Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim:മഹാരാഷ്ട്രയിൽ അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നു.
Fact:കാലിത്തീറ്റ കിട്ടാത്തപ്പോൾ കാശ് തിരിച്ചു ചോദിച്ചതിന് മർദ്ദിക്കുന്നു.
“മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയതിന് തല്ലി കൊല്ലുന്നുവെന്ന” പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “ഇതാണ് സനാതന ധർമ്മം,” എന്ന കുറിപ്പോടെയാണ് പോസ്റ്റുകൾ.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
Paul Panakunnel എന്ന പേജിൽ നിന്നും ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് 26 K ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.
JKktr Jayan എന്ന ആൾ പോസ്റ്റ് ചെയ്ത ഈ വീഡിയോ 720 പേർ വീണ്ടും ഷെയർ ചെയ്തു.
Prasanth Pallassana എന്ന ഐഡിയിൽ നിന്നും 683 പേരാണ് ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തത്.
ഇവിടെ വായിക്കുക:Fact Check: മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ ഗ്രാഫിക്സിൽ നിർമ്മിച്ചത്
വൈറലായ വീഡിയോയുടെ കീഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു കീ ഫ്രയിം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ മുൻ എംപിയും ദളിത് നേതാവുമായ പ്രകാശ് അംബേദ്‌കർ 2023 ആഗസ്റ്റ് 31ന് എക്സിൽ (മുൻപ് ട്വീറ്റർ) അപ്‌ലോഡ് ചെയ്‌ത ഇതേ വീഡിയോ കിട്ടി.
“മഹാരാഷ്ട്രയിലെ സത്താറയിൽ നിസ്സഹായയായ ദളിത് വിധവയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു,” എന്നാണ് വീഡിയോ പറയുന്നത്.
“അവളുടെ കുറ്റം? ഡെലിവറി ചെയ്യാത്ത കാലിത്തീറ്റയ്ക്ക് നൽകിയ പണം അവൾ തിരികെ ആവശ്യപ്പെട്ടതിന്നാണ് മർദ്ദനം” എന്നും വിവരണത്തിൽ പറയുന്നു.
ഈ വീഡിയോയുടെ ഒരു കീ ഫ്രെയിമിനൊപ്പം കൊടുത്ത ഒരു വാർത്ത ഫ്രീ പ്രസ്സ് ജേർണൽ ആഗസ്റ്റ് 31,2023ൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടെത്തി.
ആഗസ്റ്റ് 26 ന് മഹാരാഷ്ട്രയിലെ സതാരയിലെ മാൻ താലൂക്കിലെ പൻവൻ ഗ്രാമത്തി സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചതായി വാർത്ത പറയുന്നു.
“കാലിത്തീറ്റവാങ്ങാനായി കടമായി നൽകിയ ₹2000 തിരികെ ചോദിച്ചതിനെ തുടർന്ന് റോഡിൽ കിടന്നിരുന്ന സ്ത്രീയെ നാലുപേർ ചേർന്ന് മർദിക്കുന്നതായി വീഡിയോയിൽ കാണാം. മധ്യസ്ഥത വഹിക്കാൻ ഒരു കാഴ്ചക്കാരൻ പോലും വരാത്തിരിക്കുമ്പോൾ പുരുഷൻമാരിൽ ഒരാൾ സ്ത്രീയെ ചവിട്ടുന്നതും കാണാം,” വാർത്ത പറയുന്നു.
സ്ത്രീയിൽ നിന്നും ₹2000 കടം വാങ്ങിയ ദേവദാസ് നരാലെയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉയർന്ന ജാതിയിൽപ്പെട്ട നരാലെയോട് പണം തിരികെ നൽകണമെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ തന്നെ മർദിച്ചു,” വാർത്ത പറയുന്നു.
ഇതേ വിവരങ്ങളോടെയുള്ള വാർത്ത ആഗസ്റ്റ് 26 ന് സീ ന്യൂസും സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ: വാസ്തവം എന്ത്?
വീഡിയോയിലെ ദളിത് സ്ത്രീയെ മർദ്ദിക്കുന്നത് അവർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിന് തെളിഞ്ഞു. പോരെങ്കിൽ ആ സ്ത്രീ കൊല്ലപ്പെട്ടിട്ടില്ല. കാലിത്തീറ്റ വാങ്ങാൻ കൊടുത്ത പൈസ കാലിത്തീറ്റ കിട്ടാത്തതിനെ തുടർന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് സ്ത്രീയ്ക്ക് മർദ്ദനമേറ്റത്.
ഇവിടെ വായിക്കുക: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?
Sources
Tweet by Prakash Ambedkar on August 31,2023
News report by Free Press Journal on August 31,2023
News report by Zee News on August 31,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.