Saturday, April 20, 2024
Saturday, April 20, 2024

HomeFact Checkരാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പൂച്ചെണ്ട് നൽകുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പൂച്ചെണ്ട് നൽകുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ഒരാൾ പൂച്ചെണ്ട് നൽകുന്ന ചിത്രം വൈറലാവുന്നുണ്ട്. ചിത്രത്തിൽ കൂടെയുള്ള ആൾ ആരാണ് എന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ ചിത്രത്തിനൊപ്പം ഉള്ള കുറിപ്പ് ജൂലൈ 20-ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് തന്റെ മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് യോഗി മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി പോയ ദളിതനായ ജലവിഭവവകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് കുറിച്ചാണ്. പടത്തിലുള്ളത് ദിനേശ് ഖാത്തിക് ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പോസ്റ്റ് ശ്രമിക്കുന്നത് എന്ന് വ്യക്തം.

Post in the group yukthivadi

Fact

പടം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ജൂലൈ 21 ന് പ്രഗതിവാദിയിൽ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിക്കാൻ ഒഡിഷയിൽ നിന്നുമ്മ പദ്മ പുരസ്‌കാര ജേതാക്കൾ എത്തിയതിനെ കുറിച്ചുള്ള വാർത്തയ്ക്ക് ഒപ്പം കൊടുത്തിരിക്കുന്നത് കണ്ടു.

Screen grab of Photo appearing in Pragativadi

സബർമതീ, പ്രതിഭ റേ, ഡോ ദമയന്തി ബെസ്ര, ഹൽദാർ നാഗ്, ദൈതാരി നായിക് എന്നിങ്ങനെയാണ് അവരെ പ്രഗതിവാദിയിലെ വാർത്തയിൽ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതേ അഞ്ചു പേർ  ദ്രൗപതി മുർമുവിന് ഒപ്പം നിൽക്കുന്ന വാർത്ത ജൂലൈ 23 ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസും കൊടുത്തിട്ടുണ്ട്.

ഒഡിഷയിൽ നിന്നുമുള്ള ഈ വർഷത്തെ പദ്മ അവാർഡ് ജേതാക്കളെ കുറിച്ച് കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഈ ഫോട്ടോയിൽ ഉള്ള ആളുടെ പടത്തോടൊപ്പം ഉള്ള ഒഡിഷ ടിവിയുടെ ജൂലൈ 2നുള്ള വാർത്ത കിട്ടി. രാഗ ചന്ന എന്ന ഭക്ഷ്യ വിഭവം വിറ്റു ജീവിക്കുന്ന ഹൽദാർ നാഗ് എന്ന എഴുത്തുകാരന് പദ്മ ശ്രീ കിട്ടിയതിനെ കുറിച്ചാണ് വാർത്ത.

Screen grab of Odisha TV’sNews with Haldar Nag’sPhoto

ജൂലൈ 23 ന് ഗമശൻ എന്ന മാധ്യമം കൊടുത്ത വാർത്തയിലും അദ്ദേഹം  ഹൽദാർ നാഗ് എന്ന നോവലിസ്റ്റ് ആണ് എന്ന് വ്യക്തമാക്കുന്നു.

 ജൂലൈ 20 ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ദളിതനായ ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് തന്റെ മന്ത്രി സ്ഥാനം  രാജി വെച്ചതിനെ കുറിച്ചുള്ള വാർത്തകൽ തിരഞ്ഞപ്പോൾ ജൂലൈ 21 നുള്ള ഇന്ത്യ ടുഡേ വാർത്ത കിട്ടി. അതിൽ കൊടുത്തിരിക്കുന്ന ദിനേശ്  ഖാത്തികിന്റെ പടത്തിന് ഇപ്പോൾ പ്രചരിക്കുന്ന പടവുമായി സാമ്യമില്ല.

Screen grab of India Today news with Dinesk Khatik’s Photo

”ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയിൽ അവഗണിക്കപ്പെട്ടത് കൊണ്ടാണ് രാജിയെന്ന് പറയുന്ന,ദി വയറിന്റെ‘ വാർത്തയിൽ ഉള്ള ദിനേശ് ഖാത്തികിന്റെ പടവും വേറൊന്നാണ്. ഫോട്ടോയിൽ ഉള്ളത്  ദിനേശ്  ഖാത്തിക്കാണ് എന്ന് അവകാശപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പിനൊപ്പം ഈ ഫോട്ടോ കൊടുത്തിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്.

Result:Missing Context

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular