Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന പിണറായി വിജയൻ.
Fact: എൻഡിഎ ഇതര പാർട്ടികളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ആഭ്യന്തര വകുപ്പിന്റെ യോഗത്തിന്റെ ഫോട്ടോ. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനന്റെ പടം മുറിച്ചു മാറ്റിയ ശേഷമാണ് ഫോട്ടോ ഷെയർ ചെയ്യുന്നത്.
“എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന വിജയൻ. ഇങ്ങേരുടെ അടിമകളാണ് എൻ കെ പ്രേമചന്ദ്രനെ സങ്കി ആക്കാൻ നടക്കുന്നത്,” എന്ന വിവരണത്തോടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി ആളുകൾ ആ ഫോട്ടോയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനെതിരെ വിമര്‍ശനം ശക്തമായിരുന്നു. പ്രധാനമായും ഇടത് സൈബർ സെല്ലിന്റെ ഭാഗമായവരാണ് പ്രേമചന്ദ്രനെതിരെ രംഗത്ത് വന്നത്. അത് കൊണ്ട് തന്നെ അതിനുള്ള മറുപടിയായാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
വാട്ട്സ്ആപ്പ് പോലെ ഫേസ്ബുക്കിലും ഈ പോസ്റ്റ് വൈറലായിരുന്നു. ഞങ്ങൾ കാണും വരെ പോരാളികണ്ണൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 359 പേർ ഷെയർ ചെയ്തിരുന്നു.
Cyber Congress എന്ന ഐഡിയിൽ നിന്നും 225 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്‌തിരുന്നു
ഇവിടെ വായിക്കുക:Fact Check: രാമനും ലക്ഷ്മണനും അല്ല കര്‍ണാടക ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിലുള്ളത്
പ്രചാരത്തിലുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2022 ഒക്ടോബര്‍ 28ന് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വാര്‍ത്തയില്‍ ഈ ചിത്രത്തിന്റെ പൂര്‍ണ്ണമായ രൂപം കിട്ടി. ഹരിയാനയിലെ സൂരജ്കുണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ചിന്തന്‍ ശിവിറില്‍ പങ്കെടുത്ത പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പമുള്ള ചിത്രമാണിത്. പിണറായി വിജയന്‍ മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്‍ സിംഗ് ഉള്‍പ്പെടെയുള്ള എൻഡിഎ ഇതര മുഖ്യമന്ത്രിമാരെ ചിത്രത്തില്‍ കാണാനാകും. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്റെ പടം മുറിച്ചു മാറ്റിയ ശേഷമാണ് ഫോട്ടോ ഷെയർ ചെയ്യുന്നത് എന്നും മനസ്സിലായി.
“രണ്ട് ദിവസത്തെ സമ്മേളനത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, അസം, കേരളം, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്നുണ്ട്, എന്ന് ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത പറയുന്നു.
“മഹാരാഷ്ട്രയിലെയും നാഗാലാൻഡിലെയും ഉപമുഖ്യമന്ത്രിമാർ; ഗുജറാത്ത്, അരുണാചൽ പ്രദേശ്, മേഘാലയ, ഒഡീഷ, തെലങ്കാന, പുതുച്ചേരി, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാർ; ജമ്മു കശ്മീരിലെ ലെഫ്റ്റനൻ്റ് ഗവർണർ, അതത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർ, പോലീസ് മേധാവികൾ. എൻഡിഎ ഇതര കക്ഷികൾ ഭരിക്കുന്ന, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഒഡീഷ, ബിഹാർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല,” എന്ന് ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത വ്യക്തമാക്കുന്നു.
എന്നാൽ, അന്ന് ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഭരിച്ചിരുന്നതും എൻഡിഎ ഇതരകക്ഷികളാണ്. അത് കൊണ്ട് തന്നെ പിണറായി മാത്രമല്ല യോഗത്തിൽ പങ്കെടുത്ത എൻഡിഎ ഇതര കക്ഷികളിലെ നേതാവ് എന്ന് വ്യക്തമാണ്.
2022 ഒക്ടോബര്‍ 29ന് ഇന്ത്യൻഎക്സ്പ്രസും ഭഗവന്ത് മാനുള്ള ഒറിജിനൽ പടം കൊടുത്തിട്ടുണ്ട്. “സൂരജ്കുണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ദ്വിദിന സമ്മേളനത്തിൽ, നക്സലിസവും സൈബർ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കൂട്ടം പദ്ധതികൾക്ക് ജാർഖണ്ഡ് സർക്കാർ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച്, മുഖ്യമന്ത്രി ഹേമന്ത് സോറൻ നിയോഗിച്ച മുതിർന്ന കോൺഗ്രസ് മന്ത്രി രാമേശ്വർ ഒറോൺ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുമ്പാകെ സംസ്ഥാനത്തിൻ്റെ ആവശ്യം ഉന്നയിച്ചുവെന്നാണ് ,” ഇന്ത്യൻ എക്സ്പ്രസ് വാർത്ത പറയുന്നത്. അതിൽ നിന്നും എൻഡിഎ ഇതര സംസ്‌ഥാനങ്ങൾ യോഗം ബഹിഷ്ക്കരിച്ചിട്ടില്ലെന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത്
ഇത് എൻഡിഎ മുഖ്യമന്ത്രിമാർ മാത്രം പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള ചിത്രമല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. 2022 ഒക്ടോബറില്‍ ഹരിയാനയിലെ സൂരജ്കുണ്ഡിൽ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നുള്ള ചിത്രമാണ്.
ഇവിടെ വായിക്കുക: Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?
Sources
Report by Hindustan Times on October 28, 2022
Report by Indian Express on October 29, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
June 9, 2025
Sabloo Thomas
June 6, 2025
Sabloo Thomas
June 7, 2025