Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsWeekly Wrap: രമ്യ ഹരിദാസ്, ജിം ഷാജഹാൻ, മോദി, സീത ദേവി: ഈ ആഴ്ചയിലെ പ്രധാന സമൂഹ...

Weekly Wrap: രമ്യ ഹരിദാസ്, ജിം ഷാജഹാൻ, മോദി, സീത ദേവി: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

രമ്യ ഹരിദാസ് എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ചങ്ങാടം മുങ്ങിയെന്ന പ്രചരണം. കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ ജിം ഷാജഹാൻ പിടിയിൽ എന്ന പ്രചരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിൽ നിന്നും ആകാശത്തേക്ക് കൈവീശി കാട്ടി എന്ന പ്രചരണം . സീത ദേവി ഇരുന്ന കല്ല് ശ്രീലങ്കയിൽ നിന്നും കൊണ്ട് വരുന്ന വീഡിയോ ദൃശ്യങ്ങൾ എന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു.

Modi

Fact Check: മോദി ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പ്രചരണത്തിന്റെ വാസ്തവം 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞ ആകാശത്തിന് ടാറ്റ കൊടുക്കുന്നു എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അദ്ദേഹം കൈ വീശുന്നത് മറ്റൊരു വിമാനത്തിന് നേരെയാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Gym Shajahan

Fact Check: ‘ജിം ഷാജഹാൻ’ ആണോ 6 വയസ്സുകാരിയെ തട്ടി കൊണ്ട് പോയത്?

  ജിം ഷാജഹാൻ എന്ന ആൾ കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിലവിൽ പ്രതിയല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Sita Devi

Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

ശ്രീലങ്കയിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനത്തിനായി കൊണ്ടുവന്ന യുപിയിലെ കുശിനഗറിൽ നിന്നാണ് വൈറലായ വീഡിയോ.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Boat

 Fact Check: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങിയോ?

ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ പഞ്ചായത്ത് നിർമ്മിച്ച ചങ്ങാടം മറിഞ്ഞ സംഭവമാണ് രമ്യ ഹരിദാസിന്റെ എംപി ഫണ്ടിൽ നിന്നും ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ചത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

well tax

 Fact Check: സംസ്ഥാനത്ത് കിണറു കരം  ഏർപ്പെടുത്തിയോ? 

“കിണറിന് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് ഒരു തരിപോലും സത്യമില്ലെന്ന്,” തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular