Fact Check
Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?
Claim
കർണാടകയിലെ അങ്കോലയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ അർജ്ജുൻ മണ്ണിന് അടിയിൽ പോയ സ്ഥലത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: ബ്രിട്ടനിലെ ബാങ്കുകളിലെ ബിജെപി മന്ത്രിമാരുടെ രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടോ?
Fact
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ, 2010 ഏപ്രിൽ 25-ന് ഒരു മണ്ണിടിച്ചിലിൽ തായ്‌വാനിലെ ഫോർമോസ ഫ്രീവേയുടെ (നാഷണൽ ഫ്രീവേ നമ്പർ 3) ഒരു ഭാഗം നശിപ്പിക്കപ്പെട്ട ചിത്രമാണിത് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. എൻബിസി ന്യൂസ് ഉത്തര തായ്‌വാനിലെ ഈ മണ്ണിടിച്ചിലിന്റെ വാർത്തയ്‌ക്കൊപ്പം ഈ ചിത്രം കൊടുത്തിട്ടുണ്ട്. ഏപ്രിൽ 26, 2010ലാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

തായ്‌വാനിലെ ഒരു മോട്ടോർവേയിലെ മണ്ണിടിച്ചിലിനെ അതിജീവിച്ചവർക്കായി തിരച്ചിൽ നടക്കുന്നതിനെ കുറിച്ച് ഡെയിലി മെയിൽ, ഏപ്രിൽ 26, 2010 പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിലും വൈറലായ പടമുണ്ട്.
“കീലുങ്ങിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി രണ്ട് പേരെങ്കിലും ടൺ കണക്കിന് പാറകൾക്കും മണ്ണിനും അടിയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു,” എന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ നിന്നും കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിൽ മലയാളി ലോറി ഡ്രൈവർ അർജ്ജുൻ കാണാതായ സ്ഥലമല്ലിതെന്ന് വ്യക്തമായി.

Result: False
ഇവിടെ വായിക്കുക: Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം
Sources
News Report by NBC News on April 26, 2024
News report by Daily Mail on April 26, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.