Wednesday, July 17, 2024
Wednesday, July 17, 2024

HomeFact Checkക്രിസ്മസ് കരോളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്

ക്രിസ്മസ് കരോളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“ക്രിസ്മസ് രാത്രിയിൽ പത്തോ പന്ത്രണ്ടോ പേർ കൂടി നടത്തുന്ന കരോളുകൾക്ക് കർശന നിയന്ത്രണം. 2 വാക്സിനേഷൻ നിർബന്ധം, സാമൂഹ്യ അകലം പാലിക്കണം , സാന്താക്ലോസ് ഉൾപ്പെടെ മാസ്ക് വെക്കണം. സാനിറ്റൈസറും ആധാർകാർഡും കയ്യിൽ കരുതണം , രാത്രി 10 മണിക്ക് ശേഷം കരോളും പാടില്ല. എന്നാൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷങ്ങളാണെങ്കിൽ അവയ്ക്ക് ഇളവുണ്ടാകും. വളരെ പതിയെ ഹിന്ദുവും ക്രിസ്ത്യാനികളും ഇവിടെ രണ്ടാം തരം പൗരന്മാരായി മാറിക്കൊണ്ടിരിക്കുന്നു.” ഫേസ്ബുക്കിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്. ‘

‘കരോളിന്‌ നിയന്ത്രണം: രാത്രി 10 മണിക്ക് ശേഷം ഇറങ്ങിയാൽ അപ്പൂപ്പനടക്കം ജയിലിൽ പോവുമെന്ന’ തലക്കെട്ട് ഉള്ള വാർത്തയുള്ള, പത്രത്തിണ്റ്റെ കട്ടിങ്ങിനൊപ്പമാണ് ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടുന്നത്.

CASA എന്ന ഗ്രൂപ്പിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 228 ഷെയറുകൾ ഉണ്ടായിരുന്നു.

Thara George എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 44 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Biju Palakkad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 15 ഷെയറുകൾ ഉണ്ടായിരുന്നു.

CASA Kottayam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 46 ഷെയറുകൾ ഉണ്ടായിരുന്നു. 

Fact Check/Verification

പോസ്റ്റിനൊപ്പം  ഷെയർ ചെയ്യപ്പെടുന്ന പത്ര വാർത്തയിൽ പറയുന്നത് പോലീസ് സ്റ്റേഷനിൽ നിന്നും മുൻ‌കൂർ അനുമതി വാങ്ങിയിട്ട് വേണം കരോൾ നടത്താൻ എന്നായത് കൊണ്ട് അത്തരം ഒരു നിർദേശം പോലീസിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ടോ എന്നറിയാൻ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് പോലീസ് സംസ്‌ഥാന തലത്തിൽ അങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടില്ല എന്നാണ്. മംഗളം പത്രത്തിൽ പത്തനംതിട്ട  ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള പ്രചാരണങ്ങൾ എന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

News appearing in Mangalam daily

തുടർന്നുള്ള തിരച്ചിലിൽ മംഗളം പത്രത്തിൽ കൊടുത്ത വാർത്ത കിട്ടി. കോഴഞ്ചേരിയിൽ നിന്നാണ്  വാർത്ത വന്നിരിക്കുന്നത്. അതിൽ നിന്നും പത്രത്തിന്റെ കോഴഞ്ചേരി പ്രാദേശിക ലേഖകൻ കൊടുത്ത ഒരു വാർത്ത ആണിത് എന്ന് മനസിലായി. തുടർന്ന് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ, ഇത്തരം ഒരു പോസ്റ്റ് ആദ്യമായി ഷെയർ ചെയ്ത CASA ഗ്രൂപ്പ് തന്നെ അവരുടെ പോസ്റ്റിനെ കുറിച്ച് ഒരു വിശദീകരണം നൽകിയിട്ടുണ്ട് എന്ന് മനസിലായി.

“കോഴഞ്ചേരി ആറന്മുളയും തൊട്ടടുത്തുതുമായ രണ്ട് പോലീസ് സ്റ്റേഷനുകളിൽ അവിടുത്തെ പള്ളികളിൽ നിന്ന് കരോളുകൾക്ക് അനുവാദം വാങ്ങാനായി ചെന്നപ്പോൾ പോലിസ് നൽകിയ നിർദ്ദേശമാണ് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്ഥലവും സാഹചര്യവും വ്യക്തമാക്കാതെ പോലീസിന്റെ നിർദേശങ്ങൾ മാത്രം റിപ്പോർട്ട് ചെയ്തതാണ് സർക്കാരിന്റെ നിർദ്ദേശം എന്ന മട്ടിൽ വാർത്തകൾ പരക്കുകയും ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തത്. ഇതുസംബന്ധിച്ച് പോലീസിലും ബന്ധപ്പെട്ട വകുപ്പുകളിലും തിരക്കിയപ്പോഴാണ് യാതൊരു നിർദ്ദേശവും ഇത്തരത്തിൽ നൽകിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് മംഗളം ഓഫീസിൽ വിളിച്ചപ്പോഴാണ് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്,” എന്നാണ് അവരുടെ വിശദീകരണത്തിൽ CASA പറയുന്നത്.

എന്നാൽ തുടർന്ന് CASA  അവരുടെ പോസ്റ്റിൽ പത്തനംതിട്ട ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കരോളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞുവെന്നു പറയുന്നത് കൊണ്ട് ആ നിയന്ത്രണങ്ങൾ എന്തൊക്കെ എന്നറിയാൻ PRD വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന പത്രക്കുറിപ്പ് പരിശോധിച്ചു.

ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേരെ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. “ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും” കളക്ടര്‍ പറഞ്ഞു. ഇതൊക്കെയാണ്  കരോളുകൾക്ക് ഉള്ള മാർഗനിർദ്ദേശമായി  PRD വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന പത്രക്കുറിപ്പിൽ പറയുന്നത്.

PRD Press release on Collector’s directive on Christmas Carol

ഇത് കൂടാതെ പത്തനംതിട്ട ജില്ലയിൽ പോലീസ് എന്തെങ്കിലും നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ടോ എന്നറിയാൻ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി ആര്‍. സുധാകരന്‍ പിള്ളയുമായി സംസാരിച്ചു. പത്തനംതിട്ടയിൽ പോലീസ് കരോളുമായി ബന്ധപ്പെട്ടു  ഒരു നിർദേശവും നൽകിയിട്ടില്ല. എന്നാൽ ജില്ലാ ഭരണകൂടം ചില നിർദേശങ്ങൾ  നൽകിയിട്ടുണ്ട്, അദ്ദേഹം  പറഞ്ഞു.

Conclusion

കരോളുകൾക്ക് സംസ്‌ഥാന തലത്തിൽ ഇത്തരം ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. കോഴഞ്ചേരിയിൽ നിന്നും മംഗളം പത്രത്തിൽ വന്ന ഒരു പ്രാദേശിക വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം നടക്കുന്നത്.  

ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നടത്തുന്ന കരോളുകളെ കുറിച്ച് ജില്ലാ കളക്‌ടർ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിൽ പറയുന്ന നിയന്ത്രണങ്ങൾ ഒന്നും ആ നിർദ്ദേശങ്ങളിൽ ഇല്ല.

വായിക്കാം:യുപി മുഖ്യമന്ത്രി Yogiയ്ക്ക് എതിരെ കരിങ്കൊടി കാട്ടുന്ന വീഡിയോ 2017ലേത്

Result: Misleading Content/Partly False

Sources

Mangalam newspaper


PRD


Telephone conversation with Pathanamthitta district special branch DySP


Telephone conversation with State Police Media Centre Deputy Director


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular