Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു.
Fact: സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് മുന്‍ താരം ഹെന്റി ഒലോങ്ക ട്വീറ്റിൽ അറിയിച്ചു.
കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഒരു വാർത്ത പ്രമുഖ ചാനലുകൾ അടക്കം സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ന് (ഓഗസ്റ്റ് 23,2023) രാവിലെ ഫോക്‌സ് ന്യൂസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അതിന് ശേഷം സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെന്റി ഒലോങ്ക ഉള്‍പ്പെടെയുള്ള പ്രമുഖർ അനുശോചിച്ചിരുന്നു. മലയാളത്തിൽ മനോരമ ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചാനലുകളുടെയും എംഎൽഎ വികെ പ്രശാന്ത്, സിനിമ സംവിധായകൻ ഒമർ ലുലു തുടങ്ങിയവരുടെയും ഫേസ്ബുക്ക് പേജുകളിലും ഈ വാർത്ത ഷെയർ ചെയ്തിരുന്നു.
സിംബാബ്‌വെയ്ക്കായി ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായിരുന്നു സ്ട്രീക്ക്. ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 200ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് അദ്ദേഹം.
ഇവിടെ വായിക്കുക:Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്
വാർത്തയുടെ നിജ സ്ഥിതി അറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം സ്ട്രീക്ക് അന്തരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയെന്ന് സ്ഥിരീകരിച്ച് മുന്‍ താരം ഹെന്റി ഒലോങ്ക ചെയ്ത ട്വീറ്റ് ഞങ്ങൾക്ക് കിട്ടി. സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഉണ്ടെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും ഒലോങ്ക പറയുന്നു. നേരത്തെ സ്ട്രീക്ക് മരിച്ചുവെന്ന് ട്വീറ്റ് ചെയ്ത വ്യക്തിയാണ് ഹെന്റി ഒലോങ്ക.
കൂടാതെ താൻ ജീവനോടെ ഇരിക്കുന്നുവെന്ന് സ്ട്രീക്ക് തന്നെ സ്പോർട്സ് വെബ്‌സൈറ്റായ സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞിരുന്നു. ‘വിയോഗ വാർത്ത’ കേട്ടപ്പോൾ സ്ട്രീക്ക് സിംബാബ്‌വെയിലെ തന്റെ വീട്ടിലായിരുന്നുവെന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് പറയുന്നു. ലോകമെമ്പാടുമുള്ളവർ വാർത്തകൾ പ്രചരിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തപ്പോൾ സ്‌പോർട്‌സ്‌സ്റ്റാറിനോട് താൻ ‘നല്ല ആരോഗ്യവാനാണെന്നും ക്യാൻസറിൽ നിന്ന് സുഖം പ്രാപിക്കുന്നു’ എന്നും സ്ട്രീക്ക് സ്ഥിരീകരിച്ചു.“ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകൾ അൽപ്പം ശ്രദ്ധിക്കണം. ഞാൻ ഇപ്പോൾ മെച്ചപ്പെട്ടിരിക്കുന്നു, ക്യാൻസറിൽ നിന്ന് സുഖം പ്രാപിക്കുന്നു,” ഒട്ടൊരു നിരാശയോടെ സ്ട്രീക്ക് ബുധനാഴ്ച പറഞ്ഞുവെന്നാണ് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട്.
ഇവിടെ വായിക്കുക:Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല
ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് പ്രമുഖ ചാനലുകൾ അടക്കം സംപ്രേക്ഷണം ചെയ്ത വാർത്ത വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?
Update: 03/09/2023ന് രാവിലെ ഹീത്ത് സ്ട്രീക്ക് കൊളോൺ, ലിവർ ക്യാൻസറിനെ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ നടൈൻ സ്ട്രീക്ക് സ്ഥിരീകരിച്ചു.
Sources
Tweet by Henry Olongo on August 23,2023
News Report by Sports Star on August 23,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.