Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തിരുപതിയും ലബനാനും ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയമായ രണ്ടു സ്ഥലങ്ങൾ.
തിരുപ്പതിയിലെ പ്രസാദമായി ലഡ്ഡുവിൽ മാംസ കൊഴുപ്പ് കണ്ടെത്തിയെന്ന ആരോപണവും ലബനാനിലെ നടന്ന പേജർ, വാക്കി ടോക്കി സ്ഫോടനങ്ങളാണ് ആ പ്രദേശങ്ങളെ വാർത്തകളുടെ കേന്ദ്ര സ്ഥാനത്ത് നിർത്തിയത്. അത് കൊണ്ട് തന്നെ ഈ സ്ഥലങ്ങൾ ധാരാളം വ്യാജ പ്രചരണങ്ങൾക്കും കാരണമായിട്ടുണ്ട്.
“രാജസ്ഥാനിൽ നിന്ന് രാജ്യസഭ എംപി യായ വേണുഗോപാൽ ആലപ്പുഴ എംപി ആയി വിജയിച്ചതിനെ തുടർന്ന് രാജിവെക്കുന്ന ഒഴിവിൽ കെ സുരേന്ദ്രൻ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക്,” എന്ന പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
തിരുപ്പതി ക്ഷേത്രത്തിലേക്ക് മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് നൽകിയെന്ന് ആരോപിക്കപ്പെടുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ പാകിസ്ഥാനികളിലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
വേണാട് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തെ കുറിച്ച് ഞാൻ അങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന് ഉമ തോമസ് പറഞ്ഞു. സമാനമായ ഒരു പ്രസ്താവന നടത്തിയത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ റെയിലിനെ കുറിച്ചാണ് എന്ന് ഞങ്ങളോട് ടെലിഫോണിൽ ഉമ തോമസ് അറിയിച്ചു.
ബിഹാറിൽ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതാണ് വൈറൽ വീഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ആ ദൃശ്യങ്ങൾ രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എന്ന പേരിൽ വ്യാജമായി ഷെയർ ചെയ്യപ്പെടുകയാണെന്നും ഞങ്ങൾക്ക് ബോധ്യമായി.
ഹോങ്കോങ്ങിലെ, ഒരു പൊതു ടോയ്‌ലറ്റ് നാടൻ ബോംബ് ഉപയോഗിച്ച് തകർത്ത സ്ഫോടനമാണ് ഫോട്ടോയിൽ.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.