Monday, November 25, 2024
Monday, November 25, 2024

HomeFact CheckNewsFact Check: സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്ന  വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല 

Fact Check: സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്ന  വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്നു.
Fact

 തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ നിന്നുമുള്ള ദൃശ്യങ്ങൾ.

“പഠിച്ച വിദ്യാലയത്തോട് സ്നേഹം പ്രകടിപ്പിക്കുന്നവർ,” എന്ന കാപ്ഷനോടെ ഒരു വീഡിയോ  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾ  ബെഞ്ചുകൾ, ഡെസ്ക്കുകൾ, മറ്റ്  ഉപകരണങ്ങൾ എന്നിവയെല്ലാം തകർക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ  മെസ്സേജ് ചെയ്തിരുന്നു.

Request we got on whatsapp
Request we got on whatsapp

പ്രചരിക്കുന്ന വിഡിയോയിൽ അത് എവിടെ നിന്നാണ് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അത് കേരളത്തിൽ നിന്നുള്ളതാണ് എന്ന് കരുതുന്നവർ ധാരാളമുണ്ടെന്ന് കമന്റുകൾ വായിച്ചാൽ മനസ്സിലാവും. ഇപ്പോഴത്തെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതിയായ 2015 ലെ  നടന്ന നിയമസഭ അക്രമ കേസുമായൊക്കെ ബന്ധിപ്പിക്കുന്നുണ്ട്. ബാര്‍ക്കോഴ കേസില്‍ പ്രതിയായ അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിലെ  2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് നിയമസഭ അക്രമ കേസ്. അത് കൊണ്ട് തന്നെ കേരളത്തിൽ ആണ് ഈ അക്രമം നടന്നത് എന്ന ഒരു സൂചന പല പോസ്റ്റുകളിലും ഉണ്ട്.

Anil Varnam Vlogs എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ 47 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Anil Varnam Vlogs's Post 
Anil Varnam Vlogs’s Post 

Sathyanandan Chidayankalayil എന്ന ഐഡിയിൽ നിന്നും  27 പേരാണ് ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തത്.

Sathyanandan Chidayankalayil's Post
Sathyanandan Chidayankalayil’s Post

Raj Gopal എന്ന ഐഡിയിൽ നിന്നും 26 പേർ ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

Raj Gopal 's Post
Raj Gopal ‘s Post

Mohan Sastharam എന്ന ഐഡിയിൽ നിന്നും 25 പേർ ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്,

Mohan Sastharam's Post
Mohan Sastharam’s Post 

Fact Check/Verification

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഈ പോസ്റ്റ് ഞങ്ങൾ കീ ഫ്രേമുകളായി വിഭജിച്ചു എന്നിട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ മാർച്ച് 9,2023 ൽ തന്തി ടിവി അപ്ലോഡ് ചെയ്ത യുട്യൂബ് വീഡിയോ കിട്ടി. “ധർമ്മപുരി സ്‌കൂളിലെ മേശ തകർത്ത കേസ് – 5 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു,” എന്നാണ് വീഡിയോയുടെ തലക്കെട്ട്. 

Screenshot of Thanti TV's video
Screenshot of Thanti TV’s video

മാർച്ച് 8,2023 ലെ ഈ വീഡിയോയിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഈ ടിവി ഭാരത്  തമിഴിന്റെ വാർത്ത ഇങ്ങനെയാണ്:  “ധർമ്മപുരി ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥികൾ ക്ലാസ് മുറി അടിച്ചു തകർത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു.”

Screenshot of ETV's News report
Screenshot of ETV’s News report

മാർച്ച് 9,2023 ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ ധർമ്മപുരി ജില്ല ചീഫ്  വിദ്യാഭ്യാസ ഓഫീസർ കെ ഗുണശേഖരനെ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:” പാലക്കോടിന്  അടുത്തുള്ള  മല്ലപൂരത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. റിവിഷൻ പരീക്ഷ കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം. വിദ്യാർത്ഥികൾ എന്തിനാണ് സ്‌കൂളിന്റെ സ്വത്ത് നശിപ്പിച്ചതെന്ന് വ്യക്തമല്ല.”

“സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനാധ്യാപകനിൽ നിന്നും മൂന്ന് അധ്യാപകരിൽ നിന്നും റിപ്പോർട്ട് തേടി. വീഡിയോയിൽ നിന്ന്, ഉത്തരവാദികളായ നാലോ അഞ്ചോ വിദ്യാർത്ഥികളെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു, അവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യും.വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിലും സ്‌കൂൾ സ്വത്ത് സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതിന് പ്രഥമാധ്യാപകനും അധ്യാപകർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും ഗുണശേഖരൻ കൂട്ടിച്ചേർത്തു.”

വായിക്കുക:Fact Check: ₹ 2000ന് മുകളിലുള്ള UPI പേയ്‌മെന്റുകൾക്ക് ഏപ്രിൽ 1 മുതൽ ആളുകൾ 1.1% ഫീസ് നൽകേണ്ടിവരുമോ?

Conclusion

വിദ്യാർത്ഥികൾ ക്ലാസ് റൂം  തല്ലി തകർക്കുന്ന ദൃശ്യങ്ങൾ കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ നിന്നുള്ളതല്ലെന്നും  തമിഴ്നാട്ടിലെ  ധർമ്മപുരി ജില്ലയിലെ മല്ലപുരം സർക്കാർ സ്കൂളിൽ നിന്നുള്ളതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources
Youtube video of Tanthi TV on March 9,2023
News report by ETV Bharat Tamil on March 8,2023
News Report by New Indian Express on March 9,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular