Saturday, November 16, 2024
Saturday, November 16, 2024

HomeFact CheckNews   Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ  2019ൽ സൂറത്തിൽ നിന്നുള്ളത്    

   Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ  2019ൽ സൂറത്തിൽ നിന്നുള്ളത്    

Authors

Sabloo Thomas
Pankaj Menon

Claim
നുഹിലെ വർഗീയ കലാപത്തിനിടെ ബസ് തകർത്ത ജനക്കൂട്ടം.
Fact
2019-ൽ ഗുജറാത്തിലെ സൂറത്തിൽ  ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധം അക്രമാസക്തമായപ്പോഴുള്ള വീഡിയോ.

വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹരിയാനയിലെ നൂഹിൽ  മുസ്ലീങ്ങളുടെ ആൾക്കൂട്ടം ബസ് അടിച്ചു തകർക്കുന്നതെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ   വൈറലായിരിക്കുകയാണ്.

“ഹരിയാനയിലെ സമാധാന കലാപം മലയാള മാധ്യമങ്ങൾ അറിഞ്ഞിട്ടുപോലുമില്ല. മറ്റൊന്നുമല്ല പരസ്യം തരുന്ന സമാധാന മുതലാളിമാർ കോപിക്കും. അതോടെ ശമ്പളവും ചാനലിന്റെ പ്രവർത്തനവും മുടങ്ങും അതുകൊണ്ടാണ്,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഞങ്ങൾ കാണുമ്പോൾ ശ്രീ വേദവ്യാസ ധര്മ്മ പ്രചാര സഭ എന്ന ഐഡിയിൽ നിന്നുള്ള റീൽസ് 681 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.

ശ്രീ വേദവ്യാസ ധര്മ്മ പ്രചാര സഭ's Post
ശ്രീ വേദവ്യാസ ധര്മ്മ പ്രചാര സഭ’s Post


Bhageesh Pooradan
എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുന്നത് വരെ 537 പേർ വീണ്ടും ഷെയർ ചെയ്തിരുന്നു.

Bhageesh Pooradan's Post
Bhageesh Pooradan’s Post


വിനോദ് വിനു.വിനു എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 138 ഷെയറുകൾ ഉണ്ടായിരുന്നു,

വിനോദ് വിനു.വിനു's Post
വിനോദ് വിനു.വിനു’s Post

ഇവിടെ വായിക്കുക:Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

Fact Check/Verification

 വീഡിയോയിലെ കീ ഫ്രേമുകളിൽ ഒന്ന് ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അത് 2019 ജൂലൈ 6 ലെ Aaj Tak റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ഗുജറാത്തിലെ സൂറത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. അതിനെ തുടർന്ന് പ്രതിഷേധക്കാർ സൂറത്ത് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എസ് ടി സി) ബസ് കത്തിച്ചു,” ആജ് തക് വാർത്ത പറയുന്നു. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടർന്ന്, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരായിയെന്നും അതിന്റെ ഫലമായി സെക്ഷൻ 144 ചുമത്തിയെന്നും പ്രസ്താവിക്കുന്ന സമാനമായ വാർത്താ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

Screen shot from ABP Asmita Video Report
Screen shot from Divyang News Channel

നശിപ്പിച്ച ബസിന്റെ ലൈസൻസ് പ്ലേറ്റിൽ “GJ-05” എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അതായത് വാഹനം സൂറത്ത് ആർടിഒയിൽ രജിസ്റ്റർ ചെയ്തതാണ്.

Photo of the bus in the viral video
Photo of the bus in the viral video

ഇവിടെ വായിക്കുക: Fact Check:ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡാർജിലിംഗിലേത് 

Conclusion

പ്രതിഷേധത്തിനിടെ സൂറത്തിൽ  ബസ് തകർക്കുന്ന ഒരു പഴയ വീഡിയോ ഹരിയാന കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False


ഇവിടെ വായിക്കുക:Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas
Pankaj Menon

Most Popular