News
Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്
Claim
അയോധ്യ പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷം സംഘ പരിവാർ പ്രവർത്തകർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തുവെന്ന സൂചനയോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.”അടുത്ത വിലാസം വിഡിയോ കണ്ടാൽ അറിയാം. പള്ളി പറമ്പ് രാമന്റെ മേൽവിലാസം ഒന്നുകൂടെ മാറ്റാനുള്ള പെടാപാടിലാണ് സങ്കികൾ. സങ്കികൾ പണി തുടങ്ങി കഴിഞ്ഞു,” എന്നാണ് ഒരു വിഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: Fact Check: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ഭക്തരല്ലിത്
Fact
സംഭവം നടന്നത് എന്നാണ് എന്നോ എവിടെയാണ് എന്നോ സൂചിപ്പിക്കുന്നിലെങ്കിലും അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷമാണ് എന്ന പരോക്ഷ സൂചന പോസ്റ്റിലുണ്ട്.
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. എന്നിട്ട് അവയിൽ ചിലത് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അത് ഞങ്ങളെ അതേ വീഡിയോ ഉള്ള ഒരു യൂട്യൂബ് ചാനലിലേക്ക് നയിച്ചു.

കൈഖോ എൽ എന്ന പേരിലുള്ള ആ യൂട്യൂബ് 2022 ഫെബ്രുവരി 17 -ന്, വൈറലായതിന് സമാനമായ ഒരു വീഡിയോ കൊടുത്തിട്ടുണ്ട്. “2022 ഫെബ്രുവരി 15-ന് കർണാടക സംസ്ഥാനത്ത് യേശുവിൻ്റെ പ്രതിമ തകർക്കപ്പെട്ടു” എന്നാണ് അടിക്കുറിപ്പ്. കോലാറിലെ മുൽബാഗലിലാണ് എന്ന് വീഡിയോ സൂചിപ്പിക്കുന്നു. കോടതി വിധിയെ തുടർന്ന് താലൂക്ക് അധികൃതർ പോലീസിന്റെ സഹായത്തോടെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച കെട്ടിടമാണ് നീക്കിയതെന്ന് വീഡിയോ പറയുന്നു.
മേയ് 16,2022 ൽ കർണാടകയിലെ കോലാറിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്നുവെന്ന വിവരണത്തോടെ ദി ക്വിൻറ് ഈ വീഡിയോയിലെ ഒരു കീ ഫ്രയിം ഒരു വർത്തയ്‌ക്കൊപ്പം നിശ്ചല ചിത്രമായി കൊടുത്തിട്ടുണ്ട്.

“അടുത്തിടെ കോലാർ ജില്ലയിലെ മുൽബാഗലിനടുത്തുള്ള ഗോകുൻ്റെയിൽ 20 അടി ഉയരമുള്ള യേശുവിൻ്റെ പ്രതിമയും മറ്റ് ഘടനകളും പ്രാദേശിക ഭരണകൂടം തകർത്തു,” എന്ന വിവരണത്തോടെ ഈ ഫോട്ടോ ഡെക്കാൻ ഹെറാൾഡ് 2022 ഫെബ്രുവരി 19ന് കൊടുത്തിട്ടുണ്ട്.
“ഫെബ്രുവരി 14 ന് കോലാറിലെ മുൽബാഗലിനടുത്തുള്ള ഗോകുണ്ടെയിൽ 25 വർഷം പഴക്കമുള്ള ക്രിസ്ത്യൻ കെട്ടിടം തകർത്തതിനെ അപലപിച്ച് ബെംഗളൂരു ആർച്ച് ബിഷപ്പ് റവറൻ്റ് പീറ്റർ മച്ചാഡോ. കെട്ടിടത്തിനുള്ളിൽ 20 അടി ഉയരമുള്ള യേശുവിൻ്റെ പ്രതിമയും ഉണ്ടായിരുന്നു. 200 പോലീസുകാരുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 14 ന് അർധരാത്രി വരെ പൊളിക്കൽ നടപടികൾ തുടർന്നു,” വാർത്ത കൂട്ടിച്ചേർക്കുന്നു.

ഇതിൽ നിന്നെന്നല്ലാം പ്രാദേശിക ഭരണ കൂടമാണ് പോലീസിന്റെ സഹായത്തോടെ 2022ലാണ് കോലാറിലെ പള്ളി പൊളിച്ചതെന്ന് വ്യക്തം. പോസ്റ്റ് ആരോപിക്കുന്നത് പോലെ സംഘ പരിവാർ പ്രവർത്തരല്ല എന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്‌ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
Result: Missing Context
Sources
Youtube video by Kaikho L on February 17, 2022
Report by The Quint on May 18, 2022
Report by Deccan Herald on February 19, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.