Fact Check
Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്

Claim
“ഹമാസ് ആക്രമണത്തിൽ” ഇസ്രായേലി കുട്ടിയുടെ “മരണം” എന്ന വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!
കുട്ടിയുടെ വ്യാജ മരണത്തിന്റെ വ്യാജ വീഡിയോയുടെ ഷൂട്ടിംഗ് ഈ വീഡിയോയിൽ കാണാം! ഹമാസ് പോരാളികൾ ഇസ്രായേലിലെ കുട്ടികളെയോ സ്ത്രീകളെയോ ലക്ഷ്യം വച്ചിട്ടില്ല!,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ്
Fact
ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത പാലസ്തീനുകാർ അവശേഷിപ്പിച്ച ശൂന്യതയെ കേന്ദ്രീകരിക്കുന്ന എംപ്റ്റി പ്ലേസ് എന്ന ഫലസ്തീനിയൻ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രീകരിച്ചതാണ് ഈ ക്ലിപ്പ്. വൈറലായ വീഡിയോയിൽ കണ്ട രംഗം ഉൾപ്പെടുന്ന ഹ്രസ്വചിത്രം സംവിധായകൻ Awni Eshtaiwe, 2022 ഏപ്രിൽ 19 ന് YouTube-ലേക്ക് അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് എന്ന് ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ കണ്ടെത്തി.

വീഡിയോയുടെ 1.23 മിനിറ്റിൽ വൈറലായ വീഡിയോയിൽ സിനിമാ സംഘം ചിത്രീകരിക്കുന്ന അതേ ദൃശ്യത്തിൽ കാണുന്ന അതേ ആൺകുട്ടിയെയും കാണാം.
ഈ ചിത്രത്തിന്റെ സംവിധായകൻ Awni Eshtaiwe തന്റെ ഫേസ്ബുക്ക് പേജിൽ ഓഗസ്റ്റ് 5,2023 ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇതിൽ നിന്നും ഒരു പാലസ്തീൻ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രീകരിച്ച വിഡിയോയാണ് “ഹമാസ് ആക്രമണത്തിൽ” ഇസ്രായേലി “കുട്ടിയുടെ മരണം” എന്ന വ്യാജ വീഡിയോയുടെ നിർമ്മാണം എന്ന പേരിൽ വൈറലാവുന്നത്.
Result: False
ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?
Sources
Youtube video by Awni Eshtaiwe on April 19, 2022
Facebook Post by Awni Eshtaiwe on August 5, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.