Claim
‘കേരളാ സവാരി’ എന്ന സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ് ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 ) യാഥാർഥ്യമാകുമെന്ന് ജൂലൈ 27 ലെ വാർത്ത സമ്മേളനത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത് എന്നും മന്ത്രി.

രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ഒരു അവകാശവാദം. മനോരമ,ഏഷ്യാനെറ്റ് ,ദേശാഭിമാനി തുടങ്ങി കേരളത്തിലെ മിക്ക പത്രങ്ങളും ചാനലുകളും ഈ വാർത്ത കൊടുത്തിട്ടുണ്ട്.
Fact
ഇത് ശരിയാണോ എന്നറിയാൻ state run online taxi എന്ന് ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഗോവ ടൂറിസം ഡെവലപ്മെൻറ് കോർപറേഷന്റെ വെബ്‌സൈറ്റിലെ ഒരു വിവരണം ശ്രദ്ധയിൽ വന്നു. അതിൽ ഗോവ ടൂറിസം ഡെവലപ്മെൻറ് കോർപറേഷന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള അത്തരം ഒരു ഓൺലൈൻ ടാക്സി സർവീസിനെ കുറിച്ചുള്ള വാർത്ത കണ്ടു.

തുടർന്നുള്ള തിരച്ചിലിൽ ഗോവമൈൽസ് എന്ന ഗോവ സർക്കാർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസിന്റെ ആപ്പും കണ്ടെത്തി. അതിൽ; +91 9607198989 24*7 പ്രവർത്തനക്ഷമമായ ടെലിഫോൺ നമ്പറും കണ്ടെത്താനായി.
”ഗോവ സംസ്ഥാന സർക്കാർ തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പിനെ,”കുറിച്ചുള്ള ഒരു വാർത്ത ഓഗസ്റ്റ് 7, 2018 ൽ ടൈംസ് ഓഫ് ഇന്ത്യ കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. കേരളാ സവാരി എന്ന ഓൺലൈൻ ടാക്സി സർവീസ് കേരളം തുടങ്ങും മുൻപ് ഗോവ അത്തരം ഒരു ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ചുവെന്ന് ഇതിൽ നിന്നും മനസിലാക്കാം.
Result: False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.