Monday, April 29, 2024
Monday, April 29, 2024

HomeFact CheckNewsFact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

Authors

Sabloo Thomas
Pankaj Menon

Claim
റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര അപകടകരമാണ്. ബംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയിൽ കള്ളന്മാരും കൊള്ളക്കാരും വിഹരിക്കുന്നു.
Fact
ഈ സന്ദേശം വ്യാജമാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ് വേയിൽ കൊള്ളക്കാരും കൊള്ളക്കാരും വിഹരിക്കുന്നു. ഈ ഹൈവേ റോഡ്  വഴി രാത്രിയിൽ കേരളത്തിലേക്ക് വരുന്നത്  ഇപ്പോൾ അപകടകരമാണെന്ന് പറയുന്ന  പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിന്റെ നടുവിൽ  മരപ്പലകളിൽ  ആണികൾ അടിച്ചു കയറ്റിയിട്ട് നിരത്തി വെച്ചിരിക്കുന്നത് കാണിക്കുന്ന ഒരു   ഫോട്ടോയ്ക്ക് ഒപ്പമാണ് പോസ്റ്റുകൾ.

“ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം, ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ്‌ ഹൈവെയിൽ കാറുകളിലും മറ്റും റോന്ത്‌ ചുറ്റുന്നുണ്ട്. എവിടെയെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തു കണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും, സാഹചര്യം മനസ്സിലാക്കി, കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു,” പോസ്റ്റ് പറയുന്നു.

“കഴുത്തിനു കത്തിവെച്ചു, ATM കാർഡ് വാങ്ങി ഗൂഗിൾ പെയ് ചെയ്യിക്കുന്നു. നമ്മൾ എത്ര നിലവിളിച്ചാലും ആരും കേൾക്കാനില്ല. ഒരൊറ്റ വണ്ടിക്കാർ നിർത്തുകയുമില്ല .ശ്രീ രംഗ പട്ടണം മുതൽ കെങ്കേരി വരെ ഒരു കടയോ. ഒരു ബിൽഡിങ്ങോ കാണുകയില്ല. എന്തെങ്കിലും സംഭവിച്ചു പോലീസിൽ പരാതി കൊടുക്കാൻ പോയാൽ, പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് കിട്ടുന്ന മറുപടി,നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു ഇനി നിങ്ങൾ കേസിനു വന്നു കൊണ്ടേയിരിക്കേണ്ടി വരുകയും ചെയ്യണം എന്നാണ്,” പോസ്റ്റ് തുടരുന്നു.

ഈ കള്ളന്മാർക്ക് മുഴുവൻ സപ്പോർട്ടും നൽകുന്നത് ഹൈവെ പൊലീസാണ് എന്നതിൽ സംശയമില്ല. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. അതോടൊപ്പം പരിചയക്കരിലേക്ക് വിവരം കൈമാറുകയും ചെയ്യുക. Maddur, Mandya, Bidthi, Ramnagar, Chenapatna, Srerangapatana എന്നീ സ്ഥലങ്ങൾ വളരെ മോശം ഏരിയകളാണ്. ചെറുവണ്ടികൾ, ലോറികൾ എന്നിവ ദിനം പ്രതി കൊള്ളയടിക്കപ്പെടുന്നു. പക്ഷെ ആരും അറിയുന്നില്ല എന്നതാണ് വാസ്തവം. ദയവു ചെയ്ത് ലോറി ഡ്രൈവർമാർ വഴിക്കു നിർത്തി ഉറങ്ങരുത്. കൊള്ളയടിക്കപ്പെടുകയും മാരകമായ അക്രമത്തിനു വിധേയാനാവുകയും ചെയ്യും ഓർമ്മയിരിക്കട്ടെ,” പോസ്റ്റ് വ്യക്തമാക്കുന്നു
കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ഷെയർചാറ്റ് പ്രൊഫൈൽ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. കൂടാതെ ഫേസ്ബുക്കിലും പോസ്റ്റുകൾ ഉണ്ട്.

Post going viral in sharechat
Post going viral in sharechat

Bangalore Malayalees എന്ന പ്രൊഫൈലിൽ നിന്നും ഞങ്ങൾ കാണും വരെ 6.9 k ആളുകൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Bangalore Malayalees's Post
Bangalore Malayalees’s Post
 

Faslu Faisal T T എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  2.8  k ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ട്.

Faslu Faisal T T's Post
Faslu Faisal T T’s post

ഇവിടെ വായിക്കുക: Fact Check:ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡാർജിലിംഗിലേത് 

Fact Check/Verification

റോഡിന്റെ നടുവിൽ  മരപലകയിൽ  ആണികൾ അടിച്ചു കയറ്റിയിട്ട് നിരത്തി വെച്ചിരിക്കുന്നത് കാണിക്കുന്ന  ഫോട്ടോ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു.

നൈറാലാൻഡ് ഫോറമെന്ന നൈജീരിയയിൽ നിന്നുള്ള ഓൺലൈൻ ചർച്ച വേദിയിലും ട്വിറ്ററിലെ വിവിധ പോസ്റ്റുകളിലും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി.

Post in Nairaland forum
Post in Nairaland forum

ഇതോടൊപ്പം, ദക്ഷിണാഫ്രിക്കയിലെ ഓപ്പറ ന്യൂസ് 2023 ഓഗസ്റ്റ് 5-ന് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടു. “സൗത്ത് പ്രിട്ടോറിയയിലെ സൗത്പാൻ റോഡിൽ  കൊള്ളക്കാർ ആണികൾ വഴിയിൽ സ്ഥാപിച്ച്  കൊള്ള നടത്തുന്നതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇത് മുൻകരുതലോടെ മുന്നോട്ട് പോകാൻ ഡ്രൈവർമാരെ നിർബന്ധിതരാക്കിയിട്ടുണ്ട്,” റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ടിൽ കൊടുത്ത  ഫോട്ടോ വൈറലായ പോസ്റ്റിലെ ഫോട്ടോയുമായി സാമ്യം പുലർത്തുന്നു.

Screenshot of News report in Opera News
Screenshot of News report in Opera News

എന്നിരുന്നാലും, ഈ ഫോട്ടോയുടെ ഉറവിടം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ഇതുകൂടാതെ, ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ബാംഗ്ലൂർ-കേരള രാത്രി യാത്രയിൽ കൊള്ള ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള,ചില മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി. 2019 ജൂൺ 30ലെ മനോരമ റിപ്പോർട്ടിന്റെ തലക്കെട്ട്, “ബാംഗ്ലൂർ-മൈസൂർ ഹൈവേയിലെ കൊള്ളക്കാർ- മുന്നറിയിപ്പ്” എന്ന് പറയുന്നു. രാമനഗരയിലെ ചേന്നപട്ടണത്ത് കേരളത്തിൽ നിന്നുള്ള ഒരു ലോറി ഡ്രൈവർ കൊള്ളയടിച്ച സംഭവം ഈ വാർത്തയിൽ പരാമർശിക്കുന്നുണ്ട്.

2018 മാർച്ച് 24 ന്, ശ്രീരംഗപട്ടണത്തിന് സമീപം കേരളത്തിലേക്ക് പോവുകയായിരുന്ന ബസ് കൊള്ളക്കാർ രാത്രിയിൽ കൊള്ളയടിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതുപോലെ, 2022 ഏപ്രിൽ 26 ന് ഡെക്കാൻ ഹെറാൾഡ് വാർത്തയിൽ, ബാംഗ്ലൂരിന് പുറത്തുള്ള റോഡുകളിൽ മോഷണം നടത്തിയിരുന്ന  കോടാലി ശ്രീധരൻ  നേതൃത്വം നൽകുന്ന കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ഡക്കോയിറ്റി സംഘത്തിലെ 10 അംഗങ്ങളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തതായി പറയുന്നു.

2015 ജൂലൈ 29ന് ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് കാറിൽ പോവുകയായിരുന്ന ഡാനിഷ് നജീബിന്റെ വാഹനം കൊള്ളക്കാർ കേടുവരുത്തിയതായി ദി ലോജിക്കൽ ഇന്ത്യൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടുകളിൽ ഒന്നും ബാംഗ്ലൂർ-മൈസൂർ എക്‌സ്പ്രസ് വേയെക്കുറിച്ച് പരാമർശിക്കുന്നില്ല. പോരെങ്കിൽ അവയൊക്കെ  പഴയ സംഭവങ്ങളാണെന്നും ഞങ്ങൾ ശ്രദ്ധിച്ചു.

കൂടുതൽ വിവരങ്ങൾക്കായി രാമനഗരയിലെ കന്നഡപ്രഭ റിപ്പോർട്ടർ അഫ്രോസ് ഖാനോട് സംസാരിച്ചു. “എക്‌സ്പ്രസ് വേ തുറന്ന സമയത്ത് ആളുകളെ തടഞ്ഞുനിർത്തി കൊള്ളയടിച്ച കേസുകൾ ഉണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം അടുത്ത കാലത്തായി എക്സ്പ്രസ് വേയിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറൽ സന്ദേശത്തിൽ കാണുന്ന റോഡ് എക്‌സ്പ്രസ് വേയല്ല,” അദ്ദേഹം പറഞ്ഞു.
എക്‌സ്പ്രസ് വേ യാത്രക്കാർക്ക് അപകടകരമാണോ എന്നതിനെക്കുറിച്ച് കർണാടക പോലീസിന്റെ സെൻട്രൽ ഡിവിഷനിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ. ബി.ആർ. രവികാന്തഗൗഡയുമായി ഞങ്ങൾ സംസാരിച്ചു. ഇത് വ്യാജ വാർത്തയാണെന്ന് അദ്ദേഹം പ്രതികരിച്ചു. “റോഡുപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കും. ഇത് ശ്രദ്ധിക്കാൻ രാംനഗർ എസ്പിയോടും  ആവശ്യപ്പെടും, ”അദ്ദേഹം പറഞ്ഞു
ബാംഗ്ലൂർ-മൈസൂർ ഹൈവേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ  സന്ദേശങ്ങളെ സംബന്ധിച്ച് രാമനഗര പോലീസ് സൂപ്രണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.  പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്നും യാത്രക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ പോലീസ് വെബ്‌സൈറ്റിലും  പറയുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന വീഡിയോ ഹരിയാനയിൽ നിന്നല്ല

Conclusion

ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ്‌വേയിൽ ഗുണ്ടാസംഘങ്ങൾ കറങ്ങുന്നുവെന്നും രാത്രിയിൽ യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നുവെന്നുമുള്ള പ്രചരണം  തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False


ഇവിടെ വായിക്കുക:Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?

Sources
Google lens
Tweet By Superintendent of Police Ramanagara District
Report By District Police office, Ramnagara
Conversation with Afroz Khan, Kannadaprabha reporter, Ramanagar
Conversation with Central IGP Karnataka police, Dr.B.R.Ravikanthegowda


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular