Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckPoliticsഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെ വീഡിയോ: വസ്തുത എന്ത്?

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെ വീഡിയോ: വസ്തുത എന്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെത് എന്ന പേരിൽ ഒരു  വീഡിയോ വൈറലാവുന്നുണ്ട്.#rss #tamilnadu #routemarch #oct2 എന്ന ഹാഷ്ടാഗിന് ഒപ്പമാണ് വീഡിയോ വൈറലാവുന്നത്.”ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് നടന്നിരിക്കും,”എന്നാണ് പോസ്ടിനോപ്പം ഉള്ള കുറിപ്പ് പറയുന്നത്.

ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ  അനുമതി നിഷേധിച്ചിരുന്നു. ഒക്ടോബർ രണ്ടിനായിരുന്നു തമിഴ്നാട്ടിലെ 50 ഇടങ്ങളിൽ റൂട്ട് മർച്ച് നടത്താൻ ആർഎസ്എസ് തീരുമാനിച്ചിരുന്നത്. അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നിട്ടും സർക്കാർ നിഷേധിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്.

പിന്നീട്, ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി ശരി വെച്ചു. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് കോടതി നടപടി. അതേ സമയം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിക്കുകയും ചെയ്തു.

ആ സാഹചര്യത്തിലാണ് #rss #tamilnadu #routemarch #oct2 എന്ന ഹാഷ്ടാഗിൽ  ”ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് നടന്നിരിക്കും,”എന്ന കുറിപ്പിനൊപ്പമുള്ള പോസ്റ്റ് പ്രചരിക്കുന്നത്.
𝐂𝐇𝐀𝐓𝐑𝐀𝐏𝐀𝐓𝐇𝐄  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1.1 k ഷെയറുകൾ ഉണ്ടായിരുന്നു.

𝐂𝐇𝐀𝐓𝐑𝐀𝐏𝐀𝐓𝐇𝐄‘s Post

ഞങ്ങൾ കാണുമ്പോൾ സംഘപരിവാർ കൊയിലാണ്ടി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  27 ഷെയറുകൾ ഉണ്ടായിരുന്നു.

സംഘപരിവാർ കൊയിലാണ്ടി‘s Post

അഗ്നി വർണ്ണം – Agni Varnum  എന്ന ഐഡിയിൽ നിന്നും 17 പേരും ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

അഗ്നി വർണ്ണം – Agni Varnum‘s Post

Sathish Kumar C G എന്ന ഐഡിയിൽ നിന്നും 9 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Sathish Kumar C G‘s Post

Fact check/Verification

ഏറെ വിവാദങ്ങൾക്ക് കാരണമായ ഒരു സംഭവമായത് കൊണ്ട് സർക്കാർ തീരുമാനം മറികടന്ന്  ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ   ആർഎസ്എസ്  റൂട്ട് മാർച്ച്  നടത്തിയിരുന്നെങ്കിൽ അത് മാധ്യമങ്ങളിൽ വൻ വാർത്ത പ്രാധാന്യം നേടുമായിരുന്നു. എന്നാൽ ഞങൾ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്‌തെങ്കിലും അത്തരം ഒരു വാർത്ത ഒരു മാധ്യമവും പ്രസീദ്ധീകരിച്ചതായി കണ്ടില്ല. എന്നാൽ പുതുച്ചേരിയിൽ  അത്തരം ഒരു റൂട്ട് മാർച്ച് നടത്തിയതിനെ കുറിച്ചുള്ള വാർത്ത ഞങ്ങൾക്ക് കിട്ടി. പുതുച്ചേരി  കേന്ദ്രഭരണ പ്രദേശമാണ്. അവിടെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് ബാധകമല്ല. 

അത് കൊണ്ട് തന്നെ ഈ പ്രചരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്ന് വീഡിയോയിലെ ദൃശ്യങ്ങൾ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ  കീ ഫ്രെയിമുകൾ  ആക്കി.  ഗൂഗിളിൽ വീഡിയോയുടെ ഒരു കീ ഫ്രെയിം  റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.

അപ്പോൾ തമിഴ്‌നാട് ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവ് വീഡിയോ നല്‍കിയിട്ടുണ്ട്. ഇതേ വീഡിയോ തന്നെയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

Screen shot of Tamil Nadu BJP’s Facebook post

ഒക്ടോബർ 2 ന് പുതുച്ചേരിയിൽ  നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെത് എന്നാണ്  ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് പറയുന്നത്.

പ്രചരിക്കുന്ന  വീഡിയോയിലെ ചില ദൃശ്യങ്ങൾ അടങ്ങുന്ന ഒരു വീഡിയോ റിപ്പബ്ലിക്ക് ടിവി അവരുടെ യൂടുബ് ചാനലിൽ  ഷെയർ ചെയ്തിരിക്കുന്നതും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ രണ്ടാം തീയതി കൊടുത്ത ഒരു വാർത്തയുടെ വീഡിയോ ആണത്. ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന്, പുതുച്ചേരിയിൽ ആർഎസ്എസ് നടത്തിയ മെഗാ റാലി എന്നാണ് വീഡിയോ പറയുന്നത്.

Republic TV’s News report screen shot

എ എൻ ഐ,ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ മാധ്യമങ്ങളും പുതുച്ചേരിയിൽ  ആർഎസ്എസ് നടത്തിയ റൂട്ട് മാർച്ചിന്റെ വാർത്ത കൊടുത്തിട്ടുണ്ട്.

വായിക്കാം:‘ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്’ എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയൂ

Conclusion

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ  ആർഎസ്എസ്  നടത്തിയ റൂട്ട് മാർച്ചിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പുതുച്ചേരിയിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources

Facebook Live on Tamilnadu BJP official page on October 2 

Yotube video by Republic TV on October 2 

News report in ANI on October 2 

News report in Hindustan Times on October 3





ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular