Claim
തുർക്കിയിലെ ഭൂകമ്പത്തിൽ നിന്നും എന്ന പേരിൽ അവശിഷ്ടങ്ങൾക്ക് അരികിൽ നിന്നും കൂവുന്ന നായയുടെ പടം വൈറലാവുന്നുണ്ട്. പടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മനുഷ്യന്റെ കൈ കാണാം.

Fact
പ്രമുഖ മാധ്യമമായ മനോരമ അവരുടെ ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ഈ പടം പ്രസീദ്ധീകരിച്ചിട്ടുണ്ട്. തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ച ഉടമസ്ഥനെ തിരിച്ചറിഞ്ഞ ശേഷം സഹായത്തിനായി വിളിക്കുന്ന നായ എന്നാണ് മനോരമ ഓൺലൈനിലെ ഫോട്ടോയുടെ അടിക്കുറിപ്പ്. സിറിയയേയും തുർക്കിയേയും തകർത്ത് തരിപ്പണമാക്കി 3800 പേരുടെ മരണത്തിന് കാരണമായ ഫെബ്രുവരി 6,2023 ലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളുടെ അടുത്ത് ഇരിക്കുന്ന നായയുടെ ഫോട്ടോ ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. 2021 ലെ American Kennel Clubന്റെ ലേഖനത്തിലെ ഫോട്ടോയിലേക്ക് ഞങ്ങളെ നയിച്ചു. എങ്ങനെയാണ് സേർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷനുകളിൽ നായകൾ ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ കണ്ടെത്തുന്നത് എന്നാണ് ലേഖനം പറയുന്നത്.

IStockphotoന്റെ പേജിലും ഈ ഫോട്ടോ 2019-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തുർക്കിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ അടക്കം പലരും ഷെയർ ചെയ്യുന്ന നായയുടെ പടം പഴയതാണ്.
പ്രശസ്തമായ സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റായ Alamy.com ഇതേ ചിത്രം കൊടുത്തിട്ടുണ്ട്. 2018 ഒക്ടോബറിൽ ജറോസ്ലാവ് നോസ്ക എന്നയാളാണ് ചിത്രം എടുത്തതെന്ന് Alamy പറയുന്നു. എന്നാൽ, ചിത്രത്തിന്റെ ലൊക്കേഷൻ നൽകിയിട്ടില്ല.
Result: False
Sources
Article From, AKC, Dated October 18, 2021
IStockPhoto from January 4, 2019
Alamy.com photo from October 18, 2018
(ഈ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം)
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.