Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckViralFact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ?

Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടിയാതായി കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

“അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഒരു കുഞ്ഞ് മരിച്ചതായി ഡോക്ടർ അറിയിച്ചു. തന്നെ അവസാനമായി ആലിംഗനം ചെയ്യാൻ അനുവദിക്കണമെന്ന് അമ്മ ഡോക്ടറോട് അഭ്യർത്ഥിച്ചു. അമ്മ കുഞ്ഞിനെ കെട്ടിപ്പിടിച്ചപ്പോൾ… വീഡിയോ കാണൂ… അമ്മയും ദൈവവും തമ്മിൽ വ്യത്യാസമില്ല,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല

Fact

ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു കീ ഫ്രേയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,ഞങ്ങള്‍ക്ക് 2011 ഫെബ്രുവരി 27 ലെ TheNackKung എന്ന ഐഡിയുടെ ഒരു യുട്യൂബ് വീഡിയോ കിട്ടി.

തായ്‌ലൻഡിലെ  ബാബി മൈല്‍ഡ് എന്ന ബ്രാന്‍റിന്‍റെ പരസ്യമാണിത് എന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Youtube video from TheNackKung
Youtube video from TheNackKung

തുടർന്ന് ഇതിലെ സൂചനകൾ വെച്ച് ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ThailandTVC എന്ന ചാനലിൽ നിന്നും കുറച്ചും കൂടി നീളം ഉള്ള 2011 ഫെബ്രുവരി 20 ലെ ഒരു വീഡിയോ കിട്ടി.

Youtube video from  ThailandTVC
Youtube video from  ThailandTVC

ഈ വീഡിയോയുടെ അവസാന ഫ്രേയിമിൽ ബാബി മൈല്‍ഡിന്റെ ലോഗോ എഴുതി കാട്ടുന്നുന്നുണ്ട്. ഈ ലോഗോ വരുന്ന ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ വീഡിയോ വൈറലായിരിക്കുന്നത്.

 ThailandTVC
Last frame of the youtube video by  ThailandTVC

ഈ വീഡിയോ ഒരു തായ് ബേബി കെയര്‍ ബ്രാൻഡിന്‍റെ പരസ്യത്തിൽ നിന്ന് എടുത്തതാണ്. അല്ലാതെ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി.

Result: Missing Context

ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല

Sources
Youtube video from TheNackKung, Dated February 27, 2011
Youtube video from ThailandTVC, Dated February 20, 2011

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular