Monday, November 4, 2024
Monday, November 4, 2024

HomeFact CheckNewsഈ ദൃശ്യങ്ങളിൽ കാണുന്നത് കൊച്ചി മെട്രോ അല്ല 

ഈ ദൃശ്യങ്ങളിൽ കാണുന്നത് കൊച്ചി മെട്രോ അല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കൊച്ചി മെട്രോ ട്രെയിൻ വെള്ളക്കെട്ടിലൂടെ പോവുന്നുവെന്ന രീതിയിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഓവർബ്രിഡ്‌ജിന്റെ മുകളിലൂടെ പോവുന്ന ചുവന്ന നിറത്തിലുള്ള വാഹനം റോഡിൽ കെട്ടി കിടന്ന വെള്ളം തെറിപ്പിക്കുമ്പോൾ താഴെ ടു വീലറിൽ പോവുന്ന യാത്രക്കാരെന്റെ മുഖത്ത് കറുത്ത നിറത്തിലുള്ള ചെളി പറ്റുന്നതാണ് ദൃശ്യത്തിൽ ഉള്ളത്.

“ഫ്ലൈറ്റിൽ നിന്ന് താഴേക്ക് പതിച്ച കണ്ണീർ തടാകത്തിൽ കൂടെ കൊച്ചി മെട്രോ കുതിച്ചു പായുന്നു. എം ജി റോഡിൽ നിന്നുള്ള കാഴ്ച,” എന്നവിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Shaheer Shaheers എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 1.4 K ലൈക്കുകൾ ഉണ്ടായിരുന്നു.

Shaheer Shaheers‘s Post

ഞങ്ങൾ കണ്ടപ്പോൾ Nisam Karichira എന്ന ഐഡിയിൽ നിന്നും 8 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Nisam Karichira‘s Post

Neelima Km എന്ന ഐഡിയിൽ നിന്നും 5 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Neelima Km ‘s Post

Sajeer Shahul എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ ഒരാൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Sajeer Shahul ‘s Post

Fact check/Verification

ഞങ്ങൾ ആദ്യം Shaheer Shaheersന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ പരിശോധിച്ചു. അപ്പോൾ’ഈ ചിത്രത്തിൽ കാണുന്നത് കൊച്ചിയിലെ മെട്രോ അല്ലെന്നും കൊച്ചിയിലെമെട്രോയ്ക്ക് ചുവപ്പ് കളർ ട്രെയിനില്ലെന്നും ഒക്കെ വ്യക്തമാക്കുന്ന കമാറ്റുകൾ കണ്ടു.

Comments in Shaheer Shaheers‘s Post

കൊച്ചി മെട്രോയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോഴും ട്രെയിന്റെ നിറം നീലയാണ് എന്ന് മനസിലായി.

Photo of Kochi metro train published in their website

തുടർന്നുള്ള തിരച്ചിലിൽ കൊച്ചിയിലെ മെട്രോയുടെ കോച്ചുകളുടെ പുറത്തെ നിറം അക്വാമറൈൻ നീലയാക്കാൻ തീരുമാനിച്ചതായി ഏപ്രിൽ 25 2015ൽ ദി ഹിന്ദു കൊടുത്ത റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.

Report published in the Hindu

പോരെങ്കിൽ ദൃശ്യം ശ്രദ്ധാപൂർവം പരിശോധിച്ചപ്പോൾ ദൃശ്യത്തിലുള്ളത് ട്രെയിൻ അല്ല ബസ് ആണ് എന്ന് മനസിലായി.

Visual of the vehicle seen in the post

കൊച്ചി മെട്രോയുടെ പിആർഒ ഷെറിൻ വിത്സനോട് സംസാരിച്ചു. ഈ ദൃശ്യത്തിലുള്ളത് കൊച്ചിയിലെ മെട്രോയല്ലെന്ന് അവർ വ്യക്തമാക്കി.കൊച്ചി മെട്രോയുടെ ബോഗികളുടെ നിറം അക്വാമറൈൻ നീലയാണ്, അവർ കൂടി ചേർത്തു. പോരെങ്കിൽ ചിത്രത്തിൽ കാണുന്നത് കൊച്ചിയിലെ മെട്രോയുടെ തൂണുകൾ അല്ല.

തുടർന്നുള്ള തിരച്ചിലിൽ Entertainment area എന്ന ഫേസ്ബുക്ക് പേജ് ഒക്ടോബർ 2 2022 ൽ ഈ വീഡിയോ ഷെയർ ചെയ്തതായി കണ്ടെത്തി.

Entertainment area ‘s Post

വിനോദത്തിനുള്ള മീമുകളും മറ്റു വിനോദ പരിപാടികളും ഷെയർ ചെയ്യുന്ന പേജാണ് അത് എന്ന് അവരുടെ വിവരണത്തിൽ നിന്നും മനസിലായി.

Avout page of Entertainment area profile

BhimavaramThugLife എന്ന തമാശ പേജിലും ഈ വീഡിയോ ഒക്ടോബർ 2 2022 ൽ ഷെയർ ചെയ്തിട്ടുണ്ട്.

BhimavaramThugLife‘s Post

അരീഹൂ എന്ന മറ്റൊരു താമാശ പേജിലും ഈ വീഡിയോ കണ്ടെത്തി. അവരൊന്നും എവിടെ നിന്നും ഉള്ളതാണ് ഈ വീഡിയോ എന്ന് വ്യക്തമാക്കിയിട്ടില്ല

വായിക്കാം:ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെ വീഡിയോ: വസ്തുത എന്ത്?

Conclusion

പ്രചരിക്കുന്ന വീഡിയോ കൊച്ചിയിലെ മെട്രോയുടേതല്ല എന്ന് ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ ഈ ദൃശ്യം ഇവിടെ നിന്നുള്ളതാണ് എന്ന് കണ്ടെത്താൻ ഞങ്ങളുടെ അന്വേഷണത്തിന് കഴിഞ്ഞില്ല.

Result: False

Sources

Website of Kochimetro

News report in the Hindu dated April 24,2015

Fcebook post by  Entertainment area on October 2,2022

Facebook post by BhimavaramThugLife on October 2,2022

Facebook Post by TeamArehoo on October 2,2022

Telephone conversation with Kochi metro PRO

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular