Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു. ചലച്ചിത്ര -സീരിയൽ മേഖലകളിൽ സജീവമായിരുന്നു.
Fact
വാർത്ത വ്യാജമാണ് എന്ന് നടൻ തന്നെ ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കി.
പ്രശസ്‌ത ചലച്ചിത്ര – സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചുവെന്നൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില ഓണലൈൻ ചാനലുകളാണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്.
തുടർന്ന്, സമൂഹ മാധ്യമങ്ങളിലും ഈ പോസ്റ്റ് പ്രചരിച്ചു.
ഇവിടെ വായിക്കുക:Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?
ഞങ്ങൾ വാർത്തയുടെ നിജസ്ഥിതി അറിയാൻ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ 2023 ജൂൺ 27 ന് ന്യൂസ് 18 കേരള നടൻ ദിനേശ് പണിക്കരെ ഉദ്ധരിച്ച് കൊടുത്ത വാർത്ത കണ്ടു. “ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ . സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നും ദിനേശ് പണിക്കർ അറിയിച്ചു. ചലച്ചിത്ര നടൻ ഉൾപ്പെടെ അനുശോചനം അർപ്പിച്ച് പോസ്റ്റ് ചെയ്തിരുന്നു. അക്കാര്യം വ്യാജമാണെന്ന് ദിനേശ് പണിക്കർ അറിയിച്ചു,” . ന്യൂസ് 18 കേരള വാർത്ത പറയുന്നു.
തുടർന്ന് ഞങ്ങൾ നടൻ കിഷോർ സത്യയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് വ്യക്തമാക്കി, കിഷോര്‍ സത്യ 2023 ജൂൺ 27 ന് പോസ്റ്റിട്ടുണ്ടെന്ന് വ്യക്തമായി. ”പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
തുടർന്നുള്ള പരിശോധനയിൽ ജൂൺ 27 2023 ൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ക്ഷമ ചോദിച്ചു കൊണ്ട്, പ്രമുഖ നടൻ അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.”തീർത്തും തെറ്റായ / തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രസ്താവന നടത്തി അവരെ വേദനിപ്പിച്ചതിന് ടി എസ് രാജു സാറിനോടും കുടുംബാംഗങ്ങളോടും ആത്മാർത്ഥമായ ക്ഷമാപണം. (സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വാർത്ത വിശ്വസിച്ചത് കൊണ്ടാണ് ഈ തെറ്റ് പറ്റിയത്),” എന്നാണ് ഇംഗ്ലീഷിലുള്ള അജു വർഗീസിന്റെ പോസ്റ്റിന്റെ വിവർത്തനം.
തുടർന്നുള്ള തിരച്ചിലിൽ, നടൻ ടി എസ് രാജു തന്നെ, 24 ന്യൂസിനോട്, താൻ ആരോഗ്യവാനാണ് എന്ന് വ്യക്തമാക്കി കൊണ്ട്, വ്യാജ വാർത്തയോട് പ്രതികരിക്കുന്ന ഒരു വീഡിയോ ഞങ്ങൾ കണ്ടു. അത് 24 ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജിൽ ജൂൺ 27 2023 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും യാതൊരു അസുഖങ്ങളും തനിക്കില്ലായെന്നും അഭിനയ രംഗത്ത് തന്നെ തുടര്‍ന്നുമുണ്ടാകുമെന്നും ടി.എസ്.രാജു പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?
താൻ ആന്തരിച്ചുവെന്ന വാർത്ത വ്യാജമാണ് എന്ന് നടൻ ടി എസ് രാജു തന്നെ ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്
Sources
News report by News 18 Kerala on June 27,2023
Facebook post by Kishore Sathya on June 27,2023
Facebook post by Aju Varghese on June 27,2023
Facebook post by 24 news on June 27,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.