Claim
“ഒരു വേദിയിൽ അമേരിക്കയുടെ ഒരു മന്ത്രി പറയുകയാണ് എല്ലാ പാലസ്തീനികളെയും കൊന്നൊടുക്കുകതന്നെ വേണം. സദസ്സിൽ കേൾവിക്കാരനായി നിന്നിരുന്ന ഒരു പാലസ്തീൻകാരൻ സിംഹം ചാടി വീണപോലെ അവരെ ആക്രമിക്കുന്നുവെന്ന” പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

ഇവിടെ വായിക്കുക: Fact Check:ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത്
Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു കീ ഫ്രേയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഞങ്ങള്‍ക്ക് വൈറലാകുന്ന അതേ വീഡിയോയുടെ കൂടുതൽ ദൈർഘ്യമുള്ള പതിപ്പ്, 2024 ജനുവരി 5 ന് CNN-News18ന്റെ യൂട്യൂബ് പേജിൽ പങ്കിട്ടത് കിട്ടി. “ബുധനാഴ്ച ലാസ് വെഗാസ് ജഡ്ജിയെ അവളുടെ കോടതിമുറിയിൽ വെച്ച് ഒരാൾ ആക്രമിച്ചു. അവരെ രക്ഷിക്കാൻ ശ്രമിച്ച ഒരു മാർഷലിന് പരിക്കേൽക്കുകയും ചെയ്തു,” എന്നാണ് യൂട്യൂബ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ് പറയുന്നത്.
“മൂന്ന് തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ദിയോബ്ര റെഡ്ഡൻ, 30, ശിക്ഷ വിധിച്ചതിന് അക്രമം നടത്തുകയായിരുന്നു. ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി മേരി കേ ഹോൾത്തസിൻ്റെ കോടതി മുറിയിലായിരുന്നു സംഭവം,” കുറിപ്പ് കൂടി ചേർക്കുന്നു.

ഈ വീഡിയോയുടെ മറ്റൊരു പതിപ്പ്, 2024 ജനുവരി 5 ന് ഷോർട്ട്സ് രൂപത്തിൽ Australian Broadcasting Corporationന്റെ യൂട്യൂബ് ചാനലിലും ഇതേ വിവരണത്തോടെ ഷെയർ ചെയ്തിട്ട്ണ്ട്.

Result: Missing Context
ഇവിടെ വായിക്കുക: Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്
Sources
YouTube Video by CNN-News18 on January 5, 2024
YouTube Shorts by ABC on January 5, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.