Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
നാടോടി പാട്ടുകാരി പ്രസീദ ചാലക്കുടി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. “കിറ്റ് തന്നത് പിണറായി സർക്കാർ, രാമനോ കൃഷ്ണനോ അല്ലെന്ന്,” പ്രസിദ്ധ ഗായിക പ്രസീദ ചാലക്കുടി പറഞ്ഞതായി ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: 1818ലെ ശ്രീരാമാന്റെ പടമുള്ള നാണയമാണോ ഇത്?
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയോടുള്ള ഒരു വിമർശനം എന്ന രീതിയിൽ പ്രസീദ ഇങ്ങനെ പറഞ്ഞുവെന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. കോവിഡ് പാക്കേജിന്‍റെ ഭാഗമായി സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റുകളാണിവിടെ പരാമർശിക്കപ്പെട്ടുന്നത്.
ഈ പോസ്റ്ററിനെ കുറിച്ച് കമന്റ് ചെയ്യുന്നവർ പ്രസീദ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു എന്നാണ് പറയുന്നത്.
ഞങ്ങൾ പ്രസീദ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയയിട്ടുണ്ടോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അത്തരം ഒരു പ്രസ്താവന അവർ നടത്തിയെന്നൊരു ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് അവരുടെ പ്രൊഫൈലിലും സേർച്ച് ചെയ്തു. എന്നാൽ എവിടെയോ അവരും അവരുടെ ഭർത്താവും ചേർന്ന് പുറത്തിറക്കിയ ഒരു വീഡിയോ ജനുവരി 21,2024ൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്ററിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചു കൊണ്ടാണ് വീഡിയോ.
വീഡിയോയിൽ പ്രസീദയുടെ ഭർത്താവ് മനോജ് പറയുന്നത് ഇതാണ്: എല്ലാവർക്കും നമസ്കാരം. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യത്തിലേക്കാനാണ് വരുന്നത്. കുറച്ച് ദിവസമമായി പ്രസീദയെയും നമ്മളെയും ഒക്കെ കൂടിയിട്ട് ഒരു ഭയങ്കര സൈബർ ആക്രമണം നടന്നിരുന്ന സമയമാണ്. ഒരു കാര്യം ഞങ്ങൾ പറയട്ടെ. ഇപ്പോൾ വരാൻ കാരണം എന്താണ് എന്ന് വെച്ചാൽ ഒരു പോസ്റ്റർ വന്നിട്ടുണ്ട്. ആ പോസ്റ്റർ ഒന്ന് കാണിച്ചു കൊടുത്തേ പ്രസീ.” (പ്രസീദ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റർ കാണിക്കുന്നു).
“ഈ പോസ്റ്റർ ഒന്നും തന്നെ നമ്മുടെ അറിവോടെയല്ല. എന്റെയോ, പ്രസീദയുടെയോ, ടീമിന്റെയോ അറിവോടെയല്ല ഈ പോസ്റ്റർ ഇറങ്ങുന്നത്. ഇനിയും ഇത് പോലെ പോസ്റ്റർ ഇറങ്ങാം. അതൊന്നും നമ്മുടെ അറിവോടെയല്ല. ഞങ്ങൾക്ക് ആരോടും വിദ്വേഷം പരാതിയൊന്നുമില്ലാത്ത ആളുകളാണ്. എന്തായാലും നിങ്ങൾ സഹകരിക്കുക,” മനോജ് തുടർന്ന് പറയുന്നു.
ഇതിൽ നിന്നും പോസ്റ്റർ അവർ പുറത്തിറക്കിയതല്ല എന്ന് പ്രസീദ വ്യക്തമാക്കിയിട്ടുണ്ടെന്ന് മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?
Sources
Self Analysis
Facebook video by Praseetha Chalakudy on January 21, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 16, 2025
Sabloo Thomas
March 1, 2025
Sabloo Thomas
January 25, 2025