Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
തിരുവോണം ബംബർ ലോട്ടറി കിലുക്കം സിനിമയിൽ പരാമർശിക്കുന്ന അതേ നമ്പറിലുള്ള ടിക്കറ്റിന്.
Fact
ഓഡിയോ എഡിറ്റ് ചെയ്താണ് ഈ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.
ലോട്ടറിയടിക്കുന്ന സീന്‍ വളരെ രസകരമായി അവതരിപ്പിച്ച സിനിമയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ നമ്മുടെ മനസ്സിലേക്ക് ഏറ്റവുമാദ്യം ഓടിയെത്തുന്നത് ‘കിലുക്ക’ത്തിലെ കിട്ടുണ്ണ്യേട്ടനായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 1991ലാണ് കിലുക്കം ഇറങ്ങിയത്.
കിലുക്കം എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമായ കിട്ടുണ്ണിയുടെ ലോട്ടറി ഫലം രേവതി അവതരിപ്പിച്ച കഥാപാത്രമായ നന്ദിനി പത്രം നോക്കി വായിക്കുന്ന ഒരു സീനുണ്ട്. ഈ സീനിൽ രേവതി പറയുന്ന അതേ നമ്പറിനാണ് ഇത്തവണ ബംബർ അടിച്ചിരിക്കുന്നത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
രേവതി പത്രം നോക്കി ലോട്ടറി നമ്പര്‍ വായിക്കുന്നു, ”കിട്ടുണ്ണ്യേട്ടാ, കാമധേനു റിസള്‍ട്ട്‌സ്…ഫസ്റ്റ് പ്രൈസ് 434222.” ഓരോ നമ്പറും വായിക്കുന്നതിനനുസരിച്ച് ഇന്നസെന്റിന്റെ മുഖഭാവം മാറുന്നതും, അവസാനത്തെ നമ്പര്‍ വായിച്ചു കഴിയുമ്പോഴേക്കും ‘അടിച്ചു മോളെ ‘ എന്നു പറഞ്ഞ് ബോധംകെടുന്നതും എല്ലാം ആ വൈറൽ വീഡിയോയിലുണ്ട്.
” TG 43422. അന്ന് കിലുക്കം സിനിമയിൽ അടിച്ച അതെ നമ്പർ,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
25 കോടിയുടെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് തൊട്ട് പിന്നാലെയാണ് ഈ പ്രചരണം ആരംഭിച്ചത്. കര്‍ണാടക സ്വദേശി അല്‍ത്താഫ് ആണ് ഓണം ബംബര്‍ അടിച്ച ഭാഗ്യവാന്‍. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വാങ്ങിയ ടിക്കറ്റ് ആണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് ഭാഗ്യം എത്തിച്ചത്. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയാണ് ബംബര്‍ അടിച്ച അൽത്താഫ്. പാണ്ഡ്യപുരയിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് കർണാടക സ്വദേശിയായ അൽത്താഫ് ലോട്ടറി എടുത്തത്.
ഇവിടെ വായിക്കുക: Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?
ടിക്കറ്റിന്റെ സീരിയൽ കോഡ് TG എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും, ഓഡിയോയിൽ TG എന്ന് പറയുന്നില്ല. 434222 എന്ന അക്കം മാത്രമേ പറയുന്നുള്ളൂ എന്ന് ഞങ്ങൾ ഓഡിയോ പരിശോധിച്ചപ്പോൾ മനസ്സിലായി.
തുടർന്ന്, ഞങ്ങൾ Millenniumcomedy എന്ന യൂട്യൂബ് ചാനൽ മാർച്ച് 14,2014ൽ അപ്‌ലോഡ് ചെയ്ത കിലുക്കത്തിലെ ലോട്ടറി സീനിന്റെ വീഡിയോ പരിശോധിച്ചു.
ഈ സീനിൽ രേവതിയുടെ കഥാപാത്രം ഇന്നസെന്റിനോട് പറയുന്നത് “കാമധേനു ലോട്ടറി റിസൾട്ട്. ഒന്നാം സമ്മാനം ടെൻ ലാക്സ് ആൻഡ് അംബാസിഡർ കാറും. ഫസ്റ്റ് പ്രൈസ് ടിക്കറ്റ് നമ്പർ KL 72078431” എന്നാണ് എന്നും സീൻ പരിശോധിച്ചപ്പോൾ മനസ്സിലായി.
തുടർന്ന് ഞങ്ങൾ തിരുവോണം ബംബർ ലോട്ടറി അടിച്ച ടിക്കറ്റിന്റെ നമ്പർ പരിശോധിച്ചു. “തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്; 25 കോടി രൂപ സമ്മാനം: വിജയികളുടെ പൂർണ പട്ടിക,” എന്ന തലക്കെട്ടിൽ മനോരമ ഓൺലൈൻ ഒക്ടോബര് 9,2024ൽ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി. “ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടി രൂപയാണ്,” എന്ന് വാർത്ത പറയുന്നു.
സ്റ്റേറ്റ് ലോട്ടറിയുടെ വെബ്‌സൈറ്റ് പ്രകാരവും TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ‘കിലുക്ക’ത്തിലെ ലോട്ടറി നമ്പര്‍ KL72078431 ആണ്. TG434222യാണ് ഓണം ബംബറിലെ ഒന്നാം സമ്മാനമടിച്ച നമ്പര്‍.
റിസമ്പിൾ എന്ന എഐ ഓഡിയോ ഡിറ്റക്ഷൻ ടൂളിൽ പരിശോധിച്ചപ്പോൾ ഇതിലെ ഓഡിയോ ഐഐ ജനറേറ്റ് ആവാനുള്ള സാധ്യതയില്ല എന്ന് വ്യക്തമായി. എന്നാൽ ഈ ശബ്ദം കൃത്രിമം അല്ലെങ്കിലും ആൾമാറാട്ടം നടത്തിയതാവാൻ സാധ്യത ഉണ്ടെന്നും ആ ടൂൾ വ്യക്തമാക്കി. അതിൽ നിന്നും ഏതെങ്കിലും വ്യക്തികൾ മിമിക്രി വഴി സൃഷ്‌ടിച്ചതാണ് ശബ്ദം എന്ന് വ്യക്തം.
ഇവിടെ വായിക്കുക:Fact Check: ഡിസ്‌കൗണ്ട് ജിഹാദ് പരസ്യത്തിന്റെ സത്യമെന്ത്?
തിരുവോണം ബംബർ ലോട്ടറി കിലുക്കം സിനിമയിൽ പരാമർശിക്കുന്ന അതേ നമ്പറിലുള്ള ടിക്കറ്റിനാണ് എന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ഇതിലെ ഓഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റ് സൃഷ്‌ടിച്ചത്.
ഇവിടെ വായിക്കുക:Fact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്
Sources
YouTube video by Millenniumcomedy on March 14, 2014
News Report by Manorama Online on October 9, 2014
Results in Kerala State Lottery Website
Voice detection in resemble.ai
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.