Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)
“‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത് എത്ര ഭംഗിയായിട്ടാണ്. ഭാരതം ഇന്ന് ഇതിനോടെല്ലാം പരമ പുച്ഛത്തോടെ കാണുമ്പോൾ, വേദമന്ത്രങ്ങളിലെ പൊരുൾ അവർ മനസ്സിലാക്കി ആദരിക്കുന്നു,” എന്ന് അവകാശപ്പെടുന്ന വീഡിയോ വൈറലാവുന്നുണ്ട്.
ഇത്തരം മറ്റ് പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം 19ന് രാവിലെ 11ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കാനിരിക്കുന്നതേ ഉള്ളൂ.എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സെപ്റ്റംബർ 17 മുതൽ 19 വരെ പ്രസിഡന്റ് ദ്രൗപദി മുര്മു ലണ്ടന് സന്ദർശിക്കുമെന്നും ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനാൽ ഇത് ആ ചടങ്ങിൽ നിന്നല്ലെന്ന് തീർച്ച.
വൈറലായ വീഡിയോ വിശകലനം ചെയ്തപ്പോൾ, സ്ക്രീനിൽ വൈൽഡ് ഫിലിംസ് ഇന്ത്യയുടെ വാട്ടർമാർക്ക് ഞങ്ങൾ കണ്ടെത്തി. കൂടാതെ, കോമൺവെൽത്ത് ഗെയിംസ് 2010 ന്റെ ലോഗോയ്‌ക്കൊപ്പം ഡൽഹി 2010 എന്ന് എഴുതിയിരിക്കുന്നസ്റ്റേജിലെ വിദ്യാർത്ഥികളുടെ പിന്നിലെ വെളുത്ത പശ്ചാത്തലത്തിൽ കാണാം.
ഈ സൂചന പിന്തുടർന്ന് ” “Wild Film India Delhi CWG 2010 Shlokas” എന്ന കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ YouTube-ൽ സെർച്ച് ചെയ്തു. അപ്പോൾ 2019 മെയ് 25-ന്, Wild Film India,യുടെ ഔദ്യോഗിക ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. 2022 സെപ്റ്റംബർ 8-ന് രാജ്ഞി അന്തരിക്കുന്നതിന് 3 വർഷത്തിലേറെ മുമ്പ് ഉള്ളതാണ് വീഡിയോ. ‘ബ്രിട്ടീഷ് വിദ്യാർത്ഥികൾ 2010 ക്വീൻസ് ബാറ്റൺ റിലേയിൽ സംസ്‌കൃത ശ്ലോകങ്ങൾ അവതരിപ്പിക്കുന്നു’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
യൂട്യൂബ് വീഡിയോയിൽ അഞ്ച് സെക്കൻഡുകൾക്കുള്ളിൽ, വീഡിയോ പഴയതാണെന്നും രാജ്ഞിയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കന്നവരുമായോ ആ ചടങ്ങുമായോ അതിന് ബന്ധമില്ലെന്നും സ്ഥിരീകരിക്കുന്ന തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു. ‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത്, ‘ എന്ന പേരിൽ പ്രചരിക്കുന്ന അതേ ദൃശ്യങ്ങൾ ഈ വീഡിയോയിൽ നിന്നും അതേ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, “1958-ലെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസ് മുതൽ ആരംഭിച്ച ഇതിഹാസ യാത്രയായ ക്വീൻസ് ബാറ്റൺ റിലേ പിന്നീട് എല്ലാ കോമൺവെൽത്ത് ഗെയിംസിൻറെയും ആരംഭം കുറിക്കുന്ന ചടങ്ങായി മാറി. ഗെയിംസിന്റെ ഏറ്റവും വലിയ പാരമ്പര്യങ്ങളിലൊന്നായ റിലേ കോമൺവെൽത്തിന്റെ ഐക്യത്തെ പ്രതിനിധീകരിക്കുന്നു. ഈ യാത്ര നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പോർട്സിന്റെയും സംസ്ക്കാരത്തിന്റെയും ഈ ആഘോഷത്തിന്റെ സൗഹൃദ സന്ദേശത്തെ അത് പോകുന്നിടത്തെല്ലാം എത്തിക്കുന്നു. കോമൺവെൽത്തിലെ 71 രാജ്യങ്ങളെയും പ്രദേശങ്ങളെയും ‘സ്‌പോർട്‌സിലൂടെ സമാധാനവും ഐക്യവും’ എന്ന ഏക സന്ദേശവുമായി ഇത് ബന്ധിപ്പിക്കുന്നു.”
തുടർന്ന് വിവരണം ഇങ്ങനെയാണ് : ക്വീൻസ് ബാറ്റൺ റിലേ 2010, 2009 ഒക്‌ടോബർ 29-ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ സന്ദേശവും വഹിച്ചുകൊണ്ട് ഡൽഹിയിലേക്ക് യാത്ര പുറപ്പെടും. ക്വീൻസ് ബാറ്റൺ റിലേ 2010 ഡൽഹി എക്കാലത്തെയും ദൈർഘ്യമേറിയ ബാറ്റൺ റിലേകളിൽ ഒന്നായിരിക്കും. ബാറ്റൺ 240 ദിവസത്തേക്ക് കോമൺവെൽത്തിന്റെ എല്ലാ രാജ്യങ്ങളിലൂടെയും പ്രദേശങ്ങളിലൂടെയും കടന്നുപോകും. അത് കഴിഞ്ഞുള്ള 100 ദിവസത്തേക്ക് അത് ഇന്ത്യയുടെ നീളത്തിലും വീതിയിലും സഞ്ചരിക്കും.
വൈൽഡ് ഫിലിംസ് ഇന്ത്യയും 2019 മെയ് 22-ന് ഇതേ വീഡിയോയുടെ അൽപ്പം ചെറിയ പതിപ്പ് അപ്‌ലോഡ് ചെയ്‌തതായി ഞങ്ങൾ കണ്ടെത്തി. അത്തിലെ വിവരണം ഇങ്ങനെ വായിക്കുന്നു, “സെന്റ് ജെയിംസ് സ്കൂൾ ഗായകസംഘം CWGയുടെ ക്വീൻ ബാറ്റൺ 2010 സമയത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ശ്ലോകങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആത്മീയ കവിത ചൊല്ലുന്നു.
XIX കോമൺവെൽത്ത് ഗെയിംസ് 2010-ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 2010-ലെ ക്വീൻസ് ബാറ്റൺ റിലേയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 2009 നവംബർ 25-ന് പോസ്റ്റ് ചെയ്ത 5:50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വൈറൽ ക്ലിപ്പിൽ നിന്നുള്ള ചില രംഗങ്ങളും ഉണ്ടായിരുന്നു.
‘എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത്,’ എന്ന് എന്ന പേരിൽ വൈറലാവുന്ന പോസ്റ്റുകൾ തെറ്റാണെന്ന് നമുക്ക് ഇതിൽ നിന്നും മനസിലാവും. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ വീഡിയോ, 2010ലെ ഡൽഹിയ കോമൺവെൽത്ത് ഗെയിംസിന്റെ ആരംഭം കുറിക്കുന്ന ക്യൂൻസ് ബാറ്റൺ റിലേയുടെ ദൃശ്യങ്ങളാണ് കാണിക്കുന്നത് .
Sources
YouTube Video Wild Film India, Dated May 25, 2019
Self Analysis
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.