Claim
“മുല്ലപ്പെരിയാർ ഡാം തകരും ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇതാ ഡാം തുറക്കുന്ന വീഡിയോ ദൃശ്യം,” എന്ന അടികുറിപ്പോടെ ഒരു വീഡിയോ. മുല്ലപെരിയാർ ഡാം തകരാൻ സാധ്യത സൂചിപ്പിക്കുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വീഡിയോയിൽ ഉദ്ധരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: ₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപമാണോ ഇത്?
Fact
ഏകദേശം 11,300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത ലിബിയയിലെ ഭൂകമ്പത്തിൽ വാദി, ഡെര്‍ന അണക്കെട്ടുകള്‍ തകർന്നിരുന്നു.
ലിബിയയിലെ ഡാം തകര്‍ന്ന പശ്ചാത്തലത്തില്‍, ലോകത്തെ ഏറ്റവും അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാര്‍ ആണെന്ന് ഇന്റര്‍നാഷണല്‍ റിവേഴ്‌സ് നടത്തിയ പഠനം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് സെപ്റ്റംബർ 17,2023ലെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് ഞങ്ങൾക്ക് കീ വേർഡ് സെർച്ചിൽ കിട്ടി. അത് കൊണ്ട് തന്നെ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഭീഷണിയെ കുറിച്ചുള്ള വീഡിയോയിലെ വിവരണം സത്യമാണ് എന്ന് മനസ്സിലായി.
പിന്നീട് ഞങ്ങൾ പരിശോധിച്ചത്, മുല്ലപെരിയാർ ഡാം തുറന്നു വിട്ടുന്ന ദൃശ്യങ്ങളെ കുറിച്ചാണ്. ആ പരിശോധനയ്ക്ക് ഞങ്ങൾ റിപ്പോർട്ടിലെ ദൃശ്യങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഫേസ്ബുക്കിൽ ഒക്ടോബർ 29,2021ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഈ വീഡിയോ ഷെയർ ചെയ്തതായി മനസ്സിലായി.

ഒക്ടോബർ 29,2021ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണന്കുട്ടിയും സമാനമായ വിവരണത്തോടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

അതിൽ നിന്നും 2021ൽ മുല്ലപ്പെരിയാർ ഡാമിന്റെ 3,4 ഷട്ടറുകൾ തുറക്കുന്ന ദൃശ്യങ്ങളാണിതെന്ന് മനസ്സിലായി.
Result: Missing Context
ഇവിടെ വായിക്കുക:Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ
Sources
Article in Newyork Times on September 17,2023
Facebook Post by Water Resources Minister Roshy Augustine on October 29, 2021
Facebook Post by Electricity Minister K Krishnankutty on October 29,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.