Claim
ഇസ്രയേൽ സൈനികരെ ഓടിക്കുന്ന രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്. “എടപ്പാൾ ഓട്ടത്തിന്റെ സ്മരണകൾ അയവിറക്കുന്ന ഇസ്രായേൽ ഓട്ടം. യഥാ സംഘി തഥാ സയോണി,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ് പറയുന്നത്.

ഇവിടെ വായിക്കുക::Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്
Fact
ഞങ്ങൾ ആദ്യം വൈറൽ വീഡിയോയുടെ കീ ഫ്രേമുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2014 ജൂലൈ 20 ന് OFFICIAL-Free-Palestine-Syrien എന്ന ഐഡി യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഇസ്രായേൽ സൈനികരെ പാലസ്തീൻ പോരാളികൾ ഓടിക്കുന്ന വീഡിയോ എന്നാണ് ഒപ്പമുള്ള കുറിപ്പ് പറയുന്നത്.

Harakah TV 2014 ജൂലൈ 16ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി. എന്നാൽ ഈ വീഡിയോയെ കുറിച്ച് വാർത്താ റിപ്പോർട്ടുകൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല. പക്ഷെ ഈ വീഡിയോ 2014 മുതൽ ഈ വീഡിയോ പ്രചാരത്തിലുണ്ട് എന്നും അതിന് ഇപ്പോഴത്തെ ഹമാസ്-ഇസ്രയേൽ പോരാട്ടവുമായി ബന്ധമില്ലെന്നും മനസ്സിലായി.

Result: Missing Context
ഇവിടെ വായിക്കുക: Fact Check:കോസ്മിക്ക് രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?
Sources
Youtube video by OFFICIAL-Free-Palestine-Syrien on July 20.2014
Youtube video by Harakah TV on July 16,2914
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.