Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് പതിപ്പിച്ച് തപാലെത്തും. മെഗാ സ്റ്റാറിന് ഓസ്ട്രേലിയൻ പാർലമെന്റ് സമിതിയുടെ ആദരം. മമ്മൂക്കക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി. ഇറങ്ങിയത് പതിനായിരം സ്റ്റാമ്പുകൾ, ഇറക്കിയത് പ്രധാന മന്ത്രിയുടെ പ്രതിനിധി. പങ്കെടുത്തത് 2 ഹൈക്കമ്മീഷണർമാർ, 2 കേന്ദ്ര മന്ത്രിമാർ, 6 എം പി മാർ.” ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ
പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങൾ ആദ്യം ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയുടെ പോസ്റ്റ് ലഭിച്ചു.
Sajin Thiruvallamന്റെ ഓഗസ്റ്റ് 17,2023ലെ പോസ്റ്റ് ഇങ്ങനെ പറയുന്നു:” വാർത്ത കണ്ടു സന്തോഷം.പക്ഷെ ഈ ആദരവിന് ഓസ്‌ട്രേലിയൻ സർക്കാരുമായി ഒരു ബന്ധവുമില്ല. ഓസ്‌ട്രേലിയയിലെ പാർലമെന്റ് അംഗങ്ങൾ സ്ഥാപിച്ച അനൗപചാരിക കൂട്ടായ്മയാണ് ‘പാർലമെന്ററി സൗഹൃദ കൂട്ടായ്മ’. ഇതിൽ ഒരു സംസ്ഥാന സൗഹൃദ കൂട്ടായ്മയാണ് ശ്രീ മമ്മുട്ടിക്ക് ഈ ആദരവ് നൽകിയത്. എന്നാൽ ഈ ആദരവിന് വേണ്ടി പ്രയത്നിച്ച മമ്മുട്ടിയുടെ ഇവിടത്തെ മലയാളി ആരാധകർക്ക് ഒത്തിരി നന്ദി.NB: നിങ്ങളുടെയും ചിത്രം പതിപ്പിച്ച ഓസ്‌ട്രേലിയൻ സ്റ്റാമ്പ് വാങ്ങാം.”
പോസ്റ്റിനൊപ്പം ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ സൈറ്റിലെ പേർസണലൈസ്‌ഡ് സ്റ്റാമ്പ് സെക്ഷനിലേക്ക് ഉള്ള ലിങ്കും കൊടുത്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ സ്ഥിര താമസമാക്കിയ മലയാളി മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസിയുടെ 17,2023ലെ പോസ്റ്റ് പ്രകാരം,”ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അപേക്ഷിച്ചാൽ ഈ സൗകര്യം ലഭിക്കും. അതിനുള്ള ഡോളർ കൊടുക്കണം എന്ന് മാത്രം. ഓസ്‌ട്രേലിയയിലെ മമ്മുട്ടിയുടെ ആരാധകരുടെ ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി.”

ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേർസണലൈസ്‌ഡ് സ്റ്റാമ്പ് സെക്ഷനിലേക്ക് ഉള്ള ലിങ്കും പറയുന്നത് ആർക്കും നിശ്ചിത തുകയടച്ചാൽ അത്തരം പേർസണലൈസ്‌ഡ് സ്റ്റാമ്പ് ഇറക്കാമെന്നാണ്.

ഓഗസ്റ്റ് 17,2023ലെ കൈരളി ടിവിയുടെയും മീഡിയ വണിന്റെയും റിപ്പോർട്ടുകൾ പറയുന്നത്,മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേർസണലൈസ്‌ഡ് സ്റ്റാമ്പ് പുറത്തിറക്കിയെന്നാണ്.”ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ നടന്നു,” എന്നും വാർത്തകൾ പറയുന്നു. ഇതിൽ നിന്നും എല്ലാം മനസ്സിലാവുന്നത്, മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേർസണലൈസ്‌ഡ് സ്റ്റാമ്പാണ് പുറത്തിറക്കിയതെന്നാണ്.
ഇവിടെ വായിക്കുക: Fact Check:കോസ്മിക്ക് രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?
Sources
Facebook post by Sajin Thiruvallam on August 17, 2023
Facebook post by Thiruvallam Bhasi on August 17, 2023
Personalised stamp section in the Australian postal website
News report by Kairali TV on August 17,2023
News Report by Mediaone on August 17,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.