Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim:7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി.
Fact: അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. ഈ വർഷം മാർച്ചിൽ നടന്ന വർണ്ണവിവേചനത്തിനെതിരെയുള്ള പരിപാടിയുടെ പടമാണിത്.
എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ മലയാളി SFI UK പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി, റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ,” എന്നാണ് പോസ്റ്റ് പറയുന്നത്. എസ്‌എഫ്ഐ യുകെ ഘടകത്തിന്റെ ഒരു പ്രതിഷേധ പ്രകടനത്തിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
Ramesh Nair എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 268 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണും വരെ BJP അനുഭാവി വളാഞ്ചേരി എന്ന ഐഡിയിൽ നിന്നും 162 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Pramod Nationalist എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരും വരെ അതിന് 160 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി ഉന്നയിച്ച മാധ്യമ പ്രവർത്തകയല്ല ഫോട്ടോയിൽ
ഞങ്ങൾ ആദ്യം ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ചിത്രം സ്റ്റുഡന്‍റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) യുണൈറ്റഡ് കിംഗ്‌ഡം (SFI UK) എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ 2023 മാര്‍ച്ച് 19ന് അപ്‌ലോഡ് ചെയ്ത ഇതേ ചിത്രം ലഭിച്ചു. നാല് ചിത്രങ്ങളുള്ള ട്വീറ്റിലെ രണ്ടാമത്തെ ചിത്രമായിരുന്നു അത്.
“വർണ്ണവിവേചനത്തിനെതിരെ ലണ്ടനിലും ഗ്ലാസ്‌ഗോയിലും നടന്ന മാർച്ചിലെ ചിത്രങ്ങൾ! അടിച്ചമർത്തലിനെതിരെയും പ്രതിലോമ, ഫാസിസ്റ്റ് ശക്തികൾ ലോകമെമ്പാടും വ്യാപിക്കുന്നതിനെതിരെയും ജനങ്ങൾ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ യുകെ മാർച്ച് നടത്തി. വംശീയതയുടെ മുന്നിൽ മിണ്ടാതിരിക്കാൻ ഞങ്ങൾ വിസമ്മതിക്കുന്നു എന്ന് പ്രഖ്യാപിക്കാൻ,” എന്നാണ് ചിത്രങ്ങൾക്കൊപ്പം കൊടുത്ത കുറിപ്പിൽ പറയുന്നത്.
തുടർന്ന് ഞങ്ങൾ, ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം ആരംഭിച്ച ശേഷം, എസ്എഫ്ഐ യുകെ, പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിച്ചുട്ടുണ്ടോയെന്ന് അവരുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ പരിശോധിച്ചു. അത്തരം പരിപാടികൾ നടത്തിയതിനെ പറ്റിയുള്ള കുറിപ്പുകളോ, ചിത്രങ്ങളോ, ഒന്നും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കണ്ടില്ല.
തുടർന്ന് ഞങ്ങൾ ഇമെയിലിൽ എസ്എഫ്ഐ യുകെയുമായി ബന്ധപ്പെട്ടു. അവരുടെ നേതൃത്വത്തില്‍ വര്‍ണ വിവേചനത്തിനെതിരെ നടന്ന മാര്‍ച്ചിന്‍റെ ചിത്രമാണിതെന്ന് അവർ സ്ഥീരീകരിച്ചു. അവരുടെ ഒരു പ്രവർത്തകനെ പോലും യുകെയിൽ നിന്നും ഏതെങ്കിലും പ്രതിഷേധത്തിന്‍റെ പേരില്‍ നാട് കടത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയ്ക്ക് മുന്നിൽ കീഴടങ്ങുന്ന വീഡിയോയല്ലിത്
എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി എന്ന ആരോപണം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത്
Sources
Tweet by Students’ Federation of India – United Kingdom on March 19, 2023
Email conversation with Students’ Federation of India – United Kingdom
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.