Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“കോൺഗ്രസ് വിജയത്തിന് ശേഷം വിഘടന സ്വരം ഉയർത്തി വീണ്ടുമൊരു വിഭജന രാഷ്ട്രീയം പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ കർണാടകയിൽ ഇന്നലെ നടന്നൂ.കേന്ദ്രം ഇത് ഗൗരവത്തോടെ നേരിടാൻ വൈകരുത്,” എന്ന് പറയുന്ന പോസ്റ്റ്.
വീഡിയോയിലെ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ച ഭാഷ കന്നഡയല്ല എന്ന് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. റാലിയിൽ പങ്കെടുത്ത ചിലർ ധരിച്ചിരുന്ന ചുവപ്പും പച്ചയും നിറങ്ങളിലുള്ള തൊപ്പികളിൽ “ISF” എന്ന് എഴുതിയിരിക്കുന്നതു ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
വീഡിയോയിലെ കീ ഫ്രേമുകളിൽ ഒന്ന് ഗൂഗിളിൽ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ ഉറുദു ഭാഷയിലുള്ള ഒരു ട്വീറ്റ് ലഭിച്ചു. മുഹമ്മദ് താഹിർ മിയോ എന്നയാളാണത് പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ഒരു ഒരു ഇംഗ്ലീഷ് തലക്കെട്ടും ഉണ്ടായിരുന്നു. “പാകിസ്ഥാനിലെ ശക്തരായ ജനങ്ങളേ, നിങ്ങൾ തോറ്റു,” എന്നാണ് ട്വീറ്റ് പറയുന്നത്. #PakistanUnderFacism,#ReleaseImranKhan, #BehindYouSkipper #ImranKhanArrest,#DeleteCoinbase, എന്നീ ഹാഷ്ടാഗുകളും മെയ് 11,2023ലെ ട്വീറ്റിൽ ഉണ്ടായിരുന്നു.
ഞങ്ങൾ ഗൂഗിൾ കീവേഡ് സേർച്ച് നടത്തിയപ്പോൾ, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ (പിടിഐ) വിദ്യാർത്ഥി സംഘടനയെ ഇൻസാഫ് സ്റ്റുഡന്റ് ഫെഡറേഷൻ അല്ലെങ്കിൽ ഐഎസ്‌എഫ് എന്നാണ് വിളിക്കുന്നത് എന്ന് പിടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മനസ്സിലായി.
മെയ് 11,2023ലെ ഐഎസ്‌എഫിന്റെ ഒഫീഷ്യൽ പേജിൽ ഇമ്രാൻ അനുകൂല റാലി സംഘടിപ്പിച്ചതിന്റെ ഫോട്ടോയിൽ വൈറൽ വിഡിയോയിൽ കാണുന്ന അതെ തൊപ്പി ധരിച്ചവർ കാണാം.
അതിൽ നിന്നെല്ലാം മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള റാലിയുടെ ഫോട്ടോ ആണിത് എന്ന് ബോധ്യപ്പെട്ടു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കിയെന്ന തോഷഖാന കേസിലാണ് ഇമ്രാൻ അറസ്റ്റിലാവുന്നത്.
Sources
Tweet by Muhammad Tahir Meo on May 11,2023
Official website of Pakistan Tehreek-e-Insaf
Facebook post by Insaf Students Federation on May 11,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.