ്പനിയുടെ സാങ്കേതിക ടീമിലെ അംഗങ്ങൾ ആരെന്ന് അന്വേഷിച്ചു. അത് സ്ക്രീൻഷോട്ടിൽ കാണുന്ന പേരുകളിൽ നിന്നും വിഭിന്നമാണ്.
ഞങ്ങൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലും പരിശോധിച്ചു. അതിൽ രാജശേഖരൻ സൂര്യപ്രഭ,, ശ്രീനിവാസലുനായിഡു രാമചന്ദ്രൻ ശ്രീനിവാസൻ എന്നിവരെ ഡയറക്ടർമാരായി ലിസ്‌റ്റ് ചെയ്‌തപ്പോൾ, രാജു രാജശേഖരൻ എംഡിയായി ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
തമിഴ്‌നാട് ആസ്ഥാനമായുള്ള ഡയറി കമ്പനി 1995-ൽ ആരംഭിച്ചതാണെന്നും അത് നിയന്ത്രിക്കുന്നത് രാജശേഖരൻ ആർ, സൂര്യ പ്രഭ ആർ, ശ്രീനിവാസൻ എസ് ആർ എന്നീ മൂന്ന് ഡയറക്ടർമാരാണെന്നും 2024 സെപ്റ്റംബർ 21-ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.
കൂടാതെ, ആരോപണങ്ങളെ കുറിച്ച് രാജശേഖരൻ ആർ ന്യൂസ് 18-നോട് പറഞ്ഞതും ഞങ്ങൾ കണ്ടെത്തി. “നെയ്യിൽ മൃഗക്കൊഴുപ്പുണ്ടാകാൻ സാധ്യതയില്ല. പശുവിൻ പാൽ മാത്രമാണ് നമ്മൾ നെയ്യിനായി ഉപയോഗിക്കുന്നത്. ഓരോ ബാച്ചും പരിശോധിച്ച ലബോറട്ടറി റിപ്പോർട്ടുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഞങ്ങൾ ഉത്പാദിപ്പിക്കുന്ന നെയ്യ് ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ അയയ്‌ക്കൂ,” അദ്ദേഹം പറഞ്ഞു. ”തിരുപ്പതി ക്ഷേത്രം ഞങ്ങളുടെനെയ്യ് മാത്രമല്ല ഉപയോഗിക്കുന്നതെന്നും നാലോ അഞ്ചോ വിതരണക്കാർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.
UPDATE ON 24/11/2024:ഞങ്ങൾ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെ ബന്ധപ്പെട്ടു. കമ്പനിയുടെ ഉടമകൾ മുസ്ലീങ്ങളല്ലെന്ന് ലെയ്സൺ ടീമിലെ ശ്രീനിവാസൻ ന്യൂസ്‌ചെക്കറിനോട് സ്ഥിരീകരിച്ചു.
തിരുപ്പതി ക്ഷേത്രത്തിലേക്ക് മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ പാകിസ്ഥാനികളിലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
RocketReach page, AR Foods (Pvt) Limited
Raaj Milk website
HT report, September 21, 2024
News18 report, September 20, 2024
(with inputs from Vijayalakshmi Balasubramaniyan, Newschecker Tamil)
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.